'ബാക്കി പണം കൂടി കൊടുത്ത് എല്ലാം പറഞ്ഞ് സെറ്റിലാക്കി'; അനു സുഹൃത്തും സഹോദ​രിയും, അനാവശ്യ ചർച്ചകൾക്ക് അവസാനം!

By Desk

ബി​ഗ് ബോസിന്റെ ഒരു സീസണിലും പങ്കെടുത്തിട്ടില്ലെങ്കിലും ഇതുവരെ മലയാളത്തിലുള്ള ഒരു ബി​ബി വിന്നറിനും ലഭിക്കാത്ത പബ്ലിസിറ്റി കിട്ടിയത് മറ്റൊരു വ്യക്തിക്കാണ്. അത് മറ്റാരുമല്ല അനുമോളുടെ പിആർ എന്ന പേരിൽ ശ്രദ്ധ നേടിയ വിനുവാണ്. കഴിഞ്ഞ സീസൺ മുതലാണ് ബി​ഗ് ബോസ് ഷോയും പിആർ കളികളും ചർച്ചയായി തുടങ്ങിയത്. ഇക്കഴിഞ്ഞ ഏഴാം സീസണിൽ പിആർ എത്രമാത്രം ഷോയുടെ ​ഗതിയെ നിർണ്ണയിക്കുന്നുവെന്നത് ബിബി ഷോയുടെ എപ്പിസോ‍ഡുകൾ നിരന്തരമായി ഫോളോ ചെയ്യുന്നവർക്കും മനസിലായി കാണും.

അനുവിന് ലക്ഷങ്ങളുടെ പിആറുണ്ടെന്ന് ആദ്യം വെളിപ്പെടുത്തിയത് ബിന്നി സെബാസ്റ്റ്യനാണ്. പതിനാറ് ലക്ഷം രൂപയ്ക്ക് പിആർ ഏൽപ്പിച്ച ശേഷമാണ് അനു ഹൗസിലേക്ക് വന്നതെന്നും അതിനുള്ള അഡ്വാൻസായി അമ്പതിനായിരം നൽകിയെന്നും ബിന്നി വെളിപ്പെടുത്തിയിരുന്നു.

Anumol
Photo Credit: Anumol / Vinu

പിന്നാലെ മുൻ ബി​ഗ് ബോസ് താരം സായ് കൃഷ്ണയും അനുവിന് പിആർ ഉണ്ടെന്ന് വ്യക്തമാക്കുന്ന തെളിവുകളുമായി രം​ഗത്ത് എത്തിയിരുന്നു. എന്നാൽ തനിക്ക് പിആർ ഇല്ലെന്ന നിലപാടിൽ തന്നെയാണ് അനു. പക്ഷെ തന്റെ സോഷ്യൽമീഡിയ അക്കൗണ്ട് വിനുവാണ് കൈകാര്യം ചെയ്യുന്നതെന്നും ഒരു ലക്ഷം രൂപ അത്തരം കാര്യങ്ങൾക്ക് വേണ്ടി മുടക്കിയെന്നും അനു പറഞ്ഞിരുന്നു.

അർഹരായ പല മത്സരാർത്ഥികളും അധിക ദിവസം തികയ്ക്കാതെ ഷോയിൽ നിന്ന് പുറത്തായതിന് പിന്നിലും പിആർ ​കളികളാണ്. ബി​ഗ് ബോസിലേക്ക് കാലെടുത്ത് വെച്ചപ്പോൾ മുതൽ ഈ നിമിഷം വരെയും അനുവിന് എല്ലാ നിർദേശങ്ങളും നൽകി വിനു ഒപ്പമുണ്ട്. അതിനിടയിൽ ഇരുവരും പ്രണയത്തിലാണോയെന്ന സംശയം വരെ ആരാധകരിൽ ചിലർക്ക് തോന്നിയിരുന്നു.

ഇപ്പോഴിതാ അനുവും താനും തമ്മിലുള്ള ബോണ്ടിങ്ങ് എത്രത്തോളം ശക്തമാണെന്ന് തെളിയിക്കുന്ന പോസ്റ്റുമായി എത്തിയിരിക്കുകയാണ് വിനു. അനു സുഹൃത്തും സഹോദ​രിയുമാണെന്നാണ് വിനു കുറിച്ചത്. ഒരു യഥാർത്ഥ സുഹൃത്ത് ചെയ്യുന്നതുപോലെ ഞാൻ അവൾക്കൊപ്പം നിന്നു. ഒരു സഹോദരൻ തന്റെ സഹോദരിയെ സംരക്ഷിക്കുന്നതുപോലെ ഒരു അച്ഛൻ തന്റെ മകളെ പിന്തുണയ്ക്കുന്നതുപോലെ.... ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഞാൻ അവൾക്കൊപ്പം ഉണ്ടായിരുന്നു.

വ്യക്തി, സുഹൃത്ത്, സഹോദരി എല്ലാമാണ് അവൾ. എല്ലാവർക്കും ഇതുപോലൊരാൾ ലഭിക്കണം. അവൾ എനിക്ക് ഒരു സഹോദരിയെപ്പോലെയാണ്. അതിജീവിക്കാൻ ആരുടെയും പിന്തുണ ആവശ്യമില്ലാത്ത ഒരു സ്വതന്ത്ര സ്ത്രീ. ഇന്ന് അവൾ എന്തായി തീർന്നിട്ടുണ്ടെങ്കിൽ അവൾ സ്വയം നേടിയത് ആണത്. സ്വന്തം കഠിനാധ്വാനം കൊണ്ട് അവൾ ഒരു വിജയി.

Anumol
Photo Credit: Anumol / Vinu

ജീവിതത്തിലെ ഏറ്റവും കഠിനമായ 100 ദിവസങ്ങൾ അതിജീവിച്ചതിന് അവളെ അഭിനന്ദിക്കുന്നു. എല്ലാ അനാവശ്യ ചർച്ചകൾക്കും അവസാനം എന്നാണ് വിനു കുറിച്ചത്. അനുവിനൊപ്പമുള്ള വിനുവിന്റെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടതോടെ അനുകൂലിച്ചും വിമർശിച്ചുമെല്ലാം കമന്റുകൾ വന്നു. നിങ്ങൾ രണ്ടുപേരും ഇപ്പോഴും നല്ല സുഹൃത്തുക്കളാണെന്ന് അറിഞ്ഞതിൽ സന്തോഷം.

ബിബിക്ക് ശേഷം നിങ്ങൾ രണ്ടുപേരും ഇനി സുഹൃത്തുക്കളായിരിക്കില്ലെന്ന് പലരും പ്രവചിച്ചിരുന്നു, അനുമോൾ നമ്മുടെ മുത്താണ്. കേരളത്തിലെ ഓരോ വ്യക്തികളിൽ അനുമോളെ ഇഷ്ടപ്പെടുന്നവർ നേടി കൊടുത്ത വിജയമാണിത്. അനുമോളുടെ പിആർ നമ്മളെ പോലുള്ളവർ മാത്രമാണ് എന്നാണ് അനുകൂലിച്ച് വന്ന കമന്റുകൾ. പിആർ വർക്കിന്റെ ഭാ​ഗമായി തമ്മിൽ പറഞ്ഞുറപ്പിച്ച ബാക്കി പണം കൂടി കൊടുത്ത് സെറ്റിലാക്കി കാണും അനു.

അതാകും ഇത്തരമൊരു പോസ്റ്റുമായി വിനു വന്നത് എന്നാണ് വിമർശിച്ചവർ കുറിച്ചത്. നാൽപ്പത്തിരണ്ട് ലക്ഷം രൂപയാണ് സമ്മാനത്തുകയായി അനുവിന് ലഭിച്ചത്. കൂടാതെ നൂറ് ദിവസം ഹൗസിൽ നിന്നത് പ്രകാരമുള്ള പ്രതിഫലവും താരത്തിന് ലഭിക്കും.

More from Filmibeat

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X