For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഒളിച്ചോട്ടം ചരിത്രാക്കിയ ആളാണ് ഞാനെന്ന് ദിലീപ്; ഈയൊരു ചോദ്യം എന്നോട് ചോദിക്കരുതായിരുന്നെന്നും താരം

  |

  ടെലിവിഷന്‍ പ്രേക്ഷകരെ ആകാംഷയിലാക്കി കൊണ്ട് പുതിയൊരു പരിപാടി തുടങ്ങിയിരിക്കുകയാണ്. ഞാനും എന്റാളും എന്ന് പേരിട്ടിരിക്കുന്ന ഷോ സെലിബ്രിറ്റി ദമ്പതിമാരുടെ കുടുംബവിശേഷങ്ങളാണ് പറയുന്നത്. ഒക്ടോബര്‍ എട്ട് മുതല്‍ ആരംഭിച്ച ഷോ യ്ക്ക് വലിയ സ്വീകാര്യതായണ് ലഭിച്ചിരിക്കുന്നത്. അതേസമയം ചില താരങ്ങള്‍ അവരുടെ വിവാഹത്തെ കുറിച്ചുള്ള രസകരമായ കഥകള്‍ വെളിപ്പെടുത്തി.

  ഒളിച്ചോടി പോയി വിവാഹം കഴിച്ചതിനെ കുറിച്ചാണ് പാഷാണം ഷാജി എന്ന സാജു നവോദയ പറഞ്ഞത്. ഡാന്‍സ് പഠിക്കാന്‍ വന്ന രശ്മിയുമായി കുറഞ്ഞ കാലത്തിനുള്ളില്‍ പ്രണയത്തിലാവുകയും അവളെയും കൂട്ടി ഒളിച്ചോടി പോയെന്നുമൊക്കെയാണ് സാജു പറഞ്ഞത്. ഇതേ അനുഭവം തന്റെ ജീവിതത്തിലും ഉണ്ടായിട്ടുണ്ടെന്നാണ് മുഖ്യാതിഥിയായിട്ടെത്തിയ നടന്‍ ദിലീപും പറഞ്ഞത്.

  സഹോദരന്റെ വിവാഹത്തിന്റെ തൊട്ടടുത്ത ദിവസം തന്നെ കാമുകിയെയും കൊണ്ട് ഒളിച്ചോടിയ ആളാണ് ഞാനെന്ന് പറഞ്ഞാണ് സാജു സംസാരിച്ച് തുടങ്ങിയത്. 24-ാമത്തെ വയസിലാണ് അങ്ങനെ വിപ്ലവകരമായിട്ടുള്ള തന്റെ വിവാഹം നടന്നത്. താന്‍ ഒളിച്ചോടിയത് കാരണം സഹോദരന്റെ ആദ്യരാത്രി കുളമായെന്നും അവന് അതിന്റെ വിഷമം എന്തായാലും ഉണ്ടാവുമെന്നുമൊക്കെ സാജു വേദിയില്‍ പറഞ്ഞു. പിന്നാലെ സാജുവിന്റെ ചേട്ടനും ഇതേ വേദിയിലെത്തി കല്യാണക്കഥ പറഞ്ഞിരുന്നു.

  Also Read: ഗര്‍ഭിണിയായപ്പോള്‍ ഞാനിത് കളയുമെന്ന് എല്ലാവരും കരുതി; പിള്ളേരെ ഇഷ്ടമില്ലാത്തതിനെ കുറിച്ച് നടി അര്‍ച്ചന മനോജ്

  അങ്ങനെ രസകരമായൊരു ഒളിച്ചോട്ടക്കഥ കേട്ടതിന് പിന്നാലെയാണ് അവതാരകയായ അശ്വതി ശ്രീകാന്ത് ദിലീപിനോടും ഇക്കാര്യം ചോദിച്ചത്. 'എന്നോട് അതേ കുറിച്ച് ചോദിക്കരുതായിരുന്നു, ഒളിച്ചോട്ടം ചരിത്രാക്കിയ ആളാണ് ഞാന്‍' എന്നായിരുന്നു ദിലീപിന്റെ മറുപടി. തമാശരൂപേണ മറുപടി കൊടുത്ത് ഈ വിഷയത്തെ കുറിച്ച് കൂടുതല്‍ സംസാരിക്കാന്‍ ദിലീപ് തയ്യാറായില്ല. മാത്രമല്ല ഈ ചോദ്യം പാസ് ചെയ്യുകയാണെന്നും പറഞ്ഞിരുന്നു.

  Also Read: വിവാഹത്തിന് മുന്‍പേ നടി ഗര്‍ഭിണിയായിരുന്നു? ആലിയയുടെ ഗര്‍ഭത്തെ കുറിച്ച് ചോദിക്കുന്നവരോട് സഹേദാരി ഷെഹീന്‍

  ടെലിവിഷന്‍, സിനിമ, സീരിയല്‍ രംഗത്ത് നിന്നുള്ള പ്രമുഖ താരങ്ങളെ അണിനിരത്തി ഒരുക്കുന്ന റിയാലിറ്റി ഷോ ആണ് ഞാനും എന്റാളും. പാഷാണം ഷാജി, ദര്‍ശന ദാസ്, യമുന റാണി, സ്റ്റെബിന്‍ ജേക്കബ്, തുടങ്ങി നിരവധി താരങ്ങളാണ് അവരുടെ പങ്കാളികളുമായി ഈ പരിപാടിയുടെ ഭാഗമാവുന്നത്. നടി അശ്വതി ശ്രീകാന്ത് അവതാരകയായിട്ടെത്തുന്ന ഷോ സീ കേരളം ചാനലിലാണ് സംപ്രേക്ഷണം ചെയ്യുന്നത്. ശനി, ഞായര്‍ ദിവസങ്ങളിലാണ് പരിപാടി പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുന്നത്.

  സംവിധായകന്‍ ജോണി ആന്റണിയും നടി നിത്യ ദാസുമാണ് ഈ പരിപാടിയുടെ വിധികര്‍ത്താക്കളായി എത്തുന്നത്. കഴിഞ്ഞ ശനിയാഴ്ച പരിപാടിയുടെ ഉദ്ഘാടനമായിരുന്നു. അതിന്റെ ഉദ്ഘാടനത്തിനെത്തിയത് ജനപ്രിയ നടന്‍ ദിലീപായിരുന്നു. താരങ്ങള്‍ അവരുടെ കഥ പറയുന്നതിനൊപ്പം തന്റെ അനുഭവങ്ങളും വേദിയില്‍ ദിലീപ് പങ്കുവെച്ചിരുന്നു. അത്തരത്തില്‍ രസകരമായ എപ്പിസോഡില്‍ നിന്നുള്ള ചെറിയ ചില വീഡിയോസ് വീണ്ടും സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുകയാണ്.

  Read more about: dileep ദിലീപ്
  English summary
  Viral: Actor Dileep Opens Up He Is Expert In Eloping On Njanum Entalum Television Show. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X