എന്റെ കുറ്റം പറയാന്‍ കുറേ പേര്‍ കാണും, അതേടാ തെണ്ടികളേ നിങ്ങളെ കുറിച്ച് തന്നെയാണ് പറഞ്ഞതെന്ന് ജിഷിന്‍ മോഹന്‍

ഓട്ടോഗ്രാഫ് സീരിയലിലൂടെ സ്‌കൂള്‍ വിദ്യാര്‍ഥിയായി വന്നാണ് നടന്‍ ജിഷിന്‍ മോഹന്‍ മലയാളി പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുക്കുന്നത്. പിന്നാലെ സീരിയലില്‍ സജീവമായി. കൂടുതലും വില്ലന്‍ വേഷങ്ങളായിരുന്നു ജിഷിനെ തേടിയെത്തിയത്. ഇടയ്ക്ക് നായകനായും കോമഡി വേഷവുമൊക്കെ താരത്തിന് ചെയ്യാന്‍ സാധിച്ചിരുന്നു. ഇപ്പോഴും കൈ നിറയെ സീരിയലുകളുമായി തിരക്കിലാണ് താരം.

എന്നാല്‍ ജിഷിനും ഭാര്യയും നടിയുമായ വരദയും വിവാഹജീവിതം അവസാനിപ്പിച്ചെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചതോടെ ഇരുവരും ചര്‍ച്ചാ വിഷയമായി. ഇനിയും ഇക്കാര്യത്തില്‍ ഒരു വ്യക്തത വരുത്താന്‍ ജിഷിനോ വരദയോ തയ്യാറായിട്ടില്ല എന്നതാണ് ആരാധകരെയും അമ്പരിപ്പിക്കുന്നത്. എന്നാല്‍ താരങ്ങള്‍ പങ്കുവെക്കുന്ന ചിത്രങ്ങള്‍ പോലും ശ്രദ്ധേയമാവുകയാണ്.

ഏറ്റവും പുതയിതായി തന്നെ കുറിച്ച് കുറ്റം പറയുന്ന ആളുകളെ ഉദ്ദേശിച്ചൊരു കുറിപ്പുമായി എത്തിയിരിക്കുകയാണ് ജിഷിന്‍ മോഹന്‍. ഇന്‍സ്റ്റാഗ്രാം പേജിലൂടെ തന്റെ പുതിയൊരു ഫോട്ടോ പങ്കുവെച്ചതിന് അടിക്കുറിപ്പായിട്ടാണ് നമ്മുടെ കുറ്റം പറയാന്‍ ഒരുപാട് പേര് കാണുമെന്നും നമ്മുടെ ശരി കാണാന്‍ നമ്മള്‍ മാത്രമേ ഉള്ളുവെന്നും ജിഷിന്‍ സൂചിപ്പിച്ചത്. നടന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം...

 jishim-mohan

'നമ്മുടെ കുറ്റങ്ങളും തെറ്റുകളും പറയാന്‍ കുറേപ്പേര്‍ കാണുമായിരിക്കും. പക്ഷെ നമ്മുടെ ശരികള്‍ പറയാന്‍ നമ്മള് മാത്രമേ കാണൂ. ഇതിപ്പോ വായിക്കുമ്പോള്‍ ഈ കുറ്റം പറഞ്ഞു നടക്കുന്നവര്‍ വിചാരിക്കും, ഇത് അവരെ കുറിച്ചാണ് പറയുന്നതെന്ന്. അതേടാ തെണ്ടികളേ... നിങ്ങളെ കുറിച്ചു തന്നെയാണ് പറഞ്ഞത്. ഇത് എന്നെ കുറ്റം പറഞ്ഞു നടക്കുന്നവരെ ഉദ്ദേശിച്ചു മാത്രമാണ് അവരെക്കുറിച്ചു മാത്രമാണ്..' ജിഷിന്‍ പറയുന്നു.

അതേ സമയം അതൊക്കെ കാര്യമാക്കാന്‍ നില്‍ക്കണോന്ന് ചോദിക്കുകയാണ് ആരാധകര്‍. ജിഷിന്‍ എന്നും തന്റേതായ വ്യക്തിത്വത്തില്‍ ഉറച്ച് നിന്നാല്‍ മറ്റൊന്നും ഒരു പ്രശ്‌നവുമല്ലെന്നാണ് ആരാധകര്‍ക്ക് പറയാനുള്ളത്. മാത്രമല്ല ഇനിയിപ്പോള്‍ എന്തെങ്കിലും കുറവുകള്‍ ഉള്ളവരെ ആരും കുറ്റം പറയില്ല. അപ്പോള്‍ നിങ്ങള്‍ക്ക് മറ്റുള്ളവര്‍ക്ക് അസൂയ ഉളവാക്കുന്ന രീതിയില്‍ എന്തോ കൂടുതല്‍ ഉള്ളത് കൊണ്ടല്ലേ, കുറ്റം പറയുന്നത്? പറയുന്നവര്‍ പറഞ്ഞ് കൊണ്ടേയിരിക്കട്ടെ.. എന്നാണ് ഒരു ആരാധകന്‍ ജിഷിനോട് ചോദിക്കുന്നത്.

 jishim-mohan

മാത്രമല്ല ജിഷിന്‍ ഇന്‍ഡസ്ട്രിയില്‍ തന്നെയുള്ളവരെ കുറിച്ചാണ് ഇത്തരമൊരു പരാമര്‍ശം നടത്തിയതെന്നാണ് വിവരം. മുന്‍പും സമാനമായ രീതിയില്‍ വിമര്‍ശനാത്മകമായ പ്രതികരണവുമായി നടന്‍ എത്തിയിരുന്നു. അന്ന് തന്റെ വ്യക്തി ജീവിതത്തില്‍ കേറി കളിച്ച സീരിയലിലെ ഒരു താരത്തിനെതിരായിട്ടാണ് ജിഷിന്‍ പ്രതികരിച്ചത്. അതാരാണെന്ന് പറഞ്ഞില്ലെങ്കിലും കുടുംബ ജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടെന്ന് പറയാതെ പറയുകയാണ് നടന്‍ ചെയ്തത്.

സീരിയല്‍ ലൊക്കേഷനില്‍ നിന്നും കണ്ട് ഇഷ്ടത്തിലായതിന് ശേഷമാണ് ജിഷിനും വരദയും വിവാഹിതരാവുന്നത്. 2014 മേയ് മാസത്തിലായിരുന്നു താരങ്ങള്‍ വിവാഹിതരാവുന്നത്. വൈകാതെ വരദ ഒരു ആണ്‍കുഞ്ഞിന് ജന്മം കൊടുക്കുകയും ചെയ്തു. പിന്നീടിങ്ങോട്ട് സന്തോഷം നിറഞ്ഞ ദിവസങ്ങളിലൂടെയാണ് താരങ്ങള്‍ മുന്നോട്ട് പോയത്.

varada-jishin

രണ്ടാളും സീരിയല്‍ തിരക്കുകളുമായി മുന്നോട്ട് പോവുന്നതിനൊപ്പം കുടുംബജീവിതവും ആഘോഷിച്ച് തുടങ്ങി. എട്ട് വര്‍ഷത്തോളം നീണ്ട ദാമ്പത്യ ജീവിതത്തിന് ശേഷമാണ് ഇരുവര്‍ക്കുമിടയില്‍ എന്തോ പ്രശ്‌നമുണ്ടെന്ന സംശയം ആരാധകര്‍ക്ക് വന്നത്. പരസ്പരം പുകഴ്ത്തിയും കളിയാക്കിയും പോസ്റ്റുകള്‍ ഇടാറുള്ളവര്‍ ഇപ്പോള്‍ ഫോട്ടോസ് പോലുമിടാതെയായി.

ഇതോടെ ചോദ്യങ്ങള്‍ ഉയര്‍ന്നു. നിലവില്‍ സ്വന്തമായി യാത്ര ചെയ്ത് ജീവിതം ആഘോഷമാക്കുകയാണ് വരദ. ഇന്‍സ്റ്റാഗ്രാം പേജിലൂടെ യാത്രയെ കുറിച്ച് നടി പറയാറുണ്ട്. ജിഷിന്‍ സീരിയല്‍ തിരക്കുകളിലാണ്. നിലവിൽ സൂര്യ ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന കന്യാദാനം സീരിയലിലാണ് ജിഷിൻ അഭിനയിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X