ഭാര്യയും കാമുകിയും തമ്മിലുള്ള വ്യത്യാസം ഇതാണ്; പ്രണയിച്ചവരെ ഒന്നും വിവാഹം കഴിക്കാന്‍ പറ്റിയില്ലെന്ന് കിഷോര്‍

മിമിക്രിയും അഭിനയവും അവതരണവുമൊക്കെ മനോഹരമായി കൈകാര്യം ചെയ്യുന്ന നടനാണ് കിഷോര്‍. പാചക പരിപാടികളില്‍ അവതാരകനായിട്ടെത്തിയാണ് കിഷോര്‍ ജനങ്ങളുടെ മനസില്‍ ഇഷ്ടം നേടി എടുക്കുന്നത്. പ്രേക്ഷകരെ കൊതിപ്പിക്കുന്ന തരത്തില്‍ പാചക കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ താരത്തിന് പ്രത്യേക കഴിവുമുണ്ട്. നടന്‍ എന്നതിലുപരി നല്ലത് പോലെ പാടാനും കഴിവുള്ള താരം ഏറ്റവും പുതിയതായി തന്റെ പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തിയ കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.

നടി സ്വാസിക അവതാരകയായിട്ടെത്തുന്ന റെഡ് കാര്‍പെറ്റ് എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കിഷോര്‍. ഒപ്പം മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നിന്‍സിയും അതിഥിയായി എത്തിയിരുന്നു. സംഗീതത്തെ കുറിച്ചുള്ള സ്വാസികയുടെ ചോദ്യത്തിന് മറുപടി പറയുന്നതിനിടയിലാണ് വിവാഹം കഴിക്കാന്‍ പറ്റാതെ പോയ നഷ്ട പ്രണയം ജീവിതത്തില്‍ ഉണ്ടായിട്ടുണ്ടെന്ന് കിഷോര്‍ പറഞ്ഞത്. ഒപ്പം ഭാര്യയും കാമുകിയും തമ്മിലുള്ള വ്യത്യാസം എന്തൊണെന്നും താരം രസകരമായ രീതിയില്‍ അവതരിപ്പിച്ചിരുന്നു.

kishore

'പക്വതയെത്തിയ ശേഷം എനിക്കൊരു പ്രണയമുണ്ടായിരുന്നു. പ്രണയിച്ചവരെയൊന്നും കല്യാണം കഴിക്കാന്‍ പറ്റിയില്ല. അത് ഒരു പരിധി വരെ നല്ലതെന്നാണ് തോന്നിയിട്ടുള്ളത്. നഷ്ട പ്രണയത്തെക്കുറിച്ച് ആലോചിക്കുമ്പോഴുള്ള സുഖമുണ്ടല്ലോ, അത് പറഞ്ഞറിയിക്കാനാവില്ല. പാകമാവാത്ത ഷൂ കാലില്‍ കുത്തി കയറ്റിയതിന് ശേഷം ഒരു നാല് കിലോമീറ്റല്‍ നടക്കുക. എന്നിട്ട് കുറച്ച് കഴിഞ്ഞ് അത് ഊരുമ്പോള്‍ കിട്ടുന്നൊരു സുഖമുണ്ടല്ലോ, അത് പോലെയാണ് ആ ഫീല്‍ എന്നായിരുന്നു കിഷോര്‍ പറഞ്ഞത്.

ഭാര്യയും കാമുകിയും തമ്മിലുള്ള വ്യത്യാസത്തെ കുറിച്ചും കിഷോര്‍ തുറന്ന് സംസാരിച്ചു. ഭാര്യയെന്ന് പറയുമ്പോള്‍ നമ്മള്‍ അവരുടെ ഇഷ്ടങ്ങള്‍ ചികഞ്ഞെടുക്കണം. ഭാര്യ ഒരു തുറന്നിട്ട ചന്തയാണ്, അതില്‍ നിന്നും എന്തൊക്കെ വേണ്ടതെന്ന് നമ്മള്‍ തന്നെ തിരഞ്ഞെടുക്കണം. കാമുകിയെന്ന് പറയുന്നത് ഒരു സൂപ്പര്‍ മാര്‍ക്കറ്റാണ്. അവിടെ എല്ലാം പാക്ക് ചെയ്ത് വെച്ചിട്ടുണ്ടാവും. നമുക്ക് വേണ്ടത് മാത്രം ഇങ്ങെടുത്താല്‍ മതി. ഉരുളക്കിഴങ്ങ് ആണെങ്കില്‍ നല്ലത് പോലെ പോളീഷ് ചെയ്ത് വെച്ചിട്ടുണ്ടാവും. എല്ലാം തീയും ലൈറ്റുമൊക്കെ ഇട്ട് മനോഹരമായിരിക്കും. പക്ഷേ ഈ സാധാനം അത്ര നല്ലതായിരിക്കില്ല.

Recommended Video

ഡയമണ്ടെന്ന് പറഞ്ഞ് കല്ലുകൊടുത്ത് എംജി ശ്രീകുമാറിനെയും പറ്റിച്ചു | FilmiBeat Malayalam

ഭാര്യ ലേശം മണ്ണ് പിടിച്ച ഉരുളക്കിഴങ്ങ് പോലെയായിരിക്കും. അത് ഇത്തിരി കഴുകിയാല്‍ അടിപൊളിയാണ്. പലര്‍ക്കും ക്ഷമ ഇല്ലാത്തത് കൊണ്ടാണ് അത് കഴുകി എടുക്കാന്‍ ശ്രമിക്കാത്തതെന്നും കിഷോര്‍ പറയുന്നു. നഷ്ട പ്രണയത്തെ കുറിച്ചും സ്ത്രീകളെ കുറിച്ചുമൊക്കെയുള്ള മനോഹരമായ കവിതയും കിഷോര്‍ വേദിയില്‍ വെച്ച് ആലപിച്ചിരുന്നു. രസകരമായ ചില ടാസ്‌ക്കുകളും സ്വാസിക താരങ്ങള്‍ക്ക് നല്‍കിയിരുന്നു.

Read more about: actor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X