വസ്ത്രം കണ്ടപ്പോൾ ഹിന്ദിക്കാരിയാണോ എന്ന് ചോദിച്ചു, പിന്നെ അത് ധരിച്ചില്ല, പൊന്നമ്മ ബാബു പറയുന്നു

മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ സജീവമാണ് പൊന്നമ്മ ബാബു. നാടകത്തിലൂടെ സിനിമയിൽ എത്തിയ താരം പിന്നീട് മിനിസ്ക്രീനിലും സജീവമാവുകയായിരുന്നു. നെഗറ്റീവ് പോസിറ്റീവ് കഥാപാത്രങ്ങളിൽ ഒരുപോലെ തിളങ്ങാൻ പൊന്നമ്മ ബാബുവിന് കഴിഞ്ഞു. സിനിമയിൽ കോമഡി വേഷങ്ങളിലാണ് അധികവും പ്രത്യക്ഷപ്പെടുന്നതെങ്കിലും ജീവിതത്തിൽ അൽപം സീരിയസ്സാണെന്നാണ് നടി പറയുന്നത്. ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കര്യം വെളിപ്പെടുത്തിയത്.

വലിയൊരു ഇടവേളയ്ക്ക് ശേഷം പൊന്നമ്മ ബാബു സീരിയലിൽ മടങ്ങി എത്തിയിരിക്കുകയാണ്. സീ കേരളം സംപ്രേക്ഷണം ചെയ്യുന്ന മിസിസ് ഹിറ്റ്ലർ എന്ന പരമ്പരയിലാണ് ഇപ്പോൾ അഭിനയിക്കുന്നത്. ഷാനവാസ്, മേഘ്ന എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്. പരമ്പരയിൽ ഷാനവാസ് അവതരിപ്പിക്കുന്ന ഡികെ എന്ന കഥാപാത്രത്തിന്റെ അമ്മയായിട്ടാണ് പൊന്നമ്മ ബാബു എത്തുന്നത്. ഇപ്പോഴിതാ സീരിയലിലെ ഗെറ്റപ്പിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് പൊന്നമ്മ ബാബു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

മിസിസ് ഹിറ്റ്ലർ

കൊവിഡ് കാലത്ത് ആരംഭിച്ചപരമ്പരയാണ് മിസിസ് ഹിറ്റ്ലർ. സീ കേരളം സംപ്രേക്ഷണം ചെയ്യുന്ന സീരിയലിന്, തുടക്കം മുതൽ തന്നെ നല്ല പ്രതികരണമാണ് ലഭിക്കുന്നത്. ഒരു ഇടവേളയ്ക്ക് ശേഷമാണ് പൊന്നമ്മ ബാബു ഹിറ്റ്ലറിലൂടെ മിനിസ്ക്രീനിൽ എത്തുന്നത്. നല്ലൊരു അമ്മ എന്നതിൽ ഉപരി തന്റെ യഥാർഥ സ്വഭാവുമായി അടുത്ത് സാമ്യമുള്ള കഥാപാത്രമാണ് തന്റേതെന്ന് പൊന്നമ്മ ബാബു പറയുന്നു

കഥാപാത്രം

സീരിയലെ ഗെറ്റപ്പിനെ കുറിച്ചും പൊന്നമ്മ ബാബു പറയുന്നു. റിച്ചയായ കഥാപാത്രത്തെയാണ് സീരിയലിൽ അവതരിപ്പിക്കുന്നത്. അത് കഥാപാത്രത്തിന്റെ രൂപത്തിലും പ്രകടമാണ്. മലയാളത്തെ കൂടാതെ മറ്റ് തെന്നിന്ത്യൻ ഭാഷകളിലും ഹിന്ദിയിലും ഈ സീരിയലുണ്ട്. നമ്മൾ ചെയ്യുന്നതിനേക്കാൾ കൂടുതൽ ആഭരണങ്ങളാണ് തെലുങ്കിൽ ഇടുന്നത്. അതുപോലെ മലയാളത്തിൽ ഇടാൻ പറ്റില്ല. അവരുടെ സ്റ്റൈൽ അല്ല ഇവിടെ. തുടക്കത്തിൽ കോളറുള്ള ബ്ലൗസ് ആയിരുന്നു ഉപയോഗിച്ചിരുന്നത് എന്നാൽ ഇത് കണ്ടപ്പോൾ ചോദിച്ചു ഹിന്ദിക്കാരിയായിട്ടാണോ സീരിയലിൽ അഭിനയിക്കുന്നത്. അങ്ങനെ അത് ഒഴിവാക്കി. ഇപ്പോൾ സാധാരണ ഇവിടെ ഉപയോഗിക്കുന്ന ബ്ലൗസ് ആക്കി.

മേക്കപ്പ് കുറച്ചു

മേക്കപ്പും കുറച്ചാണ് ഉപയോഗിക്കുന്നതെന്നും പൊന്നമ്മ ബാബു പറയുന്നു. ഒരു രസകരമായ സംഭവവും അഭിമുഖത്തിൽ പറഞ്ഞു. തുടക്കത്തിൽ താനും കുറെ മേക്കപ്പിട്ട് ചുവന്ന വസ്ത്രമൊക്കെയിട്ട് അണിഞ്ഞെരുങ്ങി നിന്നിരുന്നു. എന്നാൽ ടെലികാസ്റ്റ് ചെയ്തപ്പോൾ മൊത്തത്തിൽ ചുവപ്പ് ആയിപ്പോയി. ഇതിനെ കുറിച്ച് ചോദിച്ചപ്പോഴാണ് കാര്യം മനസ്സിലാകുന്നത്. ഗ്രെയിഡിങ്ങ് കഴിയുമ്പോൾ ഇത്രയും വരുമെന്ന്. അതിന് ശേഷം എല്ലാം ലൈറ്റായി ഉപയോഗിക്കുകയായിരുന്നു. ഇപ്പോൾ വളരെ ആസ്വദിച്ചാണ് ഈ സീരിയൽ ചെയ്യുന്നതെന്നും പൊന്നമ്മ ബാബു കൂട്ടിച്ചേർത്തു.

Recommended Video

Navarasa Official Trailer Reaction | Mani Ratnam | | FilmiBeat Malayalam
വസ്ത്രധാരണ ശ്രദ്ധിക്കും

സീരിയലിൽ നല്ല കോസ്റ്റ്യുമൊക്കെ വേണമെന്നാണ് പൊന്നമ്മ ബാബു പറയുന്നത്. ആളുകൾ ഇത് ശ്രദ്ധിക്കുന്നുണ്ട്. പണ്ടൊക്കെ ഞാൻ സീരിയലിൽ അഭിനയിക്കുമ്പോൾ ആളുകൾ തന്റെ വസ്ത്രധാരണവും ശ്രദ്ധിച്ചിരുന്നു. സാരിയും മറ്റ് ആഭരണങ്ങളും വാങ്ങിയത് എവിടെന്നാണെന്ന് ചോദിക്കാറുണ്ടായിരുന്നു. ഈ സീരിയലിൽ റിച്ച് കുടുംബത്തിലുള്ള കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. അപ്പോൾ അത്തരത്തിലുള്ള വസ്ത്രവു ആഭരണവും ധരിക്കണം. തുടങ്ങിയ സമയത്ത് കുറെ ആഭരണം ഇടുമായിരുന്നു. എന്നാൽ ഇപ്പോൾ കുറച്ചെന്നും പൊന്നമ്മ ബാബു പറയുന്നു.

Read more about: serial ponnamma babu
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X