ഇതെന്താണ് ചെയ്ത് വെച്ചിരിക്കുന്നതെന്ന് അമ്മ പോലും ചോദിച്ചുണ്ട്; സീരിയലിലെ വില്ലത്തി വേഷത്തെ കുറിച്ച് ഷാലു

സീരിയലിലെ കിടിലന്‍ വില്ലത്തി വേഷത്തിലെത്തി പ്രേക്ഷകരെ ഞെട്ടിച്ചിട്ടുള്ള നിരവധി നടിമാരുണ്ട്. കൂട്ടത്തില്‍ നടി ഷാലു കുര്യന്റെ പേര് എടുത്ത് പറയാവുന്നതാണ്. മുന്‍പ് ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ചന്ദനമഴ എന്ന സീരിയലിലെ വില്ലത്തി വര്‍ഷയെ അവതരിപ്പിച്ചിരുന്നത് ഷാലു കുര്യനായിരുന്നു.

വര്‍ഷയെന്ന കഥാപാത്രം ഹിറ്റായതോടെ ചീത്തവിളിയും കുറ്റംപറച്ചിലുമൊക്കെ തനിക്കും കേള്‍ക്കേണ്ടി വന്നിട്ടുണ്ടെന്നാണ് നടി പറയുന്നത്. നാട്ടുകാര്‍ മാത്രമല്ല സ്വന്തം വീട്ടില്‍ നിന്നും അമ്മ പോലും വില്ലത്തി വേഷത്തെ പറ്റി കമന്റ് ചെയ്തിട്ടുണ്ടെന്ന് മുന്‍പൊരിക്കല്‍ ആനീസ് കിച്ചണില്‍ പങ്കെടുക്കവേ ഷാലു പറഞ്ഞിരുന്നു. നടിയുടെ ഈ തുറന്ന് പറച്ചില്‍ വീണ്ടും വൈറലായതോടെ സീരിയലിനെ പറ്റിയുള്ള രസകരമായ കഥകള്‍ ചര്‍ച്ചയാവുകയാണ്.

പുറത്തേക്ക് ഇറങ്ങി കഴിഞ്ഞാല്‍ എന്നെ കാണുന്നവര്‍ ആദ്യമൊന്ന് അന്തിച്ച് നില്‍ക്കും

സീരിയല്‍ കാണുമ്പോള്‍ ഉള്ള ചീത്തവിളിയെ തനിക്ക് കിട്ടാറുള്ളു. വീട്ടില്‍ എന്റെ അമ്മ പോലും അങ്ങനെ ചോദിക്കാറുണ്ട്. നീയിത് എന്നാ പരിപാടിയാണ് കാണിച്ച് വെച്ചിരിക്കുന്നതെന്നാണ് അമ്മ ചോദിക്കാറുള്ളത്. പുറത്തേക്ക് ഇറങ്ങി കഴിഞ്ഞാല്‍ എന്നെ കാണുന്നവര്‍ ആദ്യമൊന്ന് അന്തിച്ച് നില്‍ക്കും.

കാരണം സീരിയലിലെ എന്നെ കാണുമ്പോള്‍ ഭയങ്കര സൈസ് ഉള്ള ആളായിട്ടാണ് തോന്നുക. നേരില്‍ കാണുമ്പോള്‍ ചെറുതും. ഇത്രയേ ഉള്ളോ എന്ന് ചോദിച്ച് വരുമ്പോഴെക്കും അവരുടെ മൈന്‍ഡ് മാറും. പിന്നെ ചീത്ത വിളിക്കാനുള്ള ചിന്തയൊക്കെ മാറിയിട്ടുണ്ടാവുമെന്ന് ഷാലു പറയുന്നു.

മേക്കപ്പിടാതെ എന്നെ കണ്ടാല്‍ ഇങ്ങോട്ട് കഞ്ഞി വാങ്ങി തരും

വീട്ടില്‍ പിന്നെ മേക്കപ്പൊന്നുമില്ലല്ലോ, മേക്കപ്പിടാതെ എന്നെ കണ്ടാല്‍ ഇങ്ങോട്ട് കഞ്ഞി വാങ്ങി തരും. സീരിയലില്‍ എന്തൊരു വില്ലത്തരമാണ്. ഇങ്ങനെ കണ്ടാല്‍ ഒന്നും പറയാന്‍ തോന്നുന്നില്ലല്ലോ, എന്നൊക്കെ ചോദിക്കുന്നവരുണ്ടെന്നും നടി വ്യക്തമാക്കുന്നു. എന്നാല്‍ വില്ലത്തരമാണ് എനിക്ക് ചേരുന്നതെന്ന് എന്റെ മുഖത്ത് തന്നെ എഴുതി വെച്ചിട്ടുണ്ട്. പിന്നെ കുശുമ്പും കുന്നായ്മയും കാണിക്കാന്‍ എളുപ്പമാണ്.

സ്ഥിരം വില്ലത്തി വേഷം ചെയ്ത് തുടങ്ങിയതോടെ അത്തരം കഥാപാത്രങ്ങളിലേക്ക് മാത്രമാണ് എന്നെ വിളിക്കുന്നത്

സ്ഥിരം വില്ലത്തി വേഷം ചെയ്ത് തുടങ്ങിയതോടെ അത്തരം കഥാപാത്രങ്ങളിലേക്ക് മാത്രമാണ് എന്നെ വിളിക്കുന്നത്. ഇഷ്ടം പോലെ അവസരം വരുന്നുണ്ട്. പക്ഷേ എല്ലാം ഒരുപോലെയുള്ള കഥാപാത്രങ്ങളിലേക്കാണ്. ഇപ്പോള്‍ ഒരു നെഗറ്റീവ് ചെയ്യുന്നത് കൊണ്ട് ഇനി ഏതെങ്കിലും പോസിറ്റീവ് ചെയ്യാമെന്ന് പറഞ്ഞ് ആ അവസരം നിഷേധിക്കാറുണ്ട്. നേരത്തെ ഞാന്‍ പോസിറ്റീവ് ചെയ്തിട്ടുണ്ട്. എനിക്ക് അതിന് സാധിക്കുമെന്നും നടി കൂട്ടിച്ചേര്‍ത്തു.

അവസരങ്ങള്‍ നിഷേധിച്ചാല്‍ പിന്നെ ചാന്‍സ് കിട്ടുമോ

അവസരങ്ങള്‍ നിഷേധിച്ചാല്‍ പിന്നെ ചാന്‍സ് കിട്ടുമോന്ന ചോദ്യത്തിന് അന്നേരം തോന്നുന്നതെന്താണോ അതാണ് താന്‍ പറയാറുള്ളതെന്ന് ഷാലു പറയുന്നു. ഭാവിയെ കുറിച്ചൊന്നും ചിന്തിക്കാതെ മനസിലുള്ള കാര്യം പറയും. ഇതിന് പറ്റില്ല, ഞാന്‍ അത് വരെ കാത്തിരിക്കാമെന്നാണ് വിളിക്കുന്നവരോട് പറയാറുള്ളതെന്ന് നടി വ്യക്തമാക്കുന്നു.

സീരിയല്‍ കണ്ടിട്ട് എന്റെ കഥാപാത്രത്തെ കുറിച്ച് കുറ്റം പറയുന്നവരോട്

സീരിയല്‍ കണ്ടിട്ട് എന്റെ കഥാപാത്രത്തെ കുറിച്ച് കുറ്റം പറയുകയും നെഗറ്റീവായി അഭിപ്രായം പറയുന്നവരുമൊക്കെ ഉണ്ടായിരുന്നു. നിങ്ങള്‍ക്ക് ഇത് നിര്‍ത്തിക്കൂടേ, മനുഷ്യനെ ബോറടിപ്പിക്കാനായിട്ട്, എന്നൊക്കെയാണ് ചിലര്‍ ചോദിക്കുന്നത്. ഇതൊക്കെ കാണുമ്പോള്‍ ആദ്യമൊക്കെ വിഷമം തോന്നും. പിന്നെ അവരോട് എനിക്ക് പറയാനുള്ളത് നിങ്ങളുടെ വീട്ടിലെ ടിവിയാണ്, നിങ്ങളുടെ റിമോര്‍ട്ട്, വേറെ ഇഷ്ടം പോലെ ചാനലുണ്ടല്ലോ, അതെടുത്ത് മാറ്റിയാല്‍ പോരെ എന്ന് ഞാന്‍ ചോദിക്കാറുണ്ടെന്നും ഷാലു പറഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X