ഭര്‍ത്താവിനൊപ്പം സന്തുഷ്ടയായി ജീവിക്കുകയാണ്; വിവാഹശേഷമുള്ള വിശേഷങ്ങള്‍ പറഞ്ഞ് സീരിയല്‍ നടി ശ്രീലയ
ഭാഗ്യദേവത എന്ന സീരിയലിലൂടെ ശ്രദ്ധേയായി മാറിയ നടിയാണ് ശ്രീലയ. നടി ലിസി ജോസിന്റെ മകളും നടി ശ്രുതിയുടെ സഹോദരി കൂടിയാണ് ശ്രീലയ. മൂന്നുമണി എന്ന സീരിയലില്‍ കുട്ടുമണി എന്ന കഥാപത്രമായിരുന്നു ശ്രീലയയ്ക്ക് ആരാധകരെ നേടി കൊടുത്തത്. ഇപ്പോള്‍ വിവാഹം കഴിഞ്ഞ് ഭര്‍ത്താവിനൊപ്പം വിദേശത്ത് താമസിക്കുകയാണ് നടി.
മനോഹരിയായി അമീറ ദസ്തൂര്‍, നടിയുടെ ഏറ്റവും പുതിയ ഫോട്ടോസ് വൈറലാവുന്നു
ഇക്കഴിഞ്ഞ ജനുവരിയിലായിരുന്നു ശ്രീലയയും റോബിനും തമ്മിലുള്ള വിവാഹം നടന്നത്. നേരത്തെ വിവാഹിതയായിരുന്ന നടിയുടെ രണ്ടാം വിവാഹമായിരുന്നിത്. റോബിനൊപ്പമുള്ള ജീവിതത്തെ കുറിച്ച് സമയം മലയാളത്തിന് നല്‍കിയ അഭിമുഖത്തിലൂടെ വിശദീകരിക്കുകയാണ് ശ്രീലയ ഇപ്പോള്‍. അഭിമുഖത്തിന്റെ പൂര്‍ണരൂപം വായിക്കാം...

ഭര്‍ത്താവിനൊപ്പം ഇവിടെ സുഖമായി ഇരിക്കുകയാണ്. റോബിന്‍ ഇവിടെ ജനിച്ചു വളര്‍ന്ന ആളായത് കൊണ്ടു തന്നെ കൂട്ടുകാര്‍ എല്ലാം ഇവിടെയാണ്. പിന്നെ എന്റെ കസിന്‍സും ഇവിടെയുണ്ട്. വീക്കെന്‍ഡുകളില്‍ ഞങ്ങളെല്ലാം ഒരുമിച്ചാണ് അടിച്ചു പൊളിക്കുന്നത്. വീക്കെന്‍ഡ് ആകാന്‍ നോക്കിയിരിക്കും. റോബിന് വെള്ളിയും ശനിയും അവധി ആയത് കൊണ്ട് വ്യാഴാഴ്ച മുതല്‍ തിരക്ക് ആയിരിക്കും.

വീക്കെന്‍ഡിലെ ആഘോഷം എന്റെ പരോള്‍ ആണെന്ന് ഞാന്‍ പറയാറുണ്ട്. ലോക്ക്ഡൗണ്‍ ഇവിടെയും ഉണ്ട്. എന്നാല്‍ നാട്ടിലെ പോലെ ഇവിടെ എല്ലാവരും ലോക്ക് ആയി ഇരിക്കുകയൊന്നും അല്ല. ഷോപ്പിംഗ് മാളൊക്കെ ക്‌ളോസ്ഡ് ആണ്. ഇവിടെ വാക്സിന്‍ മസ്റ്റ് ആണ്. പാസ്‌പോര്‍ട്ട് ഒക്കെ പോലെ തന്നെ വാക്സിന്‍ എടുത്തതിന്റെ കാര്‍ഡ് ഒക്കെ കാണിച്ചാല്‍ മാത്രമാണ് ഒരു ഷോപ്പിലായാലും എന്‍ട്രി കിട്ടുക. അതിനാല്‍ കൊവിഡ് കേസും കുറവാണ്.

ഞാന്‍ ഉണ്ടാക്കുന്ന ഭക്ഷണം പുള്ളിക്ക് വലിയ ഇഷ്ടമാണ്. അത് നന്നായി ഇത് നന്നായി എന്നൊക്കെ പേരെടുത്തു പറയും. പക്ഷെ എനിക്ക് സ്വയം കുക്ക് ചെയ്തു കഴിയുമ്പോള്‍ ഇഷ്ടമാകില്ല. പിന്നെ വിശപ്പിനു വേണ്ടി കഴിക്കാം എന്ന് മാത്രം. എത്രയായാലും അമ്മമാര്‍ ഉണ്ടാക്കി തരുന്നത് മിസ് ചെയ്യും. പിന്നെ ഇതൊക്കെ ജീവിതത്തിന്റെ ഒരു ഭാഗം ആണല്ലോ, അതുകൊണ്ട് അതൊക്കെ അഡ്ജസ്റ്റ് ചെയ്തു പോകുന്നു.

ഇപ്പോള്‍ ശരിക്കും നാട് മിസ് ചെയ്യുന്നുണ്ട്. നാടും വീടും വീട്ടുകാരും എല്ലാവരെയും മിസ് ചെയ്യുന്നുണ്ട്. ദിവസവും വീഡിയോകോള്‍ ചെയ്യാറുണ്ട് എങ്കില്‍ തന്നെയും ഒരുപാട് മിസ് ആകുന്നുണ്ട്. നാട്ടിലെ ഓരോ കാര്യങ്ങള്‍ മിസ് ആകുന്നു. ചക്ക സീസണ്‍ ആയപ്പോള്‍ അതൊക്കെ ഒരുപാട് മിസ് ചെയ്തു. ഇവിടെ എല്ലാം കിട്ടും എങ്കില്‍ തന്നെയും അമ്മയൊക്കെ ഉണ്ടാക്കി തരുന്നതിന്റെ ആ ടേസ്റ്റ് നമുക്ക് കിട്ടില്ലല്ലോ. എല്ലാം നമ്മള്‍ തന്നെയാണ് കുക്ക് ചെയ്യുന്നത്. ഇത് വരെയും കുക്ക് ചെയ്തത് ഒന്നും ഫ്‌ലോപ്പ് ആയിട്ടില്ല.
Recommended Video

ഇവിടെ വളരെ ഫാസ്റ്റ് ലൈഫാണ്. എല്ലാവരും രാവിലെ ജോലിക്ക് പോകുന്നു. വൈകിട്ട് വരുന്നു. അങ്ങനെ ഒരുപാട് തിരക്കുകളില്‍ ആണ്. നാടിനെക്കാളും കൂടുതല്‍ മലയാളികള്‍ ഇവിടെ ആണെന്ന് തോന്നിപോകും. ഞാന്‍ ഇവിടെ വന്ന ശേഷം അറബികളെക്കാളും കൂടുതല്‍ കണ്ടത് മലയാളികളെയും ഇന്ത്യക്കാരെയുമാണ്. ഒരുപാട് കമ്പനികളില്‍ ടോപ് ലെവലില്‍ ഉള്ളതൊക്കെ മലയാളികള്‍ ആണ്. അതില്‍ നമുക്ക് അഭിമാനിക്കാമെന്നും ലയ പറയുന്നു.


Click it and Unblock the Notifications











