അച്ഛന്‍ ഉപേക്ഷിച്ചാലും അവരോട് ഇന്നും നല്ല ബന്ധം! കുടുംബത്തിലെ അവസാന പരിപാടിയാണിതെന്ന് അമൃത നായര്‍

ടെലിവിഷന്‍ സീരിയലുകളിലൂടെ ജനപ്രീതി നേടി ഒത്തിരി ആരാധകരെ സ്വന്തമാക്കിയ നടിയാണ് അമൃത നായര്‍. കുടുംബവിളക്ക് സീരിയലിലെ ശീതള്‍ എന്ന കഥാപാത്രത്തിലൂടെയാണ് അമൃത അഭിനയരംഗത്തേക്ക് എത്തുന്നത്. ആദ്യ കഥാപാത്രം തന്നെ ജനപ്രീതി നേടിയതോടെ അമൃതയെ ആരാധിക്കുന്ന നിരവധി താരങ്ങളെത്തി. അതിന് മുന്‍പ് ടെക്‌സ്റ്റൈല്‍സ് ഷോപ്പില്‍ സെയില്‍സ് ഗേളായി വരെ ജോലി നോക്കിയിരുന്ന ജീവിതത്തെ പറ്റി നടി തുറന്ന് സംസാരിച്ചിട്ടുണ്ട്.

അച്ഛന്‍ ഉപേക്ഷിച്ച് പോയതിനെ തുടര്‍ന്ന് അമ്മയായിരുന്നു അമൃതയെയും അനിയനെയും വളര്‍ത്തിയത്. അമ്മയുടെ കഷ്ടപ്പാട് നിറഞ്ഞ ജീവിതത്തെ പറ്റി നടി ഇടയ്ക്കിടെ പറയാറുണ്ട്. ഇപ്പോള്‍ അമൃതയ്‌ക്കൊപ്പം അമ്മയും അഭിനയ രംഗത്ത് സജീവമാണ്. ജീവിതത്തിലെ ഓരോ ലക്ഷ്യങ്ങളും ചെറിയ രീതിയിലാണെങ്കിലും നടപ്പിലാക്കി വരികയാണ് താരകുടുംബം.

amrutha-nair

ഇതിനിടെ അച്ഛന്‍ ഉപേക്ഷിച്ച് പോയെങ്കിലും അദ്ദേഹത്തിന്റെ കുടുംബവുമായിട്ടുള്ള തന്റെ ബന്ധത്തെ കുറിച്ച് സംസാരിച്ചാണ് അമൃത എത്തിയിരിക്കുന്നത്. അച്ഛന്റെ കാര്യം പറയുന്നത് അമ്മയെ ദേഷ്യം പിടിപ്പിക്കുന്ന കാര്യമാണെന്നും അത് കേട്ടാല്‍ അമ്മ വൈലന്റ് ആവുമെന്നുമൊക്കെ നടി പറഞ്ഞിരുന്നു. എന്നിരുന്നാലും ചെറുപ്പത്തില്‍ ജീവിച്ചിരുന്ന അച്ഛന്റെ നാട്ടിലേക്ക് വീണ്ടും പോകേണ്ടി വന്നതിനെ പറ്റിയാണ് പുതിയ വ്‌ലോഗിലൂടെ നടി പറഞ്ഞിരിക്കുന്നത്.

'ഇന്നൊരു കല്യാണത്തിന് പോവുകയാണെന്ന് പറഞ്ഞാണ് അമൃത എത്തിയത്. നാട്ടിലേക്ക് പോവുകയാണ് ഞങ്ങള്‍. എനിക്ക് ആകെയുള്ള സഹോദരിയാണ്. അച്ഛന്റെ കുടുംബത്തിലെയാണ്, ചിലപ്പോള്‍ ഇതായിരിക്കും ആദ്യത്തെയും അവസാനത്തെയും ഫങ്ഷന്‍. നേരത്തെ മുതല്‍ അവരുമായി ഞങ്ങള്‍ അത്രയും അറ്റാച്ച്ഡാണ്. അതുകൊണ്ടാണ് അവിടുത്തെ കല്യാണത്തിന് പോകുന്നത്.

amrutha-nair

കുറേ വര്‍ഷത്തിന് ശേഷം അവിടെ എത്തിയപ്പോള്‍ ഓര്‍മ്മകളുടെ ഒരു പൂക്കാലമാണ് മനസിലുണ്ടായത്. ബന്ധുക്കളായ പലരെയും കണ്ടു. ഇവരെ ഇനി കാണാന്‍ പറ്റുമോ എന്ന് പോലും അറിയില്ല. ഇനി അങ്ങനൊരു ഫങ്ഷന്‍ ഉണ്ടാവില്ല. ഷൂട്ട് ഉള്ളത് കൊണ്ട് ഈ കല്യാണത്തിന് പോകാന്‍ പറ്റുമോ എന്നെനിക്ക് തന്നെ അറിയില്ലായിരുന്നു. എന്തായാലും അവിടെ എത്തിയപ്പോള്‍ നല്ല സന്തോഷമായി. ഞാന്‍ ചെറിയൊരു ഗിഫ്റ്റ് കൊടുത്തിരുന്നു. എന്നും അവള്‍ക്ക് എന്നെ ഓര്‍ക്കാന്‍ പറ്റുന്നൊരു സമ്മാനമാണ് കൊടുത്തതെന്ന് അമൃത പറയുന്നു.

തന്റെ കുട്ടിക്കാലം ഓര്‍മ്മ വരുത്തുന്ന ഒത്തിരി കാര്യങ്ങള്‍ ഇവിടെ ഉണ്ടായിരുന്നു. ഇവിടേക്ക് വീട് വെച്ച് വന്ന് താമസിക്കണമെന്നാണ് താന്‍ ചിന്തിക്കുന്നതെന്ന് അമൃത പറയുമ്പോള്‍ ഈ നാട്ടിലേക്ക് വരാന്‍ താല്‍പര്യമില്ലെന്നാണ് അമ്മയുടെ അഭിപ്രായം. കറന്റ് പോലും കൃത്യമായി വരാത്ത സ്ഥലമാണിതെന്നും ചൂട് കാരണം ബുദ്ധിമുട്ടുമെന്നുമൊക്കെ,' അമൃതയുടെ അമ്മ പറയുന്നു. ജനിച്ച് വളര്‍ന്ന നാടാണെങ്കിലും ജീവിതത്തിലുണ്ടായ അനുഭവങ്ങള്‍ കാരണം അമ്മയ്ക്ക് അവിടെ താമസിക്കുന്നത് ഇഷ്ടമല്ലെന്ന് ആ ഭാവത്തില്‍ നിന്നും മനസിലാകുമെന്നാണ് അമൃതയോട് കമന്റിലൂടെ ചിലര്‍ പറയുന്നത്.

അതേ സമയം കുടുംബത്തോടുള്ള അമൃതയുടെ സ്‌നേഹത്തെ കുറിച്ചാണ് ആരാധകര്‍ക്കും പറയാനുള്ളത്. അമ്മു നല്ല കുട്ടിയാണ്, കുടുംബത്തെ സ്‌നേഹിക്കുന്നവളാണെന്ന് ഈ വീഡിയോ കണ്ടാല്‍ മനസിലാവും. അമ്മുവിനെ സ്‌നേഹിക്കുന്നൊരു പയ്യനെ കിട്ടട്ടെ, അതിന് മുന്‍പ് എടുത്ത് ചാടി ചേരാത്ത ആളിലേക്ക് എത്തരുത്...' എന്നാണ് ഒരു ആരാധിക നടിയോട് കമന്റിലൂടെ പറയുന്നത്. മാത്രമല്ല അമൃതയൊരു കല്യാണം കഴിക്കണം. അത് കാണാന്‍ ആഗ്രഹമുണ്ട്.

More from Filmibeat

Read more about: amrutha nair
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X