അവളെ പറ്റി പറഞ്ഞ വീഡിയോ ഞാന്‍ ഡിലീറ്റ് ചെയ്യുന്നു, തനിക്കെതിരെ പരാതിയുമായി നടിയായ മുന്‍ഭാര്യ വന്നെന്ന് കണ്ണന്‍

നടി അപ്‌സര രത്‌നാകരന്റെ വിശേഷങ്ങളാണ് കുറച്ചായി സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നത്. രണ്ടാമതും വിവാഹിതയായതിന് ശേഷമാണ് തന്റെ ആദ്യ വിവാഹത്തെ കുറിച്ചും വിവാഹമോചനത്തെ പറ്റിയും അപ്‌സര സംസാരിച്ചത്.

ഭര്‍ത്താവുമായി ഉണ്ടായ ചില പ്രശ്‌നങ്ങള്‍ തന്നെ വല്ലാതെ തളര്‍ത്തിയതായിട്ടും നടി പറഞ്ഞിരുന്നു. എന്നാല്‍ തന്നെ കുറിച്ച് മുന്‍ഭാര്യ പറഞ്ഞതിലെ പൊരുത്തക്കേടുകള്‍ ചൂണ്ടി കാണിച്ച് കൊണ്ടാണ് അപ്‌സരയുടെ ആദ്യ ഭര്‍ത്താവ് കണ്ണന്‍ രംഗത്ത് വന്നത്.

ടെലിവിഷന്‍ പരിപാടികളുടെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്ന കണ്ണന്‍ റോണ്‍ ആയിരുന്നു അപ്‌സരയുടെ ആദ്യ ഭര്‍ത്താവ്. ഇരുപതാമത്തെ വയസിലാണ് അപ്‌സര കണ്ണനുമായി വിവാഹിതയാവുന്നത്.

അധികം വൈകാതെ ഇരുവരും വേര്‍പിരിഞ്ഞു. കഴിഞ്ഞ വര്‍ഷം നടി വേറെ വിവാഹം കഴിക്കുകയും ചെയ്തു. എന്നാല്‍ തങ്ങളുടെ വിവാഹത്തില്‍ നടന്ന പ്രശ്‌നങ്ങളെ പറ്റി യൂട്യൂബ് ചാനലിലൂടെയാണ് കണ്ണന്‍ വെളിപ്പെടുത്തിയത്.

kannan-apsara

ഈ വീഡിയോ വലിയ രീതിയില്‍ ചര്‍ച്ചയായതോടെ വിഷയത്തില്‍ പ്രതികരിച്ച് അപ്‌സരയുമെത്തി. മുന്‍ഭര്‍ത്താവിന്റെ വീഡിയോയ്ക്ക് എതിരെ പരാതി കൊടുത്തിരിക്കുകയാണ് അപ്‌സര. അവരുടെ നിര്‍ദ്ദേശപ്രകാരം തനിക്ക് വീഡിയോസ് ഡിലീറ്റ് ചെയ്യേണ്ടി വന്നുവെന്ന് കണ്ണന്‍ പറയുന്നു.

കഴിഞ്ഞ ദിവസം അപ്‌സരയുടെ പരാതിയില്‍ തന്നെ വിളിപ്പിച്ചിരുന്നെന്നും എല്ലാ പിന്തുണയും അവള്‍ക്കായത് കൊണ്ട് വീഡിയോസ് താന്‍ ഡിലീറ്റ് ചെയ്യുകയാണെന്നുമാണ് പുതിയ വീഡിയോയിലൂടെ കണ്ണന്‍ പറയുന്നത്.

ഞാന്‍ പങ്കുവെച്ച വീഡിയോ കണ്ടിട്ട് എന്റെ ഭാര്യയായിരുന്ന ആള്‍ സൈബര്‍ സെല്ലില്‍ പരാതി കൊടുത്തു. ആളുടെ പേര് ഞാന്‍ പറയുന്നില്ല. അതിന്റെ പേരില്‍ എന്നെ വിളിച്ച് വരുത്തി. അവളും വന്നിരുന്നു.

നിയമപരമായി എല്ലാ സപ്പോര്‍ട്ടും പുള്ളിക്കാരിത്തിയുടെ കൂടെയാണ് നിന്നത്. എന്നെ കൊണ്ട് വീഡിയോ റീമൂവ് ചെയ്യിക്കണം. അതല്ലെങ്കില്‍ കോടതിയിലൂടെ കേസുമായി മുന്നോട്ട് പോകുമെന്നും പറഞ്ഞു.

കേസുമായി മുന്നോട്ട് പോകാനുള്ള സാമ്പത്തിക സ്ഥിതി എനിക്കില്ല. യഥാര്‍ഥ കാര്യം കുറച്ച് പേരെങ്കിലും അറിഞ്ഞിരിക്കണമെന്നൊരു ആഗ്രഹം എനിക്കുണ്ടായിരുന്നു.

ഞാന്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ ആളുകള്‍ അതറിഞ്ഞു. എനിക്കത് മതി. അത് തന്നെ സന്തോഷമുള്ള കാര്യമാണ്.

എന്തായാലും ഇനി ആ വീഡിയോ ഡിലീറ്റ് ചെയ്യണമെന്നാണ് അവളുടെ ആവശ്യം. കേസുമായി മുന്നോട്ട് പോകാന്‍ എനിക്ക് വയ്യ. അതുകൊണ്ട് ഞാന്‍ പതിയെ ആ രണ്ട് വീഡിയോ ഡിലീറ്റ് ചെയ്യുകയാണ്. അത് പറയാന്‍ വേണ്ടിയാണ് ഇങ്ങനൊരു വീഡിയോയുമായി വന്നിരിക്കുന്നത്.

വീണ്ടും കണ്ടപ്പോള്‍ എന്നെ കളിയാക്കുന്ന തരത്തിലാണ് വന്നത്. അതൊക്കെ പോട്ടെ, എനിക്ക് കുഴപ്പമില്ല. ഞാനിനിയും വീഡിയോസുമായി വരും. ഒത്തിരി പേരുടെ പിന്തുണ എനിക്ക് കിട്ടിയിട്ടുണ്ട്.

kannan-apsara

എന്റെ ജീവിതം നന്നായി കാണണമെന്ന് ആഗ്രഹിക്കുന്ന ഒരുപാട് പേര്‍ എന്നെ വിളിച്ച് സംസാരിച്ചിട്ടുണ്ട്. അതുകൊണ്ട് ഇതിന്റെ തുടര്‍ച്ചയായി നല്ല വീഡിയോസുമായി ഞാന്‍ നിങ്ങളുടെ മുന്നിലേക്ക് വരും.

ആരെയും വെറുപ്പിക്കില്ല. ഇന്ന് സപ്പോര്‍ട്ട് ചെയ്തത് പോലെ നാളെയും വേണം. ഇതൊരു പ്രൊമോഷന്‍ ആണെന്ന് വിചാരിക്കരുത്. നിങ്ങള്‍ തന്നെ പിന്തുണ കാരണമാണ് അങ്ങനൊരു തീരുമാനത്തിലേക്ക് ഞാനെത്തിയത്.

ഇനിയും ജീവിതത്തില്‍ ഒരു പങ്കാളി വരികയാണെങ്കില്‍ അവരുടെ കൂടെയുള്ള സന്തോഷങ്ങള്‍ നിങ്ങളുമായി പങ്കുവെക്കും. ആരെയും വെറുപ്പിക്കുന്ന കാര്യങ്ങള്‍ എന്റെ ചാനലില്‍ ഉണ്ടാവില്ല. എല്ലാവരുടെയും പിന്തുണ വേണമെന്നും പറഞ്ഞാണ് കണ്ണന്‍ വീഡിയോ അവസാനിപ്പിക്കുന്നത്.

അതേ സമയം കണ്ണന് പിന്തുണയുമായിട്ടാണ് ആരാധകരും എത്തുന്നത്. 'കണ്ണാ, ഒന്നും ഓര്‍ത്തു വിഷമിക്കരുത്. നല്ല ഒരു ലൈഫ് നിങ്ങളെ കാത്തിരിപ്പുണ്ട്. അവള്‍ പോയത് നന്നായി എന്ന് തോന്നുന്ന ഒരു സമയം വരും. എല്ലാറ്റിനും ക്ഷമയോടെ കാത്തിരിക്കുക.

നൂറില്‍ തൊണ്ണൂറ് ശതമാനം ജനങ്ങളും അറിയേണ്ടതെല്ലാം അറിഞ്ഞു കഴിഞ്ഞു. ഇനി ഡിലീറ്റ് ചെയ്താലും ഇല്ലങ്കിലും ഒരുപോലെയാണ്.

ഈ കാര്യത്തില്‍ നടി മഞ്ജു വാര്യര്‍ ആകട്ടെ താങ്കളുടെ റോള്‍ മോഡല്‍. ഒന്നിലും എതിര്‍ക്കാന്‍ നില്‍ക്കാതെ തനിക്ക് ഇഷ്ടപ്പെട്ട ഡാന്‍സ് സിനിമ എന്നിവയില്‍ ശ്രദ്ധിക്കുന്നു. അതുപോലെ ചിന്തിക്കാന്‍ മനസ്സിന് ഇടം കൊടുക്കാതെ സ്വന്തം കഴിവുകളുമായി മുന്നോട്ട് പോവണം.

എപ്പോഴും നല്ല കാര്യങ്ങളില്‍ മാത്രം ചിന്തിക്കൂ. അവഗണന ആണ് ഇതിനൊക്കെ ഉള്ള മറുപടി. താങ്കളുടെ വീഡിയോ ഇല്ലെങ്കിലും സത്യങ്ങള്‍ ആര്‍ക്കും മായ്ച്ച് കളയാന്‍ കഴിയില്ല', എന്നിങ്ങനെ അനേകം കമന്റുകളാണ് കണ്ണന്റെ വീഡിയോയ്ക്ക് താഴെ വരുന്നത്.

Read more about: Apsara Rathnakaran
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X