ഒരു ചിത്രശലഭത്തെ പോലെ പറന്ന് നടന്ന ദിവസങ്ങള്‍; ജെറ്റ് എയര്‍വേസിലെ ജോലിയെ കുറിച്ച് സീരിയല്‍ നടി നിഷ

സിനിമയും അഭിനയവും സ്വപ്‌നമായി കൊണ്ട് നടക്കുന്ന ഒത്തിരി പേരുണ്ട്. പലര്‍ക്കും വളരെ വൈകിയാണ് ഈ അവസരം ലഭിക്കാറുള്ളത്. ചിലര്‍ വലിയ ജോലി കളിഞ്ഞ് അഭിനയ രംഗത്തേക്ക് വന്നിട്ടുണ്ട്. അങ്ങനെ സീരിയല്‍ രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന നടിയാണ് നിഷ മാത്യൂ. കൂടെവിടെ എന്ന സീരിയലിലെ വില്ലത്തിയായ റാണി ആയിട്ടാണ് നിഷ അഭിനയിക്കുന്നത്.

ജെറ്റ് എയര്‍വേസില്‍ ജോലി ചെയ്ത് കൊണ്ടായിരുന്നു നിഷയുടെ കരിയര്‍ ആരംഭിക്കുന്നത്. അബുദാബി, ദുബായ് എയര്‍പോര്‍ട്ടുകളില്‍ ഏറെ കാലം നടി ജോലി ചെയ്തിട്ടുണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പൊരു ജൂലൈ ഒന്നിനാണ് ഇതിന് തുടക്കമായതെന്ന് പറയുകയാണ് നടിയിപ്പോള്‍. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പ് വളരെ പെട്ടന്ന് വൈറലായി.

nisha

'1994 ജൂലൈ 1, ജെറ്റ് എയര്‍വേസിലെ എന്റെ ആദ്യദിനം. ആവേശകരമായൊരു കരിയറിന്റെ മഹത്തായ തുടക്കം. ഓര്‍മ്മകള്‍ക്കെല്ലാം ഇപ്പോഴും ചെറുപ്പമാണ്. എവിടെ ആയിരുന്നാലും എന്റെ പ്രൊഫഷനില്‍ അതേ ആവേശത്തോടെ ജോലി ചെയ്യാന്‍ കഴിയുന്നതില്‍ ഞാന്‍ വളരെ സന്തോവതിയാണ്. ജൂലൈ 1-ാം തീയ്യതി വളരെ നന്ദിയോടെ മാത്രമേ എനിക്ക് ഓര്‍മ്മിക്കാന്‍ സാധിക്കു.

Recommended Video

Mohanlal against dowry system

എല്ലാ പ്രശ്‌നങ്ങള്‍ക്കിടയിലും എന്ന ശക്തയാക്കിയ, എന്നോടൊപ്പം നിന്ന എല്ലാവരോടും ഞാന്‍ നന്ദി പറയുകയാണ്. ഒപ്പം എന്നെ വിട്ട് പോയ പ്രിയപ്പെട്ടവര്‍ക്കുള്ള പ്രത്യേക നന്ദിയും രേഖപ്പെടുത്തുന്നു. അവരാണ് സ്വയം വിശ്വസിക്കാനുള്ള പ്രചോദനം എനിക്ക് നല്‍കിയത്. എല്ലാ ദിവസവും പുതിയ ഒരു തുടക്കമാണ്. ഇന്നാണ് നമ്മള്‍ ജീവിക്കേണ്ടതെന്നും അതിനാണ് കൂടുതല്‍ പ്രധാന്യം നല്‍കേണ്ടതെന്നും എന്നെ ഏറെ കാലമായി അറിയുന്ന ആളുകള്‍ക്ക് അറിയാം. ഒരു സെലനോഫില്‍ ചിത്രശലഭത്തിന്റെ യാത്ര എന്നും പറഞ്ഞാണ്' നടി പോസ്റ്റ് അവസാനിപ്പിക്കുന്നത്.

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X