ലൗ ജിഹാദ് പ്രശ്നങ്ങൾ നടക്കുന്ന സമയം, നിക്കാഹ് കഴിഞ്ഞിട്ടും വീട്ടിൽ കയറ്റിയില്ല; സുഹാനയും ബഷീറും ഒരുമിച്ചപ്പോൾ‌

സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയായിരിക്കുകയാണ് ബഷീർ ബഷിയും രണ്ട് ഭാര്യമാരും. ആദ്യ ഭാര്യ സുഹാനയുടെ അറിവോടെയും സമ്മതത്തോടെയുമാണ് രണ്ടാമത് മഷൂറയെ ബഷീർ വിവാഹം ചെയ്യുന്നത്. ഇവർ ഒരുമിച്ച് ഒരു വീട്ടിലാണ് താമസിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ഒന്നിലേറെ വ്ലോ​ഗേർസ് ഈ കുടുംബത്തെക്കുറിച്ച് സംസാരിച്ചു. സുഹാന സ്വാഭിമാനം കളഞ്ഞാണ് ഈ ബന്ധത്തിൽ തുടരുന്നതെന്നാണ് ഇവരുടെ വിമർശനം.

എന്നാൽ താൻ സന്തോഷവതിയാണെന്നും തനിക്ക് മറ്റ് വഴികൾ ഇല്ലാത്തത് കൊണ്ടല്ല ഈ ബന്ധത്തിൽ തുടരുന്നതെന്നും സുഹാന ഒന്നിലേറെ തവണ വ്യക്തമാക്കിയാണ്. ക്രിസ്ത്യൻ മതസ്ഥയായിരുന്ന സുഹാന ബഷീറിനെ വിവാഹം ചെയ്ത് മതം മാറി. ഒരിക്കൽ തങ്ങളുടെ പ്രണയത്തെക്കുറിച്ച് സുഹാനയും ബഷീറും തുറന്ന് സംസാരിച്ചിട്ടുണ്ട്. ചെറുപ്രായത്തിലേ സുഹൃത്തുക്കളായിരുന്നു ഇവർ.

Basheer Wife Suhana Basheer

ബോൾ​ഗാട്ടിയിലേക്കും വല്ലാർപാടത്തേക്കുമൊക്കെ പോകുന്ന കപ്പലിൽ ഞാൻ കപ്പലണ്ടി കച്ചവടം ചെയ്തിരുന്നു. 13 വയസ് മുതൽ 19 വയസ് വരെ ഞാനവിടെ കപ്പലണ്ടി കച്ചവടം ചെയ്തിരുന്നു. ആ സമയത്ത് സോനു (സുഹാന) സ്കൂൾ യൂണിഫോമിൽ കൂട്ടുകാരിയെ കാണാൻ പോകുമ്പോഴാണ് ഞാനാദ്യമായി കാണുന്നത്. എനിക്ക് ആദ്യം സിനിമയിൽ കാണുന്നത് പോലെ ക്രഷ് ഒന്നും തോന്നിയില്ല. അങ്ങനെ പല പ്രാവശ്യം കണ്ടിട്ടുണ്ട്. ഇടയ്ക്ക് എന്നെ നോക്കി സോനു ചിരിക്കുമായിരുന്നു എന്നും ബഷീർ ബഷി ഓർത്തു.

ബഷീർ പ്രണയാഭ്യർത്ഥന നടത്തിയതിനെക്കുറിച്ച് സുഹാനയും അന്ന് സംസാരിച്ചു. ഞങ്ങൾ തമ്മിൽ നല്ല സൗഹൃദമായി. ബഷീർ ആണ് ആദ്യം ഇഷ്ടമാണെന്ന് പറഞ്ഞതെന്ന് സുഹാന തുറന്ന് പറഞ്ഞു. നമ്പർ ഷെയർ ചെയ്തു. ഞങ്ങൾ ഫോൺ ചെയ്തു. സൗഹൃദത്തോടെയുള്ള സംസാരമായിരുന്നു അന്ന്. പ്രേമിച്ച് വീഴ്ത്തൽ അല്ലായിരുന്നെന്ന് ബഷീറും ഓർത്തു. ഞാൻ കപ്പലണ്ടിക്കച്ചവടക്കാരനാണ്. എന്നെ പാവപ്പെട്ടവനായോ കുറഞ്ഞവനായോ സോനു കണ്ടിട്ടില്ല. ആദ്യം ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ, നീ ഒന്ന് പൊയ്ക്കേ എന്താണീ പറയുന്നതെന്നാണ് സോനു പറഞ്ഞത്. നിനക്ക് എന്നേക്കാൾ കളർ കൂടുതലല്ലേ, എന്നേക്കാൾ അടിപൊളി പെൺകൊച്ചിനെ കിട്ടും എന്നും സോനു പറഞ്ഞിരുന്നെന്ന് ബഷീർ അന്ന് പറഞ്ഞു.

Basheer Wife Suhana Basheer
Photo Credit: Facebook / Suhana Basheer

സുഹാനയുമായുള്ള വിവാഹത്തിൽ ആദ്യം വീട്ടുകാർക്ക് എതിർപ്പായിരുന്നെന്നും ബഷീർ അന്ന് പറഞ്ഞു. എന്റെ നേരെ മൂത്ത ഇക്കയുടെ കല്യാണം കഴിഞ്ഞിരുന്നില്ല. എന്നെയും സുഹാനയെയും വീട്ടിൽ കയറ്റിയില്ല. എന്റെ പെങ്ങളുടെ വീട്ടിലാണ് മൂന്ന് മാസത്തോളം ഇവളെ നിർത്തിയത്. ഞങ്ങൾക്ക് ഫസ്റ്റ് നെെറ്റോ കാര്യങ്ങളോ ഇല്ലായിരുന്നു.

നിക്കാഹ് കഴിഞ്ഞ് പിന്നത്തെ മാസം രജിസ്റ്റർ ചെയ്തു. ആ സമയത്ത് ലൗ ജിഹാദ് എന്നൊക്കെ പറഞ്ഞ് ഭയങ്കര പ്രശ്നങ്ങൾ നടക്കുന്ന സമയമായിരുന്നെന്നും ബഷീർ വ്യക്തമാക്കി. തന്നെ ആരും നിർബന്ധിച്ച് മതം മാറ്റിയതല്ലെന്ന് സുഹാന പറയുന്നുണ്ട്. മഷൂറയുടെ യൂട്യൂബ് ചാനലിലാണ് ഒരിക്കൽ ഇരുവരും ഇക്കാര്യങ്ങൾ പങ്കുവെച്ചത്. സോണിയ എന്നായിരുന്നു സുഹാനയുടെ മുൻപത്തെ പേര്. മതം മാറിയ ശേഷം പേര് സുഹാന എന്നാക്കി.

Read more about: basheer bashi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X