Don't Miss!
- News
കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 16 ടൺ റേഷനരി പിടികൂടി
- Lifestyle
താരനെ ഒരു പൊളിപോലുമില്ലാതെ നൂറ് ശതമാനം തൂത്തെറിയും ആര്യവേപ്പിലെ മൂന്ന് വഴികള്‍
- Finance
ക്രെഡിറ്റ് കാർഡ് മോഹത്തെ സിബിൽ സ്കോർ പിന്നോട്ട് വലിക്കുന്നുവോ? പഞ്ചാബ് നാഷണൽ ബാങ്കിന്റെ ഈ കാര്‍ഡ് നോക്കാം
- Automobiles
2023 ൽ പുത്തൻ അപ്ഡേഷനുമായി കെടിഎം 390 വരവ് അറിയിച്ചിട്ടുണ്ടേ
- Sports
IND vs AUS: ടെസ്റ്റ് ജയിക്കണോ? ഇന്ത്യയുടെ നാല് പേര് രഞ്ജി കളിച്ച് ഫോമിലെത്തണം-അറിയാം
- Technology
പടം കാണാം പൈസ നൽകാതെ... കൂടുതൽ പ്ലാനുകളിൽ ഒടിടി ആനുകൂല്യങ്ങളുമായി എയർടെൽ
- Travel
പതഞ്ഞൊഴുകുന്ന വെള്ളച്ചാട്ടം കാണാൻ പുഴയോര വനത്തിലൂടെ പോകാം!തൂവാനം വെള്ളച്ചാട്ടം ട്രക്കിങ് വീണ്ടും തുടങ്ങുന്നു
ഗര്‍ഭിണിയായതിനെ പറ്റി എല്ലാം തുറന്ന് സംസാരിച്ചു; ഇത്രയും മോശമായി കാണേണ്ടതൊന്നുമില്ലെന്ന് മഷൂറയും ബഷീറും
മൂന്നാമതൊരു കുഞ്ഞിനെ കൂടി സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് ബഷീര്‍ ബഷിയും കുടുംബവും. ഭാര്യ മഷൂറയുടെ പ്രസവത്തിനോട് അടുത്ത് വരുന്നതിന്റെ സന്തോഷത്തിലാണ് ഏവരും. ആഴ്ചകള്‍ക്ക് മുന്‍പാണ് മഷൂറയുടെ ബേബി ഷവറും സീമന്ത ചടങ്ങുകളുമൊക്കെ നടത്തിയത്. വലിയ ആഘോഷമായി നടത്തിയ ചടങ്ങിന്റെ ചിത്രങ്ങളും ഫോട്ടാസും വലിയ രീതിയില്‍ ചര്‍ച്ചയായി.
ഇപ്പോഴിതാ തന്റെ ഗര്‍ഭകാലത്തിന്റെ രണ്ടാം ഘട്ടത്തെ കുറിച്ച് സംസാരിച്ച് കൊണ്ട് എത്തിയിരിക്കുകയാണ് മഷൂറ. യൂട്യൂബ് ചാനലിലൂടെയാണ് ഗര്‍ഭിണിയായതിന് ശേഷം തനിക്ക് വന്ന മാറ്റങ്ങളെ കുറിച്ച് താരപത്നി സംസാരിച്ചത്. തടി കൂടിയത് മുതല്‍ വയറില്‍ പാടുകള്‍ വന്നത് വരെ ഓരോ കാര്യങ്ങളും അത്രയും വിശദമായി തന്നെ മഷൂറ പങ്കുവെച്ചിരുന്നു.

പ്രഗ്നന്‍സി എന്ന് പറയുന്നത് തന്നെ ദൈവികമായൊരു കാര്യമാണെന്ന് പറഞ്ഞാണ് മഷൂറ സംസാരിച്ച് തുടങ്ങുന്നത്. അങ്ങനൊരു വിഷയം ആയത് കൊണ്ടാണ് ഓരോ കാര്യങ്ങളും ഇത്രയും ഓപ്പണായി സംസാരിക്കുന്നത്. ഇതിനിടയില്‍ മോശം കമന്റ് വന്നപ്പോള്‍ ഞങ്ങള്‍ക്ക് സഹിക്കാന്‍ പോലും സാധിച്ചിരുന്നില്ല. അതാണ് ബഷീര്‍ രൂക്ഷമായ രീതിയില്‍ പ്രതികരിക്കേണ്ട അവസ്ഥയിലേക്ക് എത്തിയത്. ഞങ്ങളെ കുറിച്ച് വന്നൊരു വാര്‍ത്തയില്‍ പ്രതികരിക്കുകയും അവര്‍ക്ക് താക്കീത് നല്‍കുകയും ചെയ്തതായി ബഷീറും പറയുന്നു.

രണ്ടാം ട്രൈമസ്റ്ററില്‍ ശരീരത്തില്‍ വന്ന മാറ്റങ്ങളെ കുറിച്ചാണ് മഷൂറ കൂടുതലായും സംസാരിച്ചത്. അതുവരെ കാര്യമായ മാറ്റമൊന്നും ഉണ്ടാവുന്നില്ലല്ലോ, എനിക്ക് മാത്രമെന്താ ഇങ്ങനെ എന്നൊക്കെ ചിന്തിച്ചിരുന്നു. എന്നാല്‍ പിന്നീട് ഓരോന്നായി മാറി വന്ന് കൊണ്ടിരുന്നു.
ഇപ്പോള്‍ ശരീരത്തില്‍ വരുന്ന മാറ്റങ്ങളൊന്നും മോശമായിട്ടെനിക്ക് തോന്നിയിട്ടില്ല. കാരണം ഇതിന്റെ ഒടുവിലെ റിസള്‍ട്ട് എന്ന് പറയുന്നത് ദൈവം തരുന്ന ബേബിയാണ്. അതെനിക്ക് എന്തായാലും പ്രഷ്യസാണ്. അത് വിലമതിക്കാനാവില്ല.

ഇത്രയും നാള് കൊണ്ട് തന്റെ ശരീരത്തിനുണ്ടായ മാറ്റങ്ങളിലൊന്നും എനിക്ക് കുറ്റബോധം തോന്നുന്നില്ല. ഞാന്‍ ഹാപ്പിയാണ്. എവിടെയെങ്കിലും ഇരുന്ന് എഴുന്നേല്ക്കുമ്പോള് നടുവിനൊരു പിടുത്തമുണ്ട്. നെഞ്ചെരിച്ചില്‍, കാല് കടച്ചില് അങ്ങനെ സാധാരണയുള്ള ശാരീരിക ബുദ്ധിമുട്ടുകളാണുള്ളത്.

ബേബി മൂവ്മെന്റ് എങ്ങനെയാണെന്ന് എനിക്കറിയില്ലായിരുന്നു. ആറാമത്തെ മാസമാണ് എനിക്കത് കിട്ടിയത്. അതൊക്കെ ഞാന്‍ നോട്ട് ചെയ്യാറുണ്ട്. എനിക്കൊരു ഡയറിയുണ്ട്, അതില്‍ ഞാന്‍ എഴുതി വെച്ചിട്ടുണ്ട്. ബേബി മൂവ്മെന്റ് അറിഞ്ഞത് മനോഹരമായ അനുഭവമായിരുന്നു. സെക്കന്‍ഡ് ട്രൈമസ്റ്ററിലാണ് വയറൊക്കെ വലുതാവുന്നത്.
ശരീരഭാരവും കൂടും. പ്രഗ്നന്റാവുമ്പോള്‍ എന്തായാലും വണ്ണം കൂടും. ഇപ്പോള്‍ അതൊക്കെ ആലോചിച്ച് ടെന്‍ഷന്‍ അടിക്കാറില്ല. ആദ്യ ട്രൈമസ്റ്റര്‍ ക്ഷീണമൊക്കെയായിരുന്നു. ഇത്തവണ അതൊക്കെ മാറി. എല്ലാ മാറ്റങ്ങളും കുഞ്ഞിന് വേണ്ടി ഉള്ളതാണല്ലോ, അതുകൊണ്ട് പോസിറ്റീവായി ചിന്തിക്കണമെന്നാണ് മഷൂറ പറഞ്ഞത്.

വയറൊക്കെ വലുതായത് നാല് മാസം കഴിഞ്ഞതിന് ശേഷമാണ്. ബേബി ബംപ് ഒക്കെ കാണാന്‍ തുടങ്ങി. പിന്നെ ബോഡിയില്‍ സ്ട്രെച്ച് മാര്‍ക്ക് വരും. ശരീരത്തില്‍ എന്തൊക്കെ മാറ്റം വന്നാലും അതെല്ലാം ബേബിക്ക് വേണ്ടിയല്ലേന്ന് ചിന്തിക്കുമ്പോള്‍ നമുക്ക് സന്തോഷം കിട്ടും. ഇത്രയധികം ചേഞ്ച് വന്നാലും അത് സ്വീകരിക്കണം. കാരണം നമുക്ക് ഹെല്‍ത്തിയായി, ബ്യൂട്ടിഫുളിയായി ബേബി വരട്ടെ. അവര്‍ക്ക് വേണ്ടിയല്ലേ ഇതൊയൈന്നും മഷൂറ ചോദിക്കുന്നു.