അവള്‍ ഇടയ്ക്കിടെ പറയാറുള്ള ആഗ്രഹമാണ്; മഷുറയുടെ കൂടെ സുഹാനയ്ക്ക് സര്‍പ്രൈസ് ഗിഫ്റ്റ് വാങ്ങി ബഷീര്‍

ബിഗ് ബോസ് താരം ബഷീര്‍ ബഷിയും ഭാര്യ സുഹാനയും പന്ത്രണ്ടാം വിവാഹ വാര്‍ഷികം ആഘോഷിച്ചിരിക്കുകയാണ്. കുടുംബസമേതമുള്ള ആഘോഷത്തിന്റെ ദൃശ്യങ്ങള്‍ താരങ്ങള്‍ തന്നെയാണ് പുറത്ത് വിട്ടത്. ബഷീറിനും സുഹാനയ്ക്കും സര്‍പ്രൈസുകള്‍ ഒരുക്കിയതിന് പിന്നീല്‍ രണ്ടാം ഭാര്യ മഷുറയായിരുന്നു. ഇപ്പോഴിതാ സുഹാനയ്ക്ക് സര്‍പ്രൈസ് സമ്മാനം വാങ്ങിക്കാന്‍ പോവുന്ന ഇരുവരുടെയും വീഡിയോ ആണ് വൈറലാവുന്നത്.

സോനുവിന് സമ്മാനം വാങ്ങിക്കാൻ ബഷിയും മഷുവും

'സോനുവിന് എന്ത് സര്‍പൈസ് നല്‍കണം എന്നതിനെ കുറിച്ച് ആലോചിച്ചാണ് ഞങ്ങള്‍ പുറത്തേക്ക് വന്നതെന്നാണ് ബഷീറും മഷുറയും പറയുന്നത്. വെഡ്ഡിങ് ആനിവേഴ്‌സറി ആയത് കൊണ്ട് എന്തൊക്കെ വാങ്ങിക്കണമെന്നാണ് ആലോചിക്കുന്നത്. തങ്ങളുടെ കുടുംബത്തില്‍ പിറന്നാളോ വിവാഹവാര്‍ഷികമോ തുടങ്ങി എന്ത് ആഘോഷമുണ്ടായാലും സര്‍പ്രൈസ് കൊടുക്കാറുണ്ട്. മഷുറയുടെ പിറന്നാളിന് കോടികളുടെ സമ്മാനം കൊടുത്ത് കഴിഞ്ഞു. ഇനി സോനുവിന് അടുത്ത കോടികള്‍ കൊടുക്കാനുള്ള ആലോചനയിലാണെന്ന് ബഷീര്‍ പറയുന്നു. എന്ത് നല്‍കുമെന്ന് തല പുകഞ്ഞ് ആലോചിച്ചു കൊണ്ടിരിക്കുകയാണ് ഞങ്ങളെന്ന് മഷുറയും പറയുന്നു.

ഇഷ്ടത്തിന് അനുസരിച്ചുള്ള സമ്മാനം കൊടുക്കും

ഓരോരുത്തരുടേയും ഇഷ്ടത്തിന് അനുസരിച്ചാണ് സമ്മാനങ്ങള്‍ നല്‍കുന്നതും ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നതും. മഷുവിന് ഫോണ്‍ ഭ്രാന്താണ്, അതുകൊണ്ടാണ് ഐ ഫോണ്‍ നല്‍കിയത്. സോനുവിന് അങ്ങനെ ഫോണ്‍ ക്രേസില്ല. ഫോണ്‍ കൊടുത്താലൊന്നും അവള്‍ ഹാപ്പിയാവില്ല. അവള്‍ ഹാപ്പിയാവണമെങ്കില്‍ ഗോള്‍ഡ് തന്നെ കൊടുക്കണം എന്നും ബഷീര്‍ പറഞ്ഞത്. എന്നെപ്പോലെ തന്നെയാണ് സോനു, വെറൈറ്റി കലക്ഷന്‍സ് വേണം. എപ്പോഴും ഒന്ന് തന്നെ ഉപയോഗിക്കുന്നത് ഇഷ്ടമല്ല. ഞാനാണെങ്കിലും കമ്മലും നെക്ലേസുമൊക്കെ വാങ്ങിച്ച് കൊടുത്തിരുന്നു. വീടുപണിയും ബിസിനസുമൊക്കെയായി സാമ്പത്തികമായി ചെറിയ ബുദ്ധിമുട്ടുകളുണ്ട്. ഈയൊരു സാഹചര്യത്തില്‍ സോനു ഗോള്‍ഡ് സമ്മാനമായി പ്രതീക്ഷിക്കില്ല. കാരണം സാമ്പത്തികമായ പ്രശ്‌നത്തിലാണ്.

ഭാര്യയ്ക്ക് സ്വർണാഭരണങ്ങൾ സമ്മാനമായി കൊടുത്തു

എന്ത് ചെയ്യുമ്പോഴും ബേബി പറയാറുണ്ട്. വീട് പണിക്ക് നല്ല കാശ് ചെലവാകുന്നുണ്ട്. തുടങ്ങിയപ്പോള്‍ തന്നെ പത്ത് ലക്ഷം പൊട്ടി. സിംപിളായിട്ടുള്ള ഒരു ചെയ്ന്‍ വേണമെന്ന് സോനു ഇടയ്ക്ക് പറയാറുണ്ട്. നെക്ലേസും മറ്റുമൊക്കെ ഉണ്ടെങ്കിലും ഡെയ്‌ലി ഉപയോഗിക്കാന്‍ വേണ്ടി സിംപിളായൊരു ചെയിന്‍ വേണമെന്ന് പറയാറുണ്ട്. ആ ഒരു ആഗ്രഹം ഇപ്പോള്‍ സാധിച്ച് കൊടുക്കാം എന്നായിരുന്നു വിചാരിച്ചിരുന്നത്. അങ്ങനെ ഒരു മാല മാത്രം വാങ്ങി സിംപിളാക്കാന്‍ താനുദ്ദേശിച്ചിട്ടില്ല എന്നായിരുന്നു മഷൂറയുടെ മറുപടി. സോനുവിന് ചേരുന്ന എന്തൊക്കെ ഉണ്ടോ അതൊക്കെ ചിലപ്പോള്‍ നമ്മള്‍ വാങ്ങിക്കും. ഈ വീഡിയോ വെഡ്ഡിങ് ആനിവേഴ്സറി ആഘോഷങ്ങള്‍ നടക്കുമ്പോള്‍ ഈ വീഡിയോ പോസ്റ്റ് ചെയ്യും. തിരക്കൊക്കെയായി സുഹാന അത് കാണില്ലെന്നുമായിരുന്നു മഷൂറ പറഞ്ഞത്.

Recommended Video

ബഷീറിനെ പ്രണയിച്ച് മതം മാറിയ അനുഭവം പങ്കുവെച്ച് സുഹാന..12 വർഷത്തെ ജീവിതം
ഭർത്താവിനെ കുറിച്ച് മഷുറ പറയുന്നതിങ്ങനെ

സ്ഥിരമായി വരുന്ന സ്ഥലത്ത് വന്നപ്പോള്‍ സോനുവിനേയും മക്കളേയും കുറിച്ച് ചോദിച്ചിരുന്നു. എല്ലാവരേയും കൂട്ടി വന്നാല്‍ സര്‍പ്രൈസ് പ്ലാന്‍ നടക്കില്ലല്ലോ എന്നാണ് മഷൂറ പറഞ്ഞത്. സോനുവിന്റെ ഡ്രസിന് ചേരുന്ന ഫാന്‍സി കമ്മലാണ് ആദ്യം വാങ്ങുന്നത്. താന്‍ പോലും ഓര്‍ത്തിരിക്കാത്ത സാധനങ്ങളെല്ലാം ബേബി വാങ്ങിക്കുന്നത് കണ്ടു. അത് കണ്ടപ്പോള്‍ സന്തോഷമായെന്നും മഷൂറ പറയുന്നു. ഈ ഗിഫ്റ്റില്‍ ഏതെങ്കിലുമൊന്ന് സോനു പ്രതീക്ഷിക്കുമായിരിക്കും, എല്ലാം എന്തായാലും പ്രതീക്ഷിക്കില്ല. സോനുവിനായി ഈ ഗിഫ്റ്റ് മേടിക്കാന്‍ കഴിഞ്ഞതില്‍ ഒരുപാട് സന്തോഷമുണ്ടെന്നായിരുന്നു മഷൂറ പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X