ആദ്യ വിവാഹത്തിന്റെ 12-ാം വാര്‍ഷികം; എല്ലാത്തിനും കൂടെ നിന്നത് രണ്ടാം ഭാര്യ മഷുറയാണെന്ന് ബഷീര്‍ ബഷി

കുടുംബത്തിലെ പിറന്നാളും വിവാഹ വാര്‍ഷികവുമൊക്കെ വലിയ രീതിയില്‍ ആഘോഷിക്കാറുള്ള താരകുടുംബമാണ് ബഷീര്‍ ബഷിയുടേത്. മോഡലും നടനുമായ ബഷീര്‍ ബഷീ ബിഗ് ബോസിലെത്തിയതോടെയാണ് ശ്രദ്ധേയനാവുന്നത്. പിന്നീട് ഭാര്യമാര്‍ക്കും മക്കള്‍ക്കുമൊക്കെ യൂട്യൂബ് ചാനല്‍ തുടങ്ങിയതോടെ വിശേഷങ്ങള്‍ അതിലൂടെയായി പങ്കുവെക്കുന്നത്. ഏറ്റവും പുതിയതായി ബഷീറിന്റെയും ഭാര്യ സുഹാനയുടെയും വിവാഹ വാര്‍ഷികത്തെ സംബന്ധിച്ചുള്ള കാര്യങ്ങളായിരുന്നു താരകുടുംബം പങ്കുവെച്ചത്.

കേക്ക് മുറിച്ചും പുറത്ത് പോയി ഭക്ഷണം കഴിച്ചും എല്ലാ തവണത്തെയും പോലെ ഇത്തവണയും വിവാഹ വാര്‍ഷികം ആഘോഷമാക്കിയിരുന്നു. മാത്രമല്ല ഭാര്യയ്ക്ക് വേണ്ടി സ്വര്‍ണാഭരണങ്ങള്‍ സര്‍പ്രൈസ് സമ്മാനമായി നല്‍കുകയും ചെയ്തു. ഇതിനെല്ലാം പിന്നില്‍ നിന്നത് ബഷീറിന്റെ രണ്ടാം ഭാര്യയായ മഷുറ ആയിരുന്നു. ഇപ്പോഴിതാ തങ്ങള്‍ക്ക് ആശംസ അറിയിച്ചവര്‍ക്കും വിവാഹ വാര്‍ഷികം മനോഹരമായി നടത്തുകയും ചെയ്ത എല്ലാവര്‍ക്കും നന്ദി പറഞ്ഞ് കൊണ്ടാണ് ബഷീര്‍ എത്തിയിരിക്കുന്നത്. സുഹാനയുടെ കൂടെയുള്ള ചിത്രങ്ങളും വീഡിയോസും പങ്കുവെച്ചതിനൊപ്പം അടിക്കുറിപ്പായി എഴുതുകയായിരുന്നു.

 basheersuhana-

''ഹായ് ഗയ്‌സ്, ഞങ്ങളുടെ പന്ത്രണ്ടാം വിവാഹ വാര്‍ഷികം ഓര്‍മ്മിക്കുകയും അതിന് ആശംസകള്‍ അറിയിക്കുകയും ചെയ്ത എല്ലാവര്‍ക്കും ഒത്തിരി നന്ദികള്‍. മെസേജുകളിലൂടെയും കമന്റുകളിലൂടെയും ആയിരക്കണക്കിന് ആശംകളാണ് ഞങ്ങള്‍ക്ക് ലഭിച്ചത്. ആനിവേഴ്‌സറി സെലിബ്രേഷന്‍ ഒക്കെ ഉണ്ടായിരുന്നത് കൊണ്ട് ഓരോരുത്തര്‍ക്കായി മറുപടി നല്‍കാനോ നന്ദി പറയാനോ എനിക്ക് സാധിച്ചിരുന്നില്ല. നിങ്ങളുടെ സ്‌നേഹത്തോടെയുള്ള ആനിവേഴ്‌സറി ആശംസകള്‍ക്ക് നന്ദി. നിങ്ങളുടെ ഓരോ ആശംസകളും ഞങ്ങള്‍ക്ക് അനുഗ്രഹം പോലെയാണ്. എന്റെ പ്രത്യേക നന്ദി എന്റെ ബംഗാര്‍ പെഞ്ചായി മഷുറയ്ക്ക് ആണ്. അവളാണ് എല്ലാ സെലിബ്രേഷനും അടിപൊളിയായി നടത്തിയത്'' എന്നും ബഷീര്‍ പറയുന്നു.

സുഹാനയുടെ ഇഷ്ടം മനസിലാക്കി സര്‍പ്രൈസ് സമ്മാനം വാങ്ങിക്കാന്‍ പോയതിന് മുന്നില്‍ നിന്നത് മഷുറ ആയിരുന്നു. ഈ വീഡിയോ വിവാഹ വാര്‍ഷികത്തിന്റെ അന്ന് പുറത്ത് വിടുകയും ചെയ്തിരുന്നു. വീട് പണിയും മറ്റ് ബുദ്ധിമുട്ടുകളുമൊക്കെ നടക്കുക ആണെങ്കിലും സുഹാനയ്ക്ക് ഏറ്റവും ഇഷ്ടമുള്ള സ്വര്‍ണാഭരണങ്ങളായിരുന്നു ബഷീര്‍ വാങ്ങിയത്. അതിനൊപ്പം ആവശ്യമുള്ള പലതും മഷുറയാണ് ഓര്‍ത്തെടുത്ത് വാങ്ങി കൊടുത്തത്.

ഒരേ സമയം രണ്ട് ഭാര്യമാരുള്ളതിന്റെ പേരില്‍ പലപ്പോഴും വിമര്‍ശനങ്ങള്‍ ഏറ്റു വാങ്ങാറുള്ള താരമാണ് ബഷീര്‍ ബഷി. എന്നാല്‍ ഭാര്യമാര്‍ യാതൊരു പരിഭവും കൂടാതെ തന്റെ കൂടെ സന്തോഷത്തോടെ കഴിയുന്നത് പലപ്പോഴും വീഡിയോയിലൂടെ താരം കാണിച്ചിരുന്നു. വൈകാതെ പുതിയൊരു വീട്ടിലേക്ക് താമസം മാറുന്നതിന്റെ തിരക്കിലാണ് കുടുംബം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X