ഒരേ സമയം രണ്ട് കാമുകന്മാരുണ്ടായിരുന്നു; ബിഗ് ബോസില്‍ നിന്നും നടി പവിത്രയുടെ വെളിപ്പെടുത്തല്‍

ഇന്ത്യയില്‍ എല്ലാ ഭാഷകളിലും നടത്തുന്ന ഏക റിയാലിറ്റി ഷോ ആണ് ബിഗ് ബോസ്. ഏറ്റവുമധികം ആളുകളുടെ പിന്തുണ ലഭിച്ചിട്ടുള്ള ഷോ കൊറോണ ഉണ്ടാക്കിയ പ്രതിസന്ധികള്‍ക്കിടയിലും പുതിയ സീസണുകള്‍ ആരംഭിച്ചിരിക്കുകയാണ്. ഹിന്ദി, തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളിലൂടെ ഇപ്പോള്‍ പരിപാടി നടന്ന് കൊണ്ടിരിക്കുന്നത്. ഈ ദിവസങ്ങളില്‍ വീണ്ടും ബിഗ് ബോസ് വാര്‍ത്തകള്‍ സമൂഹ മാധ്യമങ്ങളില്‍ നിറയുകയാണ്.

സല്‍മാന്‍ ഖാന്‍ അവതാരകനായിട്ടെത്തുന്ന ഹിന്ദി ബിഗ് ബോസിന്റെ പതിനാലാം സീസണിലെ മത്സരാര്‍ത്തി പവിത്ര പുണ്യയെ കുറിച്ചുള്ള രസകരമായ വിവരങ്ങള്‍ വന്ന് കൊണ്ടിരിക്കുകയാണ്. നാഗിന്‍ 13 സീരിയലിലെ നായിക കൂടി ആയിരുന്ന പവിത്രയുടെ പ്രണയവുമായി ബന്ധപ്പെട്ട് മുന്‍ കാമുകനാണ് ആരോപണവുമായി വന്നത്. ഒടുവില്‍ ബിഗ് ബോസിനുള്ളില്‍ നിന്ന് നടി തന്നെ അത് ശരിയാണെന്ന് പറഞ്ഞിരിക്കുകയാണ്.

pavithra-puniya

പവിത്രയുടെ മുന്‍കാമുകനായിരുന്ന പരസ് ചബ്രയാണ് ആദ്യം ആരോപണം ഉന്നയിച്ച് വന്നത്. താനുമായി പ്രണയത്തിലായിരുന്ന സമയത്ത് പവിത്ര വിവാഹിതയാണെന്ന് പറഞ്ഞിരുന്നില്ല. അവളുടെ ഭര്‍ത്താവ് മെസേജ് അയച്ചപ്പോഴാണ് താന്‍ ഇക്കാര്യം അറിയുന്നതെന്നായിരുന്നു പുതിയൊരു അഭിമുഖത്തില്‍ പരസ് പറഞ്ഞത്.

ബിഗ് ബോസിനുള്ളില്‍ നിന്നും സഹമത്സരാര്‍ഥികളുമായി സംസാരിക്കവേയാണ് തന്റെ പ്രണയബന്ധങ്ങളെ കുറിച്ച് പവിത്ര സൂചിപ്പിച്ചത്. കുറേ കാലങ്ങള്‍ക്ക് മുന്‍പ് ഒരേ സമയം എനിക്ക് രണ്ട് ആണ്‍സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു. അവരെ ഒരുപോലെ ഞാന്‍ കൊണ്ട് നടന്നിരുന്നു. അവര്‍ക്ക് പരസ്പരം ഇക്കാര്യം അറിയില്ലെന്ന് ചെവി പൊത്തി പിടിച്ച് കൊണ്ട് നടി പറഞ്ഞിരുന്നു. ഇത് കേട്ട് ചുറ്റുമുണ്ടായിരുന്ന മറ്റ് മത്സരാര്‍ഥികള്‍ പൊട്ടിച്ചിരിക്കുകയായിരുന്നു.

pavithra-puniya

എപ്പോഴെങ്കിലും അവരുടെ പേരുകള്‍ തമ്മില്‍ മാറി പോയിട്ടുണ്ടോ എന്ന് മത്സരാര്‍ഥികളില്‍ ഒരാളായ രാഹുല്‍ നടിയോട് ചോദിച്ചു. എന്നാല്‍ അങ്ങനെ ഒരു കണ്‍ഫ്യൂഷന്‍ വരാതിരിക്കാന്‍ ഇരുവരെയും ബേബി എന്നാണ് വിളിച്ചിരുന്നതെന്നാണ് പവിത്രയുടെ മറുപടി. പുരുഷന്മാര്‍ക്ക്, ബേബി, ഷോന, ജാന്‍ തുടങ്ങിയ പേരുകള്‍ നല്‍കുന്നതിന് കാരണം ഇതാണെന്നായിരുന്നു മറ്റൊരു മത്സരാര്‍ഥിയായ സാറ പറഞ്ഞത്.

പ്രണയബന്ധങ്ങളെ ഇത്രയും നിസാരമായി കണ്ടിരുന്ന പവിത്രയുടെ പ്രതികരണത്തിന് വലിയ പ്രതിഷോധമാണ് ആരാധകരില്‍ നിന്നും ലഭിച്ചിരിക്കുന്നത്. സമയമാവുമ്പോള്‍ എല്ലാ കാര്യങ്ങളും പുറത്ത് വരും. ചിലപ്പോള്‍ അവളിലൂടെ ബിഗ് ബോസില്‍ നിന്ന് ഇക്കാര്യങ്ങള്‍ നിങ്ങള്‍ അറിയുമെന്നും പരസ് സൂചിപ്പിച്ചിരുന്നു. പരസ് പറഞ്ഞത് പോലെ തന്നെ എല്ലാ കാര്യങ്ങളും പവിത്ര തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്.

Recommended Video

bigg boss fame rajit and team's reunion | FilmiBeat Malayalam

വീഡിയോ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X