For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  റോബിന്‍ ഡോക്ടര്‍ പ്രൊഫഷന്‍ വിട്ടോ? വലിയ ടാലന്റഡായ ഒരു ഡോക്ടറല്ല ഞാന്‍, ചോദ്യങ്ങള്‍ക്ക് മറുപടിയുമായി താരം

  |

  മലയാളക്കര കണ്ടതില്‍ വച്ച് ഏറ്റവും ജനപ്രിയനായി മാറിയ താരമാണ് ഡോ. റോബിന്‍ രാധകൃഷ്ണന്‍. ഏഴെട്ട് മാസം മുന്‍പ് വരേ സോഷ്യല്‍ മീഡിയയില്‍ കുറച്ച് പേര്‍ക്ക് മാത്രം അറിയാവുന്ന ഡോക്ടര്‍ മച്ചാനായിരുന്നു റോബിന്‍. മോട്ടിവേഷ്ണല്‍ സ്പീക്കറായ ഒരു ഡോക്ടര്‍ അത്ര മാത്രമേ റോബിനെ വിശേഷിപ്പിക്കാന്‍ ഉണ്ടായിരുന്നുള്ളു. എന്നാല്‍ ബിഗ് ബോസ് ഷോ യിലേക്ക് പോയതോടെയാണ് താരത്തിന്റെ ജീവിതം തന്നെ മാറി മറിയുന്നത്.

  എഴുപത് ദിവസം കൊണ്ട് കേരളത്തിന്റെയാകെ പിന്തുണ പിടിച്ച് പറ്റാന്‍ റോബിന് സാധിച്ചു. ഇപ്പോഴും ഉദ്ഘാടനങ്ങളും മറ്റുമായി തിരിക്കിലാണ് താരം. ഇതിനിടെ പ്രണയവും സിനിമയുമൊക്കെ റോബിന്റെ ജീവിതത്തിലേക്ക് വന്നു. എല്ലാത്തിനുമിടയില്‍ ഡോക്ടര്‍ എന്ന പ്രൊഫഷനെ മറന്നോ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് താരമിപ്പോള്‍.

  Also Read: വിവാഹത്തിനിടെ ഒരു ആന്റി തന്ന ഉമ്മ പണിയാക്കി; അതെന്റെ ചുണ്ടല്ലെന്ന് പറയേണ്ടി വന്നുവെന്ന് നിരഞ്ജന

  ബിഗ് ബോസിലെത്തിയതിന് ശേഷം റോബിന്‍ ഒരു ഡോക്ടറാണോ എന്ന ചോദ്യം പലപ്പോഴും ഉയര്‍ന്ന് വന്നിരുന്നു. താരത്തിന്റെ പ്രവൃത്തികള്‍ അതിന് ചേരുന്നതല്ലെന്ന ആരോപണവും വന്നു. എന്നാല്‍ പുറത്ത് പ്രേക്ഷകരുടെ മനസില്‍ ഡോക്ടറായി മാത്രമല്ല അവരുടെ ഒരു മകനെ പോലെയായി മാറാനും റോബിന് സാധിച്ചു. ഡോക്ടര്‍ എന്ന പ്രൊഫഷനൊപ്പം തന്റെ പാഷനും കൊണ്ട് പോവാനാണ് താനിപ്പോള്‍ ശ്രമിക്കുന്നതെന്നാണ് മനോരമ ആരോഗ്യത്തിന് നല്‍കിയ അഭിമുഖത്തില്‍ റോബിന്‍ പറയുന്നത്.

  Also Read: വിഗ്ഗും നായികയും സെറ്റാവണം; എന്നിട്ട് മതി പ്രതിഫലം, നടന്‍ നന്ദമൂരി ബാലകൃഷ്ണ സിനിമയ്ക്ക് ആവശ്യപ്പെടുന്നത്

  'മെഡിസിന്‍ പഠനം കഴിഞ്ഞ് ജോലി ചെയ്യുന്നതിനൊപ്പമാണ് ഞാന്‍ എന്റെ പാഷനെ പിന്തുടര്‍ന്നത്. ഇപ്പോള്‍ ഈ അവസരം പരമാവധി ഉപയോഗിച്ചാല്‍ എനിക്കത് പ്രയോജനകരമാണ്. പ്രൊഫഷനും പാഷനും തുല്യ പ്രധാന്യമാണ് താന്‍ നല്‍കുന്നതെന്ന്', റോബിന്‍ പറയുന്നു.

  'ഒരു ഡോക്ടറാണെന്ന് പറയാന്‍ ഏറെ അഭിമാനമുണ്ട്.. ഞാന്‍ വലിയ ടാലന്റഡ് ആയ ഒരു ഡോക്ടറൊന്നുമല്ല. എങ്കിലും ഒരുപാട് പേരുടെ വിഷമഘട്ടങ്ങളില്‍ ആശ്വാസം പകരാന്‍ കഴിഞ്ഞിട്ടുണ്ട്. അതൊരു ദൈവനിയോഗമാണ്. ഒരുപാട് പേരുടെ സ്‌നേഹം പ്രാര്‍ഥനയും എന്റെ കൂടയുണ്ട്. എനിക്കത് മതി. ഇന്നേ വരെ ഞാന്‍ കാണാത്തവര്‍ തിരികെ ഒന്നും പ്രതീക്ഷിക്കാതെ അനുഗ്രഹങ്ങള്‍ തരുകയാണ്. ആ അനുഗ്രഹങ്ങള്‍ ഞാനും ശേഖരിക്കുകയാണെന്ന്', റോബിന്‍ കൂട്ടിച്ചേര്‍ത്തു.

  അതേ സമയം ഇത്തവണ റോബിനൊപ്പം പ്രതിശ്രുത വധു കൂടിയായ ആരതി പൊടി കൂടി ചേര്‍ന്നിരുന്നു. ഇരുവരുടെയും വിവാഹനിശ്ചയം അടുത്ത മാസം നടക്കാനിരിക്കുകയാണ്. ജനുവരിയില്‍ നിശ്ചയം നടത്തണമെന്നാണ് കുടുംബാംഗങ്ങളുടെ തീരുമാനമെന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ റോബിന്‍ സൂചിപ്പിച്ചിരുന്നു. ഫെബ്രുവരിയില്‍ വിവാഹമുണ്ടാവുമെന്ന് നേരത്തെ സൂചന നല്‍കിയെങ്കിലും ആരതിയുടെ സിനിമയും മറ്റുമായി തിരക്കുകള്‍ കഴിഞ്ഞതിന് ശേഷമേ അതുണ്ടാവു എന്നാണ് പറയുന്നത്.

  റോബിന്‍ നായകനാവുന്നതും വില്ലനായി അഭിനയിക്കുന്നതുമായ സിനിമകള്‍ വരാന്‍ പോവുകയാണ്. നിലവില്‍ അഭിനയം തുടങ്ങിയില്ലെങ്കിലും വൈകാതെ അതുണ്ടാവുമെന്നാണ് താരം പറയുന്നത്. കുറച്ച് വൈകിയാണെങ്കിലും സിനിമ എന്ന പാഷനൊപ്പം താന്‍ മുന്നോട്ട് പോകുമെന്ന് തന്നെ റോബിന്‍ സൂചിപ്പിച്ചിരുന്നു. തെലുങ്കിലടക്കം മൂന്ന് സിനിമകളില്‍ അഭിനയിച്ച് ആരതി പൊടിയും അഭിനയത്തില്‍ സജീവമായിരിക്കുകയാണ്. വൈകാതെ ഈ ചിത്രങ്ങള്‍ റിലീസിനെത്തുന്ന സന്തോഷത്തിലാണ് താരങ്ങള്‍.

  English summary
  Viral: Bigg Boss Fame Dr. Robin Radhakrishnan Opens Up About His Profession And Passion. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X