For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആരതിയുമായി റിലേഷന്‍ഷിപ്പ് തുടങ്ങിയത് ആ നിമിഷത്തിലാണ്; ഇഷ്ടപ്പെടുന്ന പെണ്ണിന് വേണ്ടി എന്തും ചെയ്യുമെന്ന് റോബിൻ

  |

  ബിഗ് ബോസ് നാലാം സീസണില്‍ ഏറ്റവും തരംഗമുണ്ടാക്കിയ താരമാണ് റോബിന്‍ രാധാകൃഷ്ണന്‍. മത്സരം പൂര്‍ത്തിയാക്കിയില്ലെങ്കിലും ഏറ്റവും കൂടുതല്‍ ആരാധകരെ സ്വന്തമാക്കി റോബിന്‍ ജനപ്രീതി നേടി. ഇന്നിതാ റോബിന്റെ ജന്മദിനം വലിയ ആഘോഷമായി നടത്തിയിരിക്കുകയാണ് പ്രതിശ്രുത വധു കൂടിയായ ആരതി പൊടി.

  പിറന്നാളിനോട് അനുബന്ധിച്ച് ആരതിയെ കുറിച്ച് റോബിന്‍ പറഞ്ഞ വാക്കുകള്‍ വൈറലാവുകയാണ്. നടി അനു ജോസഫിനൊപ്പം സംസാരിക്കുകയായിരുന്നു റോബിന്‍. ആദ്യമായി ആരതിയെ കണ്ടത് മുതല്‍ അവളോട് ഇഷ്ടം തോന്നിയത് ഏത് നിമിഷത്തിലാണെന്നും റോബിന്‍ പറഞ്ഞിരുന്നു. വിശദമായി വായിക്കാം...

  Also Read: ഞാനങ്ങനെ പറഞ്ഞിട്ടില്ലെന്ന് ലാലേട്ടനോട് പറഞ്ഞു; വിവാഹം കഴിക്കില്ലെന്ന തീരുമാനത്തെ കുറിച്ച് ഹണി റോസ്

  ആരതി എന്നെ ഇന്റര്‍വ്യൂ ചെയ്യാന്‍ വന്നതായിരുന്നു. അത് വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടു. ഒത്തിരി ട്രോളുകളും ലഭിച്ചു. ആ സമയത്ത് മനസില്‍ ഒന്നും തോന്നിയിരുന്നില്ല. ആരതിയ്ക്ക് ആദ്യമായിട്ടാണ് ട്രോളുകള്‍ കിട്ടിയത്. അതുകൊണ്ട് നല്ല വിഷമമായി. ഒരാഴ്ച കഴിഞ്ഞപ്പോഴെക്കും അവള്‍ക്ക് കിട്ടിയ ട്രോളൊക്കെ എനിക്ക് അയച്ച് തുടങ്ങി. വിഷമിക്കണ്ട, സിനിമയിലൊക്കെ അഭിനയിക്കുകയാണെങ്കില്‍ ഇതിനും അപ്പുറം ലഭിക്കും. അതിനെ ആ രീതിയില്‍ മാത്രം എടുത്താല്‍ മതിയെന്നൊക്കെ ഞാനും പറഞ്ഞു.

  Also Read: മത്സരാര്‍ഥികള്‍ തമ്മില്‍ ചുംബനം; ബിഗ് ബോസ് വീടിനകത്ത് നിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത്, കഥയില്‍ വലിയ ട്വിസ്റ്റ്

  നീയിപ്പോ ഫേമസ് ആയല്ലോ എന്ന് പറഞ്ഞ് പലരും അവളുടെ അടുത്തെത്തി തുടങ്ങി. ഇങ്ങനെ ഫെയിം ആവാന്‍ തനിക്ക് താല്‍പര്യമില്ലെന്നാണ് ആരതി എന്നോട് പറഞ്ഞത്. ബേസിക്കലി ഫാഷന്‍ ഡിസൈനറാണ് ആരതി. തെലുങ്കിലും തമിഴിലുമായി മൂന്നോളം സിനിമകളില്‍ പുള്ളിക്കാരി അഭിനയിച്ചു. ഇതെല്ലാം ചെയ്ത് സ്വന്തമായി കരിയറിന്റെ വളര്‍ച്ച നോക്കുന്ന ആളാണ് അവര്‍. സ്വന്തം അധ്വാനത്തില്‍ സ്വന്തമായൊരു ഐഡിന്റിറ്റി ഉണ്ടാക്കണം, എനിക്കിങ്ങനെ ഫെയിം ആവാന്‍ താല്‍പര്യമില്ലെന്ന് അവള്‍ പറഞ്ഞു.

  Also Read: അമ്മ മരിക്കുന്നതിന് മുമ്പ് എനിക്ക് തന്നത് ഒന്നു മാത്രം; അവർ പറഞ്ഞതെല്ലാം പിന്നീട് സംഭവിച്ചു; ശ്രീവിദ്യ പറഞ്ഞത്

  ആരതിയുടെ ആ വാക്കുകളില്‍ എനിക്കൊരു വ്യത്യസ്ത അനുഭവപ്പെട്ടു. അത് പലര്‍ക്കും പ്രചോദനമാണ്. കാരണം ആളുകള്‍ എങ്ങനെയെങ്കിലും ഒന്ന് പ്രശസ്തിയിലെത്താന്‍ വേണ്ടി ശ്രമിക്കുന്ന കാലമാണ്. അതിനിടയില്‍ കുറച്ചെങ്കിലും മാറി ചിന്തിച്ച് എനിക്കങ്ങനെ വേണ്ട, ഇങ്ങനെ മതിയെന്ന് പറയാന്‍ താല്‍പര്യപ്പെടുന്ന കുട്ടിയാണ്. ഞാനും അങ്ങനെ വന്നതാണ്. സ്വന്തം കഴിവ് കൊണ്ടാണ് ഇവിടെ എത്തിയത്. അങ്ങനെയുള്ളപ്പോള്‍ അവളുടെ വാക്കുകള്‍ എനിക്കും പ്രചോദനമായി.

  ആരതിയില്‍ ഏറ്റവും നല്ലതായി തോന്നിയ കാര്യവും അതാണ്. പിന്നീട് പതിയെ കുറേ സംഭവങ്ങള്‍ക്ക് ശേഷമാണ് ഇതൊരു കല്യാണാലോചനയിലേക്ക് എത്തുന്നത്. വീട്ടില്‍ എനിക്ക് കല്യാണം ആലോചിക്കുന്നുണ്ടായിരുന്നു. ഇഷ്ടം പറഞ്ഞപ്പോള്‍ ആദ്യം സമ്മതിച്ചില്ല. വീട്ടുകാരുമൊക്കെയായി ആലോചിച്ചു. എല്ലാ രീതിയിലും ഓക്കെയാണെന്ന് തോന്നിയതോടെ മുന്നോട്ട് പോവാമെന്ന് തീരുമാനിച്ചു. ആളിങ്ങനെ ഒക്കെ ആണെങ്കിലും ശരിക്കും ഒരു കൊച്ചുക്കുട്ടിയാണ്. ഞാനിഷ്ടപ്പെടുന്ന കുട്ടിയെ ഒരു കുഞ്ഞിനെ നോക്കുന്നത് പോലെ നോക്കാനാണ് ഇഷ്ടമെന്ന് ഞാന്‍ പണ്ട് പറഞ്ഞിരുന്നു.

  കുട്ടിയെ പോലെ ആണെങ്കിലും ആരതിയ്ക്ക് നല്ല പക്വതയുണ്ട്. എല്ലാ കാര്യത്തിനും അവള്‍ പക്വത കാണിക്കും. പിന്നെ എന്തേലും കാര്യം കണ്ടാല്‍ എനിക്ക് ദേഷ്യം വരും. പുള്ളിക്കാരിയ്ക്ക് വിഷമം വന്നാലും പെട്ടെന്ന് സാഹചര്യം മനസിലാക്കും. ഞാന്‍ തന്നെ അങ്ങോട്ട് പോയി പ്രശ്‌നം തീര്‍ക്കും. സ്‌നേഹിക്കുന്ന ആള്‍ക്ക് വേണ്ടി വിട്ട് കൊടുക്കുന്നതില്‍ നാണക്കേടില്ല. ഞാനിഷ്ടപ്പെടുന്നവര്‍ക്ക് എന്തും കൊടുക്കുമെന്ന് എല്ലാവര്‍ക്കും അറിയാമെന്നും റോബിന്‍ വ്യക്തമാക്കുന്നു.

  English summary
  Viral: Bigg Boss Fame Dr. Robin Radhakrishnan Opens Up About When His Relationship Started With Arati. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X