For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇനിയൊരു വിവാഹം രജിത് കുമാറിന് ഉണ്ടാവുമോ? ബിഗ് ബോസിലേക്ക് പോയത് ചില ഉദ്ദേശ്യത്തോട് കൂടിയെന്ന് താരം

  |

  ബിഗ് ബോസില്‍ പങ്കെടുത്തതോട് കൂടിയാണ് ഡോ. രജിത് കുമാറിനെ കുറിച്ചുള്ള വിവരം കേരളത്തില്‍ ചര്‍ച്ചയാവുന്നത്. മലയാളം ബിഗ് ബോസിന്റെ രണ്ടാം സീസണിലെ ഏറ്റവും ശക്തനായ മത്സരാര്‍ഥിയായിരുന്നു രജിത്. എന്നാല്‍ എഴുപത് ദിവസം കഴിഞ്ഞതോടെ താരത്തിന് ഷോ യില്‍ നിന്നും പുറത്ത് പോവേണ്ടി വന്നു.

  പുറത്ത് വലിയൊരു വിഭാഗം ആരാധകരെ സൃഷ്ടിച്ചിട്ടാണ് രജിത് മത്സരം അവസാനിപ്പിച്ച് എത്തുന്നത്. അതിന്റെ പിന്നാലെ കേസും പുകിലുകളുമൊക്കെ ഉണ്ടായിട്ടുണ്ട്. അതിനിടയില്‍ രജിത് കുമാര്‍ രണ്ടാമത് വിവാഹം കഴിക്കുമെന്നും കഴിച്ചെന്നുമൊക്കെയുള്ള അഭ്യൂഹം പ്രചരിച്ചിരുന്നു. അതിലൊക്കെയുള്ള മറുപടി മഹിളരത്‌നം മാഗസിന് നല്‍കിയ അഭിമുഖത്തിലൂടെ താരം പറയുകയാണ്.

  ഇനിയൊരു വിവാഹത്തെ കുറിച്ച് രജിത് കുമാര്‍ ചിന്തിക്കുന്നുണ്ടോ? 'ജീവിതം ഓരോ ഘട്ടത്തിലും ഓരോന്ന് പഠിപ്പിച്ച് കൊണ്ടിരിക്കുകയാണ്. ഞാന്‍ എപ്പോഴും പഠിക്കുകയാണ്. പോസിറ്റീവിറ്റി എന്നും കൂടെ കൂട്ടിയുള്ള ഒരു ജീവിതശൈലിയാണ് ഇപ്പോള്‍ പിന്തുടരുന്നത്. നമ്മളിലേക്ക് വരുന്ന എല്ലാ നെഗറ്റീവുകളെയും പിന്തള്ളികൊണ്ട് പൂര്‍ണമായും പോസിറ്റീവായ ഒരു ലൈഫ് സ്റ്റൈലാണ്. ബിഗ് ബോസ് തന്നെ പഠിപ്പിച്ച കുറേ കാര്യങ്ങളുണ്ട്. എവിടെ പോയാലും ജീവിക്കാമെന്ന വിശ്വാസം തനിക്കുണ്ടായിട്ടുണ്ടെന്നും', താരം പറയുന്നു.

  Also Read: ഏതെങ്കിലും അബ്കാരിയുടെ ഭാര്യയായിട്ടുണ്ടാവും; സിനിമയില്‍ വന്നില്ലായിരുന്നെങ്കിൽ ഇതാവും അവസ്ഥയെന്ന് നടി അനുമോൾ

  ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ എന്നൊരു ഹാസ്യ സീരിയലില്‍ അഭിനയിച്ചിരുന്നു. അതിന്റെ ട്രെയിലര്‍ വന്നത് ഒരു കല്യാണ സീനിലൂടെയാണ്. അത് വൈറലായതോടെ എന്റെ കല്യാണം കഴിഞ്ഞോ എന്ന് വിളിച്ച് അന്വേഷിച്ചവര്‍ നിരവധിയാണ്. ഇനിയെന്തായാലും യഥാര്‍ഥ ജീവിതത്തില്‍ ഒരു വിവാഹത്തെ കുറിച്ച് താന്‍ ചിന്തിക്കുന്നില്ലെന്ന് തന്നെയാണ് രജിത് കുമാര്‍ പറയുന്നത്.

  Also Read: സിനിമ വിടുന്നതിന് മുമ്പ് സംവിധായകനാകും, മറ്റു സിനിമകളിൽനിന്ന് വ്യത്യസ്തമായ ഒന്നായിരിക്കും; മമ്മൂട്ടി പറഞ്ഞത്

  ബിഗ് ബോസിലേക്ക് വിളിച്ചപ്പോള്‍ ഒരു ഗെയിം ഷോ എന്നതിലുപരി എനിക്ക് സമൂഹത്തോട് പല കാര്യങ്ങളും പറയാനുണ്ടായിരുന്നു. ആ ഷോ യിലേക്ക് പോയത് തന്നെ ഒരു ഉദ്ദേശ്യത്തോട് കൂടിയാണ്. എനിക്ക് ലോകത്തോട് വിളിച്ച് പറയാന്‍ പല കാര്യങ്ങളും ഉണ്ടായിരുന്നു.

  അവിടുത്തെ സാഹചര്യം ഒരു രീതിയില്‍ അതിന് തടസ്സം നില്‍ക്കുന്നെന്ന് കരുതി ഉടനെ നമ്മള്‍ പിന്മാറേണ്ട ആവശ്യമുണ്ടോന്ന് താരം തിരിച്ച് ചോദിക്കുന്നു. ഞാന്‍ പറയുന്നത് കേള്‍ക്കാന്‍ അവിടെ ആരുമില്ലാതെ വന്നപ്പോഴാണ് ഒരു പാവക്കുട്ടിയോട് സംസാരിച്ച് തുടങ്ങിയത്.

  ബിഗ് ബോസില്‍ നിന്നും വന്നപ്പോള്‍ കേസില്‍ പെട്ടു. പെട്ടതല്ല, അത് പെടുത്തിയത് തന്നെയാകുമെന്നാണ് രജിത് പറയുന്നത്. ഷോ കഴിഞ്ഞ് ഞാന്‍ വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് എന്നെ കാണാന്‍ ഇത്രയും വലിയ ജനക്കൂട്ടം ഉള്ളത് കാണുന്നത്. അത് എന്നെ സംബന്ധിച്ച് ഒരു അത്ഭുതം തന്നെയായിരുന്നു.

  വൃദ്ധസദനങ്ങളിലും അനാഥാലയങ്ങളിലെ കുട്ടികള്‍ക്കും സഹായം ചെയ്യുന്ന ആളാണ് താനെന്നും രജിത് പറയുന്നു. കേസിന്റെ പേരില്‍ ചിലവായ തുക ഉണ്ടായിരുന്നെങ്കില്‍ അവര്‍ക്ക് വേണ്ടി ചിലവഴിക്കാമെന്ന് തോന്നി. അത്തരം ബുദ്ധിമുട്ടുകളാണ് ഈ കേസിലൂടെ ഉണ്ടായതെന്ന് അഭിമുഖത്തിൽ രജിത് കുമാര്‍ വ്യക്തമാക്കുന്നു.

  English summary
  Viral: Bigg Boss Fame Rajith Kumar Opens Up About His Second Marriage Panning. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X