Don't Miss!
- Lifestyle
സുഖസൗകര്യങ്ങളില്‍ വര്‍ധന, സാമ്പത്തിക രംഗത്ത് നേട്ടം; ഇന്നത്തെ രാശിഫലം
- News
'കശ്മീരിൽ രാഹുല്‍ ഗാന്ധിക്ക് ദേശീയ പതാക ഉയര്‍ത്താന്‍ സാധിച്ചത് നരേന്ദ്ര മോദി കാരണം', പ്രതികരിച്ച് ബിജെപി
- Travel
മഞ്ഞിൽപൊതിഞ്ഞ ഹിമാചലിൽ സൂര്യനെ കാണാൻ പോകാം..സൺ ടൂറിസത്തിന് ആരാധകരേറുന്നു
- Automobiles
2023 ഉജ്ജ്വലമാക്കാനുളള വാശിയിൽ ബിഎംഡബ്ല്യു; കാണാം പുത്തൻ അവതാരത്തെ
- Finance
മാസത്തിൽ കുറഞ്ഞ നിക്ഷേപം 42 രൂപ; നേടാം 1 കോടി രൂപ; നോക്കുന്നോ ഈ പോസ്റ്റ് ഓഫീസ് നിക്ഷേപം
- Sports
അരങ്ങേറ്റത്തില്‍ രോഹിത് 7ാമന്‍! സച്ചിന്-ദാദ ഓപ്പണിങ്, ഇലവനില്‍ മലയാളിയും- അറിയാം
- Technology
അജിത് ഡോവൽ തന്ത്രമൊരുക്കുന്നു; ടെക്നോളജി മേഖലയിൽ ഇന്ത്യയും അമേരിക്കയും കൈകോർക്കും!
കൂടെയുളളവരില്‍ കരുത്തുളള പെണ്ണ്, നന്നായി അധ്വാനിച്ചു ജീവിതം തിരിച്ച് പിടിച്ചവള്, ആശംസകളുമായി സുഹൃത്തുക്കള്‍
എന്റെ മാനസപുത്രിയിലെ ഗ്ലോറിയായി മലയാളത്തില്‍ ശ്രദ്ധേയയായ താരമാണ് നടി അര്‍ച്ചന സുശീലന്. പരമ്പരയിലെ പ്രതിനായികാ വേഷം നടിയുടെ കരിയറില്‍ വഴിത്തിരിവായിരുന്നു. വില്ലത്തി വേഷങ്ങളിലൂടെയാണ് അര്‍ച്ചന മിനിസ്ക്രീനില്‍ തിളങ്ങിയത്. സീരിയല്‍ രംഗത്ത് എത്തി വര്‍ഷങ്ങളായെങ്കിലും ഇപ്പോഴും സജീവമായി തന്നെയാണ് താരം അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ബിഗ് ബോസ് മലയാളം ഒന്നാം സീസണിലും മുന്‍പ് മല്‍സരാര്‍ത്ഥിയായി അര്‍ച്ചന പങ്കെടുത്തിരുന്നു.
ബിഗ് ബോസില്‍ മികച്ച പ്രകടനം കാഴ്ചവെച്ച താരം അമ്പതിലധികം ദിവസം നിന്ന ശേഷമായിരുന്നു തിരിച്ചെത്തിയത്. ഷോയിലൂടെ നിരവധി പുതിയ സൗഹൃദങ്ങളും അര്‍ച്ചനയ്ക്ക് ലഭിച്ചിരുന്നു. സീരിയല്‍ തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുളള താരമാണ് അര്‍ച്ചന സുശീലന്.

കുടുംബത്തിനൊപ്പമുളള പുതിയ വിശേഷങ്ങളെല്ലാം പങ്കുവെച്ച് നടി എത്താറുണ്ട്. അതേസമയം മലയാളികളുടെ പ്രിയ താരത്തിന്റെ പിറന്നാളാണിന്ന്. അര്‍ച്ചനയ്ക്ക് ജന്മദിനാശംസകള് നേര്‍ന്നുളള രഞ്ജിനി ഹരിദാസിന്റെയും ദിയ സനയുടെയും സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ ശ്രദ്ധേയമായിരുന്നു. അര്ച്ചനക്കൊപ്പമുളള ഒരു ത്രോബാക്ക് ചിത്രം പങ്കുവെച്ചാണ് പ്രിയ സുഹൃത്തിന് രഞ്ജിനി പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്.

ഹൃദയം നിറഞ്ഞ ഒരു ജന്മദിനം ആശംസിക്കുന്നതോടൊപ്പം തന്നെ ഒരുമിച്ചുളള അടുത്ത യാത്രയില്‍ ഈ പിറന്നാള്‍ ആഘോഷമാക്കാം എന്നും അര്‍ച്ചനയോട് രഞ്ജിനി പറഞ്ഞു. ഇതിന് മറുപടിയായി ഒരുപാട് നന്ദി, ലവ് യൂ എന്നാണ് അര്‍ച്ചന കുറിച്ചത്. രഞ്ജിനിക്കൊപ്പം അര്‍ച്ചനയുടെ അടുത്ത സുഹൃത്തായ ദിയ സനയുടെ ആശംസാ കുറിപ്പും വൈറലായിരുന്നു.

കൂടെയുളളവരില്‍ കരുത്തുളള പെണ്ണ് എന്നാണ് അര്‍ച്ചനയെ കുറിച്ച് ദിയ പറയുന്നത്. കുറെ ജീവിതാനുഭവങ്ങളുളള ഉത്തരവാദിത്തബോധമുളള പെണ്ണ്. നന്നായി അധ്വാനിച്ചു ജീവിതം തിരിച്ച് പിടിച്ച പെണ്ണ്. ജീവിതത്തില്‍ പലപ്പോഴും ഇവളെന്നോട് പറയുന്നത് എന്റെ നല്ലതിന് വേണ്ടിയുളള ഒരുപാട് ഉപദേശങ്ങളാണ്. ആ സമയത്ത് അതൊക്കെ ശരിവെക്കും.

പക്ഷേ അതിനൊന്നും പലപ്പോഴും പ്രാധാന്യം കൊടുക്കാതെ അവളറിയാതെ ഒഴിഞ്ഞുമാറി അവളുടെ മുന്നില്‍ തന്നെ ചെന്ന് ചാടും. സങ്കടങ്ങള്‍ സഹിക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. പ്രത്യേകിച്ച് അവളുടെ ദുഖങ്ങളെക്കാള്‍ മറ്റുളളവരുടെ ദുഖങ്ങളാണ് അവളെ തളര്‍ത്തുന്നതും. ഇവള് പറയുന്നത് എപ്പോഴും എനിക്ക് അത് പോലെ നടക്കും.
Recommended Video

അതുകൊണ്ട് ചിലപ്പോഴൊക്കെ ഞാന്‍ ഒളിച്ചുനടക്കും. ഇനി അഥവാ കേട്ട് പോയാല്‍ തിരുത്തി പറയിച്ചിട്ടേ വിടൂ. ഇന്ന് ഇവളുടെ ജന്മദിനമാണ് ഒരുപാട് വര്‍ഷങ്ങള്‍ ഇനിയും സന്തോഷവതിയായി ജീവിതം നല്ലപോലെ മുന്നോട്ടുപോട്ടെ എന്ന് ആശംസിക്കുന്നു. മുത്തേ ഉമ്മകള്‍. പ്രിയ സുഹൃത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ദിയ സന കുറിച്ചു.
-
ആദ്യം ആകാംഷയായിരുന്നു, ഇനിയിങ്ങനൊന്ന് വേണ്ട; മഷൂറ ഇല്ലാതെ സിനിമയ്ക്ക് പോയി ബഷീറും ആദ്യ ഭാര്യ സുഹാനയും
-
'ഞങ്ങൾക്ക് വേണ്ടതെല്ലാം കരുതി വെച്ചിട്ടാണ് സുകുവേട്ടൻ പോയത്, എന്റെ മക്കൾ സൂപ്പർ താരങ്ങളല്ല': മല്ലിക സുകുമാരൻ
-
'നമ്മുടെയൊക്കെ മുത്തച്ഛന്മാരെ നമുക്ക് തിരുത്താൻ പറ്റില്ല, മോശം കമന്റിടുന്നവരിൽ പെൺകുട്ടികളും'; അഭയ