For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പെണ്‍കുട്ടികളെ കാണുമ്പോള്‍ ഇക്ക എന്നെ സഹോദരിയാക്കുമെന്ന് സജ്‌ന; നോബിയ്ക്ക് പുകവലി കൂടിയെന്ന് ഫിറോസും, വീഡിയോ

  |

  ബിഗ് ബോസ് മലയാളം മൂന്നാം സീസണുമായി ബന്ധപ്പെട്ട വിശേഷങ്ങളൊക്കെ ഒരു സൈഡിലൂടെ നടക്കുന്നുണ്ട്. ഈ മാസം ആദ്യമായിരുന്നു ഗ്രാന്‍ഡ് ഫിനാലെ നടത്തിയത്. മണിക്കുട്ടന്‍ വിന്നറാവുകയും ചെയ്തു. ഫിനാലെയ്ക്ക് ശേഷമാണ് മത്സരാര്‍ഥികള്‍ പല അഭിമുഖത്തിലും പങ്കെടുക്കാന്‍ എത്തിയത്. പൊളി ഫിറോസ് എന്ന് ആരാധകര്‍ സ്‌നേഹത്തോടെ വിളിക്കുന്ന ഫിറോസിന്റെ പുതിയൊരു അഭിമുഖത്തിന്റെ വീഡിയോ ആണിപ്പോള്‍ വൈറലാവുന്നത്.

  പഴയ കാലത്തേക്കൊരു തിരിഞ്ഞ് നോട്ടം, ബിഗ് ബോസ് താരവും നടിയുമായ ഓവിയയുടെ കിടിലൻ ഫോട്ടോഷൂട്ട്

  ഗായകന്‍ എംജി ശ്രീകുമാര്‍ അവതാരകനായി അമൃത ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന പറയാം നേടാം എന്ന പരിപാടിയില്‍ ഫിറോസ് ഖാന്‍ പങ്കെടുത്തിരുന്നു. എംജിയുടെ ചില കുഴപ്പിക്കുന്ന ചോദ്യങ്ങള്‍ക്ക് താരം കൃത്യമായി മറുപടി പറയുകയും ചെയ്തു. ഇതിനിടയില്‍ ഫിറോസിന്റെ ഭാര്യയും നടിയുമായ സജ്‌ന ഫിറോസ് കരയുന്നതടക്കമുള്ള ചില വീഡിയോസ് വൈറലാവുകയാണ്. പരിപാടിയെ കുറിച്ച് കൂടുതല്‍ അറിയാം.

  ബിഗ് ബോസില്‍ സഹമത്സരാര്‍ഥിയായിരുന്ന നോബിയെ വിളിക്കുന്ന ഇരട്ടപ്പേര് എന്താണെന്നായിരുന്നു എംജി ശ്രീകുമാര്‍ ഫിറോസിനോട് ചോദിച്ചത്. ഞാന്‍ ചിലപ്പോള്‍ ഗോപി എന്ന് വിളിക്കുമായിരുന്നു. കാരണം പുള്ളി വലിയ കാര്യങ്ങളൊക്കെ ചെയ്ത് വന്നിട്ട് ലാസ്റ്റ് ഗോപി ആവുന്ന അവസ്ഥയിലാവും. ആളൊരു തമാശക്കാരനാണ്. പിന്നെ അതുപോലൊരു പ്ലാറ്റ്‌ഫോമില്‍ ആ ശരീരവും വെച്ച് നില്‍ക്കുന്നത് തന്നെ ഒരു സാഹസികതയാണ്. അതുകൊണ്ട് തന്നെ പുള്ളിക്കാരന്‍ പലപ്പോഴും നില്‍ക്കുയല്ല, ഇരിക്കുകയായിരുന്നു. ആ ഒരു പ്ലാറ്റ്‌ഫോം പുള്ളിക്ക് പറ്റുന്നതല്ല. പക്ഷേ എല്ലാവരെയും സുഖിപ്പിച്ച് അങ്ങനെ നില്‍ക്കാന്‍ പറ്റിയ ഒരാളാണ്.

  എന്നെ അറിയുമെങ്കിലും മഴവില്‍ കാവടി എന്റെ ആണെന്ന് അറിയില്ല; രസകരമായ റിവ്യൂ പങ്കുവെച്ച് തിരക്കഥാകൃത്ത്

  അവിടെ കള്ള് കുടിക്കുന്നവരൊക്കെ ഉണ്ടായിരുന്നില്ലേ? അവരെങ്ങനെ പിടിച്ച് നിന്നു എന്നായിരുന്നു എംജിയുടെ അടുത്ത ചോദ്യം. അതാണ് ഗെയിമെന്ന് ഫിറോസും പറയുന്നു. അതൊന്നും ഇല്ലാതാക്കി നില്‍ക്കുകയാണ്. എന്നാല്‍ ലേശം പുകവലി കൂടി പോയെന്ന് താരം വ്യക്തമാക്കുന്നു. സിഗററ്റ് വലിക്കാന്‍ പ്രത്യേകമായൊരു സ്ഥലമുണ്ട്. അവിടെയും മൈക്കും ക്യാമറയും ഉണ്ട്. ബാത്ത്‌റൂം ഒഴികെ ബാക്കി എല്ലായിടത്തും ക്യാമറയുണ്ട്. ഉറങ്ങുമ്പോള്‍ പോലും ക്യാമറയില്‍ റെക്കോര്‍ഡഡ് ആണെന്ന് ഫിറോസ് പറയുന്നു.

  എന്നെ കുറിച്ച് അറിയാത്തവരാണ് നെഗറ്റീവ് കമന്റസുമായി വരുന്നതെന്ന് എംജി ശ്രീകുമാറിന്റെ ഭാര്യ ലേഖ


  ബോബിയെ കുറിച്ച് മാത്രമല്ല ബിഗ് ബോസിലെ മറ്റ് സുഹൃത്തുക്കളെ കുറിച്ചും ഫിറോസിനോട് ചോദിച്ചിരുന്നു. ആദ്യം ഫിറോസ് ഒറ്റയ്ക്ക് ആയിരുന്നെങ്കിലും വൈകാതെ ഭാര്യയായ സജ്‌നയെ കൂടി പരിപാടിയില്‍ പങ്കെടുപ്പിച്ചിരുന്നു. ചില സുന്ദരിമരായ പെണ്‍കുട്ടികളെ കാണുമ്പോള്‍ ഇക്ക എന്നെ സഹോദരിയാക്കാറുണ്ടെന്നാണ് ഇടയ്ക്ക് സജ്‌ന പറയുന്നത്. ഷോപ്പിംഗിനൊക്കെ പോയി പര്‍ച്ചേസ് ചെയ്യുന്നതിന് ഇടയിലാണ് ഇങ്ങനെ ഉണ്ടാവാറുള്ളത്. ഇക്കയുടെ സ്ഥിരം പരിപാടിയാണ് അതെന്നും സജ്ന വ്യക്തമാക്കുന്നു.

  സുരേഷ് ഗോപിയെ ആദ്യമായി കാണുന്നത് ഡൽഹിയിൽ വെച്ച്, ഇപ്പോൾ വീണ്ടും, പഴയ ഓർമ പങ്കുവെച്ച് കൃഷ്ണകുമാർ

  തന്നെ കുറിച്ചുള്ള ഭാര്യയുടെ പരാതികള്‍ കേട്ടതോടെ ഇത് പറയാം നേടാം എന്നല്ലേ പരിപാടിയുടെ പേര്, അല്ലാതെ കുടുംബം കലക്കുന്ന പരിപാടി അല്ലല്ലോ എന്ന് ഫിറോസ് തമാശരൂപേണ എംജിയോട് ചോദിക്കുന്നുണ്ട്. ചില ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുന്നതിനിടയില്‍ സജ്ന വികാരഭരിതയാവുകയും ചെയ്തു. ആ ഭാഗം കട്ട് ചെയ്യാമെന്ന് പറഞ്ഞപ്പോള്‍ അത് നീയല്ല തീരുമാനിക്കേണ്ടത്, അവരുടെ സമയത്തിന് വില ഉണ്ടെന്ന് ഫിറോസ് പറയുന്നു.

  മോഹൻലാൽ അത്തരത്തിലുള്ള പരസ്യം ചെയ്യരുത്, ഇതാണ് ലാലും ഫഹദുമായുള്ള വ്യത്യാസം, ശാന്തിവിള ദിനേശ്

  ബഷീർ ബഷിയുടെ ഭാര്യമാർ തമ്മിൽ വഴക്കിടാറുണ്ടോ. രണ്ടാം ഭാര്യയുടെ മറുപടി

  അറിയാത്ത കാര്യമാണെങ്കില്‍ എന്തിനാണ് പറഞ്ഞതെന്നും ഫിറോസ് സജ്നയോട് ചോദിക്കുന്നുണ്ട്. അല്ലെങ്കില്‍ ഒരു കാര്യം ചെയ്യ്, നിങ്ങളിലൊരാള്‍ ഇരിക്കൂ എന്ന് എംജി പറഞ്ഞപ്പോള്‍ ഫിറോസായിരുന്നു പോവാനെഴുന്നേറ്റത്. ഞാന്‍ പുറത്തുണ്ടാവുമെന്ന് പറഞ്ഞ് ഇറങ്ങുന്ന ഫിറോസിനെയാണ് പ്രൊമോ വീഡിയോയില്‍ കാണുന്നത്. ബിഗ് ബോസിനുള്ളിലും അല്ലാതെയും പലപ്പോഴും പ്രാങ്ക് വീഡിസോയ് ചെയ്യാറുള്ള സജ്‌നയും ഫിറോസും ആ വേദിയിലും പ്രാങ്ക് ഒപ്പിച്ചതാണോ എന്ന സംശയമാണ് ആരാധകര്‍ക്കുള്ളത്. വീഡിയോയില്‍ കാണിച്ചത് ശരിക്കും സംഭവിക്കുന്നതാണോ അതോ പ്രാങ്കിന്റെ ഭാഗമാണോ എന്ന ചോദ്യവും ഉയര്‍ന്ന് വരുന്നുണ്ട്.

  English summary
  Viral: Bigg Boss Malayalam Ejected Contestant Sajna About Her Husband Firoz Khan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X