ഞാനും സുചിത്രയും തമ്മിലുള്ള പ്രണയവും വിവാഹനിശ്ചയവും നടത്തിയവരാണ്; ഇനിയെങ്കിലും വിട്ടേക്കണേന്ന് അഖില്‍
സുചിത്ര നായരും അഖിലും വിവാഹിതരായെന്ന തരത്തിലാണ് സ്ഥിരമായി വാർത്തകൾ വന്നിരുന്നത്.
ബിഗ് ബോസ് മലയാളത്തിന്റെ അഞ്ചാം സീസണ്‍ ആരംഭിക്കാന്‍ പോവുകയാണ്. മാര്‍ച്ച് ഇരുപത്തിയാറ് മുതല്‍ ഷോ പ്രേക്ഷകരിലേക്ക് എത്തുമെന്നാണ് വിവരം. ഇതിന് മുന്നോടിയായിട്ടുള്ള ചര്‍ച്ചകളും പോസ്റ്റുകളുമൊക്കെയാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. എന്നിരുന്നാലും കഴിഞ്ഞ സീസണിലെ താരങ്ങളെ പറ്റി പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് അവസാനമില്ലെന്നതാണ് ശ്രദ്ധേയം.
ഡോ. റോബിന്‍ രാധകൃഷ്ണന്‍ കഴിഞ്ഞാല്‍ പിന്നെ പുറത്ത് നടക്കുന്ന ചര്‍ച്ചകളില്‍ ഒന്ന് കുട്ടി അഖിലിനെയും സുചിത്ര നായരെ പറ്റിയുമാണ്. ബിഗ് ബോസിലെത്തിയതിന് ശേഷമാണ് ഇരുവരും തമ്മില്‍ സൗഹൃദത്തിലാവുന്നത്. സൂരജ് തേലക്കാട് കൂടി ഇവര്‍ക്കൊപ്പം ചേര്‍ന്നതോടെ നല്ലൊരു സൗഹൃദം സ്ഥാപിച്ചെടുക്കാനും സാധിച്ചിരുന്നു.
വീടിനകത്ത് നിന്നും തുടങ്ങിയ സൗഹൃദം പുറത്ത് വന്നതിന് ശേഷം ഇപ്പോഴും തുടര്‍ന്ന് പോവുകയാണ്. എന്നാല്‍ സുചിത്രയും അഖിലും പ്രണയത്തിലാണെന്നും വിവാഹം കഴിച്ചുവെന്നുമൊക്കെയുള്ള അഭ്യൂഹങ്ങളും ഇതിലൂടെ പ്രചരിക്കുന്നുണ്ട്. ഷോ നടക്കുമ്പോള്‍ സുചിത്ര-അഖില്‍ കോംബോ പ്രണയത്തിലേക്കാണെന്ന പ്രചരണമുണ്ടായിരുന്നു.

അതിനിയും തീരുന്നില്ലെന്ന് പറഞ്ഞ് എത്തിയിരിക്കുകയാണ് അഖില്‍. സുചിത്രയെയും തന്നെയും ഒരുമിച്ച് കണ്ടാല്‍ ഉടനെ വിവാഹമാണെന്ന തരത്തിലാണ് വാര്‍ത്തകള്‍ വരുന്നത്. ഇതിനകം ഒരു അമ്പത് തവണയെങ്കിലും തങ്ങളുടെ വിവാഹം കഴിഞ്ഞിട്ടുണ്ടാവുമെന്നാണ് കുട്ടി അഖില്‍ പറയുന്നത്.
പുതിയ സീസണ്‍ വരുമ്പോഴെങ്കിലും ഞങ്ങളെ ഒന്ന് വിട്ട് പിടിക്കണമെന്നും ആണ്‍, പെണ്‍ സൗഹൃദത്തിന് ഈ ഒരു മാനം മാത്രമേ നിങ്ങള്‍ക്ക് കാണാന്‍ കഴിയൂന്നുള്ളോ? എന്നും ചോദിക്കുകയാണ് അഖില്‍... താരത്തിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം...
'സോഷ്യല്‍ മീഡിയയിലെ ഓണ്‍ലൈന്‍ ചാനല്‍ സുഹൃത്തക്കളോട്. ഈ പോസ്റ്റ് ഒരു അഹങ്കാരമായി തെറ്റിദ്ധരിക്കുമെങ്കിലും അപേക്ഷയായി പരിഗണിക്കണം. ഞങ്ങള്‍ ബിഗ് ബോസ് ഹൗസില്‍ ഉള്ളപ്പോഴും പുറത്തിറങ്ങിയപ്പോഴും ഞാനും സുചിത്രയും തമ്മിലുള്ള പ്രണയവും വിവാഹ നിശ്ചയവും വിവാഹവും നടത്തിയവരാണ് നിങ്ങള്‍.
ബിഗ് ബോസ് സീസണ്‍ 4 കഴിഞ്ഞ് സീസണ്‍ 5 തുടങ്ങാനൊരുങ്ങുന്ന ഈ കാലയളവിനുള്ളില്‍ ഏകദേശം അമ്പതിലേറെ തവണ ഞങ്ങളുടെ വിവാഹം നിങ്ങള്‍ തന്നെ നടത്തി. ഒരുകാര്യം പറഞ്ഞോട്ടെ ആണ്‍, പെണ്‍ സൗഹൃദത്തിന് ഈ ഒരു മാനം മാത്രമേ നിങ്ങള്‍ക്ക് കാണാന്‍ കഴിയൂന്നുള്ളോ?

ഞങ്ങള്‍ ഈ വാര്‍ത്തകളെ തമാശയായും നിങ്ങള്‍ക്ക് കാഴ്ചക്കാര കിട്ടാനുള്ള ഒരു എളുപ്പ മാര്‍ഗ്ഗമായി കണ്ടു ചിരിച്ചു കളയുമ്പോഴും നിങ്ങളെയൊക്കെപ്പോലെ ഞങ്ങള്‍ക്കും കുടുംബമുണ്ടെന്നും അച്ഛനും അമ്മയും സഹോദരങ്ങളും ഒക്കെ ഉണ്ടെന്നും ഒക്കെ ഒന്ന് ഓര്‍ക്കണേ.
ഇതല്ല ഇതിനപ്പുറം എന്ത് പ്രതികരണം തന്നാലും ഇതൊന്നും നിങ്ങളുടെ രോമത്തില്‍ പോലും തൊടില്ല എന്നറിയാം. വിണ്ടും ഈ പ്രണയ വിവാഹ വാര്‍ത്തകളും ആയിട്ട് വരും എന്നും അറിയാം. ഈ മാസം പുതിയ ബിഗ് ബോസ് വരും അപ്പോ വേറെ ആരെയെങ്കിലും നിങ്ങള്‍ക്ക് കിട്ടും. അപ്പോഴെങ്കിലും ഞങ്ങളെ വിട്ടേക്കണേ'.. എന്നുമാാണ് അഖില്‍ പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്.
അതേ സമയം അഖിലിനും സുചിത്രയ്ക്കും പിന്തുണ അറിയിച്ച് കൊണ്ടാണ് ആരാധകരും എത്തുന്നത്. 'എന്നും എപ്പോഴും നിങ്ങളുടെ ഈ സൗഹൃദം കൂടുതല്‍ കൂടുതല്‍ കരുത്തോടെ മുന്നോട്ട് പോട്ടെ. നിങ്ങളെ കാണുമ്പോള്‍ ഒരു പോസിറ്റീവ് എനര്‍ജിയാണ്. മരണം വരെ ഈ സൗഹൃദം ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു.
അതേ സമയം സീസണ്‍ 4 ലെ എല്ലാവരും നല്ല സുഹൃത്തുക്കളായി ഇപ്പോഴും മുന്നോട്ട് പോകുന്നു. അതില്‍ ഒരാള്‍ ഒഴിച്ച് ബാക്കി എല്ലാവരും നല്ല കൂട്ടാണ്. ശരിക്കും അലറല്‍ ഒഴിവാക്കുക, എന്നാണ് മറ്റൊരാള്‍ കമന്റിട്ടിരിക്കുന്നത്. ഡോ. റോബിന്‍ രാധകൃഷ്ണനെ ഉദ്ദേശിച്ചാണ് ആരാധകരില്‍ ഒരാള്‍ ഇത്തരമൊരു കമന്റിട്ടിരിക്കുന്നത്.


Click it and Unblock the Notifications