അഖിലും സുചിത്രയും വിവാഹിതരായോ? കുഞ്ഞുമായി നില്‍ക്കുന്നതാണെന്ന് കരുതി, പുത്തന്‍ ചിത്രം കണ്ട് ഞെട്ടി ആരാധകര്‍

പുതിയൊരു സീസണ്‍ ആരംഭിക്കാന്‍ പോകുന്നതിനിടയിലും കഴിഞ്ഞ ബിഗ് ബോസ് താരങ്ങളെ കുറിച്ചുള്ള വാര്‍ത്തകളാണ് വൈറലാവുന്നത്. നാലാം സീസണില്‍ പലതരം സൗഹൃദ ഗ്രൂപ്പുകളും ഉണ്ടായിരുന്നു. അതില്‍ പുറത്ത്് വന്നതിന് ശേഷം ഇപ്പോഴും അതേ സൗഹൃദം നിലനിര്‍ത്തുന്നത് സുചിത്രയും അഖിലും സൂരജും ചേര്‍ന്നുള്ള കോംബോയാണ്.

എല്ലാ കാലത്തും സുഹൃത്തുക്കളായിരിക്കുമെന്ന് പറഞ്ഞ ബാക്കി പലരും ശത്രുക്കളെ പോലെ അടിച്ച് പിരിഞ്ഞതാണ് കണ്ടത്. അതേ സമയം ബിഗ് ബോസിലൂടെ പറഞ്ഞ ആഗ്രഹങ്ങള്‍ സാധിച്ചെടുത്തതിനെ കുറിച്ച് പറഞ്ഞ് എത്തിയിരിക്കുകയാണ് കുട്ടി അഖിലും കൂട്ടുകാരും. ഇന്‍സ്റ്റാഗ്രാമിലൂടെ അഖില്‍ പങ്കുവെച്ച പുത്തന്‍ ഫോട്ടോയാണ് ഇപ്പോള്‍ വൈറലാവുന്നത്.

ബിഗ് ബോസിലായിരിക്കുമ്പോള്‍ തന്റെ സുഹൃത്തുക്കള്‍ പറഞ്ഞ ആഗ്രഹം സാധിച്ച് കൊടുത്തു

ബിഗ് ബോസിലായിരിക്കുമ്പോള്‍ തന്റെ സുഹൃത്തുക്കള്‍ പറഞ്ഞ ആഗ്രഹം സാധിച്ച് കൊടുത്തുവെന്ന് പറഞ്ഞാണ് അഖില്‍ വന്നിരിക്കുന്നത്. സീരിയല്‍ നടി സുചിത്രയ്ക്കും സൂരജ് തേലക്കാടിനുമൊപ്പം മൂകാംബിക ക്ഷേത്രത്തിന് മുന്നില്‍ നിന്നുള്ള ഫോട്ടോയാണ് അഖില്‍ പങ്കുവെച്ചിരിക്കുന്നത്. എന്നാല്‍ ചിത്രം കണ്ടതോട് കൂടി താരങ്ങളുടെ വിവാഹമായിരുന്നോ എന്നതടക്കം നിരവധി ചോദ്യങ്ങളും എത്തിയിരിക്കുകയാണ്.

ബിഗ് ബോസിനുള്ളില്‍ വച്ച് രണ്ടുപേരും എന്നോട് ഒരു ആഗ്രഹം പറഞ്ഞു

'ബിഗ് ബോസിനുള്ളില്‍ വച്ച് രണ്ടുപേരും എന്നോട് ഒരു ആഗ്രഹം പറഞ്ഞു. ഇച്ചിരി വൈകിയെങ്കിലും അതങ്ങ് സാധിച്ചു കൊടുത്തു. മൂന്നുപേരും ഒരുമിച്ച് അമ്മയുടെ മുന്നില്‍ പോയി. മൂകാംബിക നടയില്‍ നിന്നും മൂന്നു പേരും ഒരുമിച്ചുള്ള ആദ്യ ചിത്രം', എന്നും പറഞ്ഞ് കൊണ്ടാണ് അഖില്‍ ഫോട്ടോ പങ്കുവെച്ചത്. എന്നാല്‍ ഇതിന് താഴെ വന്ന കമന്റുകളാണ് ബഹുരസമായി മാറിയിരിക്കുന്നത്.

നിങ്ങളുടെ കല്യാണം കഴിഞ്ഞ് ഒരു കുട്ടിയും ആയെന്ന് വിചാരിച്ചു

അഖിലിന്റെ ഫോട്ടോ കണ്ടതോടെ അദ്യ നോട്ടത്തില്‍ നിങ്ങളുടെ കല്യാണം കഴിഞ്ഞ് ഒരു കുട്ടിയും ആയി എന്ന് വിചാരിച്ചെന്നാണ് ഒരു ആരാധകന്‍ കമന്റിട്ടിരിക്കുന്നത്. പെട്ടെന്ന് കണ്ടപ്പോള്‍ രമേഷ് പിഷാരടിയും ഭാര്യയും മോനും ആണെന്ന് കരുതി. എവിടെയോ എന്തോ ഒരു തകരാറുപോലെ. എല്ലാം പെട്ടെന്നാവട്ടെ, എന്നാണ് ആരാധകര്‍ ഒരുപോലെ പറയുന്നത്.

 ബിഗ് ബോസില്‍ നിങ്ങളാണ് അറിയപ്പെടുന്ന കോംബോ ആകേണ്ടിയിരുന്നത്

ബിഗ് ബോസില്‍ നിങ്ങളാണ് അറിയപ്പെടുന്ന കോംബോ ആകേണ്ടിയിരുന്നത്. നല്ല കോംബോ ആയിരുന്നു. സുഖില്‍ ഒരിക്കലും നെഗറ്റീവ് അല്ല. പോസറ്റീവ് തന്നെ ആയിരുന്നു. നിങ്ങളുടെ ഈ സ്‌നേഹം എന്നും ഉണ്ടാകട്ടെ. മലയാളം ബിഗ് ബോസിനെ പറ്റി പ്രേക്ഷകര്‍ ഓര്‍ക്കുമ്പോള്‍ ഈ സൗഹൃദവും എന്നും ഓര്‍മ്മിക്കപ്പെടുമെന്ന കാര്യം ഉറപ്പാണെന്ന് ആരാധകര്‍ പറയുന്നു.

ഒറ്റ നോട്ടത്തില്‍ കല്യാണം കഴിഞ്ഞ് കുഞ്ഞിനോട് ഒപ്പം ഉള്ള ഫോട്ടോ ആണെന്ന് കരുതി

എന്നാല്‍ 'ഒറ്റ നോട്ടത്തില്‍ കല്യാണം കഴിഞ്ഞ് കുഞ്ഞിനോട് ഒപ്പം ഉള്ള ഫോട്ടോ ആണെന്ന് കരുതി. സൂക്ഷിച്ചു നോക്കിയപ്പോള്‍ ആണ് സൂരജിന്റെ മുഖം ശ്രദ്ധിച്ചത്', എന്ന കമന്റുകളാണ് ഈ പോസ്റ്റിന് താഴെ ഏറ്റവും കൂടുതലായി വന്നിട്ടുള്ളത്. ബിഗ് ബോസിലായിരിക്കുമ്പോള്‍ അഖിലും സുചിത്രയും തമ്മില്‍ എന്തോ ഒരു അടുപ്പം കൂടുതലുള്ളതായി പ്രചരണം ഉണ്ടായിരുന്നു. ഇരുവരും വിവാഹം കഴിക്കുമെന്നും പ്രണയമാണെന്നുമൊക്കെ അഭ്യൂഹങ്ങള്‍ പ്രചരിച്ചു.

പുതിയ ഫോട്ടോ കൂടി കണ്ടതോടെ ഇത് അതാണെന്ന് പലരും അങ്ങ് ഉറപ്പിക്കുകയായിരുന്നു. സത്യത്തില്‍ ഏറ്റവും അടുത്ത നല്ല സുഹൃത്തുക്കളാണ് അഖിലും സുചിത്രയും. ഇവരുടെ കൂടെ സൂരജും കൂടി ചേര്‍ന്ന് നല്ലൊരു സൗഹൃദവലയം തന്നെ കാത്തുസൂക്ഷിക്കുകയാണ് മൂവരും. തങ്ങളെ ചുറ്റിപ്പറ്റിയുള്ള അഭ്യൂഹങ്ങളിലൊന്നും യാതൊരു സത്യവുമില്ലെന്ന് താരങ്ങള്‍ നേരത്തെ തന്നെ വ്യക്തമാക്കി കഴിഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X