For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബിഗ് ബോസിലെ ശാലിനിയെ കൂടെ കിടക്കാന്‍ ക്ഷണിച്ചു; താരങ്ങളുടെ ഫോട്ടോയുടെ കൂടെ മോശം വാര്‍ത്ത, പ്രതികരിച്ച് നടി

  |

  ബിഗ് ബോസില്‍ പങ്കെടുത്തതിന് ശേഷം നടിയും അവതാരകയുമായ ശാലിനി നായര്‍ക്ക് സോഷ്യല്‍ മീഡിയയില്‍ നിന്നും വലിയ വിമര്‍ശനമാണ് ലഭിക്കുന്നത്. ആദ്യ വിവാഹബന്ധം വേര്‍പ്പെടുത്തി സംഗിള്‍ മദറായി ജീവിക്കുന്ന ശാലിനി രണ്ടാമതും വിവാഹിതയായെന്നാണ് പുതിയ വാര്‍ത്തകള്‍. എന്നാല്‍ തന്റെ പേരില്‍ യൂട്യൂബ് ചാനലിലൂടെ വരുന്ന വാര്‍ത്തകളില്‍ പ്രതികരിച്ചിരിക്കുകയാണ് താരമിപ്പോള്‍.

  ബിഗ് ബോസിലെ ശാലിനിയെ കൂടെ കിടക്കാന്‍ ക്ഷണിച്ചു എന്ന ഹെഡില്‍ നടന്‍ സുരാജ് വെഞ്ഞാറമൂടിന്റെ കൂടെയുള്ള ഫോട്ടോയാണ് കൊടുത്തിരിക്കുന്നത്. എല്ലാവരും അത് സുരാജാണെന്ന് തെറ്റിദ്ധരിക്കും. അടുത്തത് 'ശാലിനിയെ കൂടെ കിടക്കാന്‍ ക്ഷണിച്ചത് ആരാണെന്ന് അറിയോ, തെളിവ് സഹിതം പുറത്ത് വിട്ട് താരം', എന്ന ഹെഡാണ്. ഇതില്‍ മോഹന്‍ലാലിന്റെ ഫോട്ടോയാണ് കൊടുത്തിരിക്കുന്നത്. ഇതിനെതിരെയൊരു കുറിപ്പും വ്‌ളോഗര്‍ ബിച്ചു സംസാരിക്കുന്ന വീഡിയോയും ശാലിനി പങ്കുവെച്ചിരിക്കുകയാണ്.

  Also Read: അപ്പനെയാണ് ഏറ്റവും വെറുത്തത്; കല്യാണത്തിന് പോലും വിളിച്ചില്ല, പിതാവിനെ ഒഴിവാക്കിയതിനെ കുറിച്ച് അനൂപ്

  'മലയാള സിനിമയുടെ അഭിമാനമായ പ്രിയപ്പെട്ട ലാലേട്ടന്റെയും സുരാജേട്ടന്റെയും ചിത്രങ്ങള്‍ വെച്ചാണ് അനാവശ്യ വാര്‍ത്തകള്‍ പടച്ചു വിടുന്നത്
  ഇതുവരെ വന്നിട്ടുള്ള മിസി ലീഡ് ചെയ്യപ്പെട്ട തംപ്‌നെയില്‍സുളള കുറച്ച് യൂട്യൂബ് ചാനലുകളുടെ പ്രവര്‍ത്തിയെ കുറിച്ചാണ് ഇവിടെ ഇദ്ദേഹം സംസാരിക്കുന്നത്.

  Also Read: ശ്രീദേവിയുടെ പിന്നാലെ കൂടി പൂവാലന്‍, അച്ഛന്‍ ഞങ്ങളെ ഒറ്റയ്ക്കാക്കി ഇറ്റലിയ്ക്ക് പോയി: ജാന്‍വി

  തിരുവനന്തപുരം ജില്ലയിലെ ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥി എനിക്കിന്നലെ ഒരു മെസേജ് അയച്ചു. 'ചേച്ചി ബിച്ചു എന്ന ഒരു ചേട്ടന്‍ പല വിഷയങ്ങള്‍ക്കും റിയാക്ട് ചെയ്ത് വീഡിയോ ചെയ്യാറുണ്ട്. ഞാന്‍ ചേച്ചിക്കുണ്ടായ വിഷമം ആ ചേട്ടനോട് പറഞ്ഞു ചേച്ചി ഒന്ന് മെസേജ് അയക്കാമോ 'അങ്ങനെയാണ് ഞാന്‍ ഇന്‍സ്റ്റാഗ്രാമില്‍ ഈ പ്രൊഫൈല്‍ കാണുന്നത്. ഉണ്ണികുട്ടന്റെ പ്രായം മാത്രമുള്ള ആ കുട്ടിക്ക് ഈ പ്രശ്‌നങ്ങളിലെ കാര്യ ഗൗരവം മനസ്സിലായി.

  അതായത് മലയാളത്തിലെ പ്രഗത്ഭരായ പലരുടെയും ചിത്രങ്ങള്‍ വെച്ച് കൊണ്ട് യാതൊരു മാന്യതയുമില്ലാതെ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു. ഒരു കലാകാരി എന്ന നിലയില്‍ നാളെ ഇതേ വ്യക്തികളോട് അവസരം ചോദിക്കാന്‍ ചെല്ലുന്ന ഇതുപോലുള്ള വിഷയങ്ങളില്‍ ഇരയാക്കപ്പെട്ട എന്നെപോലുള്ളവരുടെ അവസ്ഥ എന്തായിരിക്കും?

  നാളെ എന്റെ മകന്‍ സ്‌കൂളില്‍ ചെന്ന് ഈ വ്യാജവാര്‍ത്തയുടെ തലക്കെട്ട് വന്ന വഴിയില്‍ ഏതെങ്കിലും ഒരു കുട്ടി നിന്റെ അമ്മ ആരോടും പറയാതെ വിവാഹം കഴിച്ചോ എന്ന് ചോദിച്ചാല്‍ ആ കുഞ്ഞിന്റെ അവസ്ഥ എന്താകുമെന്ന് നിങ്ങള്‍ ഈ വാര്‍ത്തകള്‍ വളച്ചൊടിച്ച് തംപ്‌നെയില്‍ കൊടുത്തവര്‍ ചിന്തിക്കുന്നുണ്ടോ? ഇല്ലാത്ത വിവാഹം ഉണ്ടാക്കി, പലരും കഴിച്ചപ്പോള്‍ ബാധിച്ചത് എന്റെ ജീവിതമാണ്.

  ഒരു കുടുംബമായി സുരക്ഷിതയായി കഴിയുക എന്നത് ഏതൊരു സ്ത്രീയുടെയും സ്വപ്നമാണ്. നിങ്ങള്‍ ചവിട്ടി അരച്ചത് ഞങ്ങളുടെ ജീവിതമാണ് ഞങ്ങളുടെ സ്വപ്നങ്ങളാണ്. ഒരാള്‍ ചോദിച്ചപോലെ ഡെയിലി ഡെയ്റ്റിങ്ങിന് അപരിചിതരോട് കൂടി ദിവസങ്ങള്‍ ചിലവഴിച്ച് ആഘോഷിച്ചു ജീവിച്ചു തീര്‍ക്കേണ്ട അവസ്ഥയല്ല എനിക്കുള്ളത്. തളര്‍ന്നു പോവുമ്പോള്‍ താങ്ങി നിര്‍ത്താനും തട്ടി ആശ്വസിപ്പിക്കാനും ചേര്‍ത്ത് നിര്‍ത്താനും ആകെയുള്ളത് മകനാണ്.

  ആ കുഞ്ഞിന് സ്വന്തമായി ജോലി ചെയ്ത് വരുമാനം കണ്ടെത്താനുള്ള വഴി ഉണ്ടാകും വരെ പോറ്റി വളര്‍ത്തേണ്ടത് എന്റെ മാത്രം ബാധ്യതയാണ്. അതും കഴിഞ്ഞുള്ള അല്‍പ സ്വപ്നങ്ങളിലേക്ക് എന്നെങ്കിലും ഒരു കടത്ത് എനിക്ക് വേണ്ടിയുണ്ടാകും എന്ന പ്രതീക്ഷയുടെ വെളിച്ചമാണ് പലരും ഊതികെടുത്താന്‍ ഒരുങ്ങിയത്.

  മറ്റുള്ളവരെ ഇരുട്ടിലാക്കി അട്ടഹസിച്ച് ചിരിക്കുമ്പോള്‍ ഒന്നോര്‍ക്കുക നാളെ നിങ്ങള്‍ക്കും ഈ ഗതി വന്നേക്കാം. എന്തായാലും കുഞ്ഞു പ്രായത്തിലെ ഇത്രയേറെ പക്വതയോടെ സഹജീവിയുടെ വിഷമം മനസ്സിലാക്കിയ മകനും കയത്തില്‍ ഒരു കൈ സഹായം ചെയ്ത സഹോദരനും നന്ദി', എന്നുമാണ് ശാലിനി പറയുന്നത്.

  ശാലിനിയുടെ പോസ്റ്റ് വായിക്കാം..

  English summary
  Viral: Bigg Boss Malayalam Fame Shalini Nair Against Negative Heading About Her. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X