റോബിന്റെ നാളുകൾ എണ്ണപ്പെട്ടു?; അഞ്ചാം സീസണിൽ തീ പാറും; ആകാംക്ഷയോടെ പ്രേക്ഷകർ
അഞ്ചാം സീസണിന്റെ വരവോടെ റോബിന്റെ പ്രശസ്തി നിലനിൽക്കില്ലെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. ഇതിന് കാരണങ്ങളും ഇവർ ചൂണ്ടിക്കാട്ടുന്നു.
ബിഗ് ബോസ് മലയാളത്തിന്റെ അഞ്ചാം സീസൺ തുടങ്ങുന്നത് സംബന്ധിച്ച് പല തരത്തിലുള്ള അഭ്യഹങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ വന്നു കൊണ്ടിരിക്കുന്നത്. മാർച്ച് 26 ന് പ്രഖ്യാപിക്കുമെന്ന് നേരത്തെ വിവരം പുറത്ത് വന്നിരുന്നെങ്കിലും ഇതിന് ശേഷം മറ്റൊരു സൂചനയും പുറത്ത് വന്നില്ല. മത്സരാർത്ഥികളാരൊക്കെയെന്നത് സംബന്ധിച്ച് ആഴ്ചകളായി പ്രെഡിക്ഷൻ ലിസ്റ്റുകൾ പുറത്ത് വന്നു കൊണ്ടിരിക്കുകയായിരുന്നു. അഭ്യൂഹങ്ങൾ അവസാനിപ്പിച്ച് കൊണ്ട് ബിഗ് ബോസ് പ്രേക്ഷകരിലേക്കെത്തുകയാണ്.
മാർച്ച് 26 നായിരിക്കും ബിഗ് ബോസിന്റെ ആദ്യ എപ്പിസോഡ്. 25ാം തിയതി മത്സരാർത്ഥികൾ വീട്ടിനുള്ളിലെത്തും. മാർച്ച് 22 ആവുമ്പോഴേക്കും മത്സരാർത്ഥികൾ മുംബൈയിലേക്കെത്തും. മിക്കവാറും ഒരു ദിവസം ക്വാറന്റൈൻ ഉണ്ടാവാൻ ചാൻസുണ്ടെന്നും ബിഗ് ബോസ് റിവ്യൂവേഴ്സ് പറയുന്നു. നാലാം സീസണിന്റെ അലയൊലികൾ ഇപ്പോഴും അവസാനിച്ചിട്ടില്ല.
അത്രമേൽ തരംഗമായിരുന്നു കഴിഞ്ഞ് പോയ സീസൺ. അതിനാൽ തന്നെ ഇത്തവണത്തെ സീസൺ എങ്ങനെയാവുമെന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ. റോബിൻ രാധാകൃഷ്ണൻ, ദിൽഷ, റിയാസ് സലിം, ജാസ്മിൻ, ലക്ഷിമിപ്രിയ തുടങ്ങി ഒന്നിനാെന്ന് മികച്ച് നിന്ന മത്സരാർത്ഥികളാണ് സീസൺ ഫോറിൽ മാറ്റുരച്ചത്.

റിയാസ് സലിമിന്റെ വരവോടെയാണ് ഷോ മാെത്തത്തിലൊന്ന് ചർച്ചയായത്. പല തരത്തിൽ ആഘോഷിക്കപ്പെട്ട മത്സരാർത്ഥികൾ നാലാം സീസണിലുണ്ടായിരുന്നു. റോബിൻ രാധാകൃഷ്ണൻ ആവേശം തലയ്ക്ക് പിടിച്ച പ്രേക്ഷകരുടെ പ്രതിനിധിയായപ്പോൾ റിയാസ് സലിം സോഷ്യൽ മീഡിയയിലെ പുരോഗമന ആശയക്കാരുടെ പ്രതിനിധിയായി. ലക്ഷ്മിപ്രിയക്കും ദിൽഷയ്ക്കും ജാസ്മിനുമെല്ലാം തങ്ങളുടേതായ പ്രേക്ഷകരുണ്ടായി. ഈ സീസണിന് മുകളിലേക്ക് പോവുകയെന്നതാണ് അഞ്ചാം സീസൺ നേരിടാൻ പോവുന്ന പ്രധാന വെല്ലുവിളി.
അതേസമയം സോഷ്യൽ മീഡിയയിൽ മറ്റ് അഭിപ്രായങ്ങളും ഉയരുന്നുണ്ട്. നാലാം സീസണിൽ ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെട്ടത് റോബിൻ രാധാകൃഷ്ണനാണ്. ഈ ആരവങ്ങൾ ഇതുവരെ അവസാനിച്ചിട്ടില്ല. റോബിൻ ഇപ്പോഴും പല ചടങ്ങുകളിലും മുഖ്യാതിഥിയായെത്തുന്നുണ്ട്. ആരാധകരെ പോലെ തന്നെ ഹേറ്റേഴ്സും റോബിനുണ്ട്. അഞ്ചാം സീസൺ വരുന്നതോടെ സ്വാഭാവികമായി റോബിൻ ഫാൻസിന്റെയുൾപ്പെടെ ശ്രദ്ധ അഞ്ചാം സീസണിലെ മത്സരാർത്ഥികളിലേക്ക് പോവും.
ഇതോടെ റോബിൻ തരംഗം അവസാനിക്കുമെന്നാണ് വിമർശകർ പറയുന്നത്. ഇപ്പോൾ തന്നെ റോബിന് നേരെ വ്യാപക ഡീ ഗ്രേഡിംഗ് നടക്കുന്നുണ്ട്. നിരവധി ആരോപണങ്ങളാണ് റോബിനെതിരെ ഉയരുന്നത്. റോബിൻ പ്രശസ്തിക്ക് വേണ്ടി ചെയ്യുന്ന പിആർ വർക്കുകളാണെന്ന് വരെ ആരോപണം വന്നു.
ബിഗ് ബോസിലെ മറ്റ് മത്സരാർത്ഥികൾ തങ്ങളുടേതായ മറ്റ് കാര്യങ്ങളിലേക്ക് കടന്നിട്ടും റോബിനിന്നും ബിഗ് ബോസ് ടാഗാണുള്ളത്. സിനിമ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇത് പുറത്തിറങ്ങിയിട്ടില്ല. സിനിമയുടെ പോസ്റ്റർ ട്രോളാവുകയും ചെയ്തു. സെലിബ്രറ്റി സ്റ്റാറ്റസിന് കോട്ടം തട്ടാൻ സാധ്യതയുള്ള സാഹചര്യത്തിലാണ് റോബിനിപ്പോഴുള്ളത്. ഇതിനിടെയാണ് ബിഗ് ബോസ് അഞ്ചാം സീസണിന്റെ കടന്ന് വരും. ഇക്കാര്യം സോഷ്യൽ മീഡിയയിൽ ചിലർ കമന്റ് ചെയ്യുന്നുണ്ട്.
ഇത്തവണത്തെ സീസൺ മുമ്പത്തേക്കാളും മികച്ചതാക്കാൻ ബിഗ് ബോസ് ടീം ശ്രമിക്കുമെന്നുറപ്പാണ്. അതിന് പറ്റിയ മത്സരാർത്ഥികളെയാണ് ടീം ഇറക്കാൻ പോവുന്നത്. നാലാം സീസണിൽ റിയാസിനെയുൾപ്പെടെ കൊണ്ടു വന്നതിൽ ഷോയ്ക്ക് വ്യക്തമായ പദ്ധതികളുണ്ടായിരുന്നു. ബിഗ് ബോസിനോട് മുഖം തിരിഞ്ഞ് നിന്ന പുരോഗമന ആശയക്കാരെയും ഷോയുടെ പ്രേക്ഷകരാക്കാൻ റിയാസ് സലീമിലൂടെ കഴിഞ്ഞു. ഇനി വരാൻ പോവുന്ന മത്സരാർത്ഥികൾ എങ്ങനെയായിരിക്കുമെന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ.


Click it and Unblock the Notifications