For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അത്രയും പ്രതീക്ഷിച്ചിട്ടും ഗർഭിണിയായില്ല; അന്നേരമുള്ള ഭർത്താവിൻ്റെ പ്രതികരണമാണ് ഏറ്റവും ഇഷ്ടമായതെന്ന് ഡിംപിൾ

  |

  ബാലതാരമായി സിനിമയിലേക്കും അവിടുന്ന് സീരിയലുകളിലേക്കുമെത്തിയ നടിയാണ് ഡിംപിള്‍ റോസ്. വിവാഹം കഴിഞ്ഞതോട് കൂടിയാണ് അഭിനയത്തില്‍ നിന്നും മാറി നില്‍ക്കാനുള്ള തീരുമാനത്തിലേക്ക് നടി എത്തുന്നത്. ഇപ്പോള്‍ നല്ലൊരു കുടുംബിനിയായി കഴിയുകയാണ് ഡിംപിള്‍. കഴിഞ്ഞ വര്‍ഷം ഒരു അമ്മ കൂടിയായതോടെ ജീവിതത്തില്‍ കൂടുതല്‍ ഉത്തരവാദിത്തങ്ങളിലേക്ക് എത്തി.

  മുന്‍പ് ഉണ്ടായിരുന്നതിനെക്കാളും തനിക്ക് കൂടുതല്‍ മാറ്റങ്ങള്‍ വന്നുവെന്നാണ് ഡിംപിള്‍ പറയുന്നത്. അതിന് കാരണം മകന്റെ ജനനമാണ്. സ്വയം ബഹുമാനം തോന്നുന്ന കാര്യങ്ങള്‍ പോലും താന്‍ ചെയ്യാറുണ്ടെന്നും ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലൂടെ ഡിംപിള്‍ പറയുന്നു.

  Also Read: ഞങ്ങൾക്കെതിരെ വേട്ടയണ് നടക്കുന്നത്! പെണ്ണുങ്ങളാണ് ജീവിക്കാൻ വിടണമെന്ന സിംപതി വേണ്ട, വിമർശനങ്ങളിൽ അഭിരാമി

  ജീവിതത്തില്‍ ദേഷ്യപ്പെട്ടിട്ടുണ്ട്. ആരാണെന്ന് ചോദിച്ചാല്‍ പക്ഷേ പറയാന്‍ പറ്റില്ല. എന്റെ മാക്‌സിമം എത്തിയാലെ ഞാന്‍ പൊട്ടിത്തെറിക്കുകയുള്ളു. വളരെ കുറച്ചാണെങ്കിലും അങ്ങനെയുള്ള സാഹചര്യം ഉണ്ടായിട്ടുണ്ട്. ഭര്‍ത്താവിനോട് ചില സമയത്ത് അങ്ങനെ പെരുമാറേണ്ടി വരുമല്ലോ. അതല്ലാതെ ഇപ്പോള്‍ ഞാന്‍ പ്രത്യേകിച്ച് ആരുടെ മുഖത്ത് നോക്കി വേണമെങ്കിലും സംസാരിക്കുമെന്നും ഡിംപിള്‍ പറയുന്നു.

  Also Read: പള്ളിയില്‍ വെച്ച് വിവാഹം കഴിച്ചിട്ടില്ല, വിവാഹമോചിതന്‍ കൊടുംകുറ്റവാളി അല്ലല്ലോ; ഡോണ്‍ ഡിവോഴ്‌സിയാണെന്ന് ഡിവൈൻ

  ഞാന്‍ ഗര്‍ഭിണിയാണെന്ന് ആദ്യം പറയുമ്പോള്‍ ആന്‍സന്‍ ചേട്ടനുണ്ടായ എക്‌സ്പ്രഷന്‍ എനിക്ക് ഭയങ്കരമായി ഇഷ്ടമായിരുന്നു. അതുപോലെ ഗര്‍ഭിണിയാവുമെന്ന് അത്രയും പ്രതീക്ഷിച്ചിരുന്ന സമയത്ത് നെഗറ്റീവ് റിസള്‍ട്ട് കാണിച്ചു. അന്ന് എന്നെ വളരെയധികം സപ്പോര്‍ട്ട് ചെയ്തിരുന്നു. ആന്‍സന്‍ ചേട്ടനില്‍ ഏറ്റവും സന്തോഷം തോന്നിയ നിമിഷം അതാണെന്നാണ് ഡിംപിള്‍ പറയുന്നത്.

  നാത്തൂനായ ഡിവൈനുമായി ഇതുവരെ വഴക്കൊന്നും കൂടേണ്ടി വന്നിട്ടില്ല. ഞാനെന്തെങ്കിലും പൊട്ടത്തരം കാണിക്കുമ്പോള്‍ എനിക്കിങ്ങോട്ട് വഴക്ക് കേട്ടു എന്നല്ലാതെ അങ്ങനൊരു സാഹചര്യം പോലും ഉണ്ടായിട്ടില്ലെന്ന് ഡിംപിള്‍ കൂട്ടിച്ചേര്‍ത്തു.

  അതേ സമയം താന്‍ ഏറ്റവും കൂടുതല്‍ വില കൊടുത്ത് വാങ്ങിയത് മകന്‍ പാച്ചുവിനെയാണെന്നാണ് ഡിംപിള്‍ പറഞ്ഞത്. കാരണം അവന്‍ വളരെ എക്‌സ്‌പെന്‍സീവാണ്. ശരിക്കും പാച്ചുവിനെ വാങ്ങിച്ചെടുത്തെന്ന് തന്നെ പറയണം. എല്ലാവരും വിചാരിക്കുന്നത് സ്വന്തം കൊച്ചിനെ എങ്ങനെയാണ് വാങ്ങിച്ചെടുക്കുക എന്നാവും. അങ്ങനെയേ ഞാന്‍ പറയുകയുള്ളു. കാരണം കുറേ കരഞ്ഞ്, ഒത്തിരി കാശ് എറിഞ്ഞ് വാങ്ങിച്ചെടുത്തതാണ് അവനെ.

  സിനിമയില്‍ കൂടെ അഭിനയിച്ച ആരുമായിട്ടും യാതൊരു കോണ്‍ടാക്ടുമില്ല. വിവാഹത്തിന് കുറച്ച് മുന്‍പാണ് എന്റെ കൈയ്യില്‍ ഫോണ്‍ വരുന്നത്. എന്റെ കോണ്‍ടാക്ട് ലിസ്റ്റില്‍ വളരെ കുറച്ച് ആര്‍ട്ടിസ്റ്റുകളുടെ നമ്പര്‍ മാത്രമേ ഉണ്ടാവുകയുള്ളു. അധികമാരോടും കോണ്‍ടാക്ട് ചെയ്യാന്‍ വളരെ മടിയുള്ള ആളാണ് ഞാന്‍.

  അഭിനയിക്കാന്‍ പോയതിന് ശേഷം ലൊക്കേഷനില്‍ നിന്ന് ഒരിക്കലും മോശം സംഭവങ്ങളൊന്നും എനിക്ക് ഉണ്ടായിട്ടില്ല. ഞാനൊരു ബാലതാരമായി വന്നത് കൊണ്ടാവാം. അങ്ങനൊരു അനുഭവവും എനിക്കുണ്ടായിട്ടില്ലെന്ന് ഡിംപിള്‍ കൂട്ടിച്ചേര്‍ത്തു.

  സ്വന്തമായി ബഹുമാനം തോന്നിയ പലതും മകന്റെ ജനനത്തിന് ശേഷമാണ്. സാമ്പത്തികമായും അല്ലാതെയും ഞാനൊറ്റയ്ക്ക് ഒന്നും ചെയ്യാത്ത ആളാണ്. ചില സമയത്ത് ചിലരുടെ അടുത്ത് കൈനീട്ടേണ്ട, അങ്ങനെ ചെയ്ത് തരാമോന്ന് ചോദിച്ചിട്ട് അത് കിട്ടാതെ വരുമ്പോള്‍ നമ്മള്‍ സ്വയം ചെയ്യാന്‍ തുടങ്ങും. അങ്ങനെ അവരുടെ മുന്നില്‍ നമ്മളത് ചെയ്യുമ്പോള്‍ ഒരു ബഹുമാനം തോന്നിട്ടുണ്ടെന്നും നടി പറയുന്നു.

  English summary
  Viral: Chandanamazha Serial Fame Dimple Rose About Her Husband Anoson's First Reaction After She Was Pregnant. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X