For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആരാധികയോട് പ്രണയം തോന്നി, ഒളിച്ചോടി വിവാഹം കഴിച്ചു; നേരെ പോയത് സ്‌റ്റേജ് ഷോ യിലേക്ക്, ശശാങ്കന്റെ പ്രണയകഥ

  |

  മിനിസ്‌ക്രീന്‍ കോമഡി പരിപാടികളിലൂടെയാണ് ശശാങ്കന്‍ മയ്യനാണ് മലയാളക്കരയ്ക്ക് സുപരിചിതനാവുന്നത്. ഫ്‌ളവേഴ്‌സ് ചാനലിലെ സ്റ്റാര്‍ മാജിക്കിലൂടെ കിടിലന്‍ തമാശകള്‍ പങ്കുവെച്ച് ശശാങ്കനും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ സംവിധായകന്റെ റോളില്‍ തിളങ്ങി നില്‍ക്കുകയാണ് താരം. ഇവള്‍ വിസ്മയ എന്ന പേരില്‍ ശശാങ്കന്‍ സംവിധാനം ചെയ്ത ഹ്രസ്വചിത്രം യൂട്യൂബില്‍ ഒരു മില്യണ്‍ കാഴ്ചക്കാരെ നേടി കഴിഞ്ഞു.

  ഇതെന്ത് കോലമാണ്, നടി പ്രിയങ്ക ചോപ്രയുടെ വേറിട്ട ചിത്രങ്ങൾ

  സ്ത്രീധനത്തിനെതിരെ ശക്തമായൊരു കഥയുമായിട്ടാണ് ചിത്രം പുറത്തിറങ്ങിയത്. ഇതോടെ ശശാങ്കനും വലിയ അഭിനന്ദനമാണ് സോഷ്യല്‍ മീഡിയയിലൂടെ ലഭിക്കുന്നത്. പിന്നാലെ താരത്തിന്റെ കുടുംബത്തെ കുറിച്ചും കരിയറിനെ കുറിച്ചുമുള്ള രസകരമായ കാര്യങ്ങള്‍ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ പറയുകയാണ് താരം. വിശദമായി വായിക്കാം....

  കൊല്ലത്ത് മയ്യനാടാണ് ശശാങ്കന്റെ നാട്. ക്ലാസിക്കല്‍ ഡാന്‍സറാണ് അച്ഛന്‍ ശശിധരന്‍. അദ്ദേഹത്തിന് സ്വന്തമായി ബാലേ ട്രൂപ്പും ഉണ്ടായിരുന്നു. അമ്മ ശാരദ ഗായികയും ചേട്ടന്‍ ശരത്തും അനിയന്‍ സാള്‍ട്ടസും പാട്ടുകാരും ആണ്. മൊത്തത്തില്‍ കലാകുടുംബത്തില്‍ നിന്നുമാണ് ശശാങ്കനെത്തുന്നത്. ചെറുപ്പത്തില്‍ വലിയ കലാപരമായ കഴിവുകള്‍ ഒന്നും തനിക്ക് ഉണ്ടായിരുന്നില്ല പിന്നീടാണ് മിമിക്രി തുടങ്ങിയതും അതില്‍ തന്നെ തുടര്‍ന്നതുതെന്നും ശശാങ്കന് പറയുന്നു. സംഗീത് ശശിധരന്‍ എന്നാണ് യഥാര്‍ഥ പേര്.

  മൂന്ന് വര്‍ഷം കൊണ്ട് ഒരുപാട് അനുഭവിച്ചു; തനിക്കെതിരെ വരുന്ന ട്രോളുകളെ കുറിച്ച് വൈറൽ താരം പ്രിയ പ്രകാശ് വാര്യർ

  പത്താം ക്ലാസിന് ശേഷമാണ് മിമിക്രിയില്‍ സജീവമാവുന്നത്. വീട്ടില്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നത് കൊണ്ടുതന്നെ എസ്.എസ്.എല്‍.സി ജയിച്ചിട്ടും പഠിക്കാന്‍ പോയില്ല. മിമിക്രിയ്‌ക്കൊപ്പം കൂലിപ്പണിയും പെയിന്റിങ്ങും വാര്‍ക്കപ്പണിയുമൊക്കെ ചെയ്താണ് കലാ രംഗത്ത് സജീവമാകുന്നത്. ഒരു പരസ്യ ചിത്രത്തിന് വേണ്ടിയുള്ള യാത്രക്കിടയിലാണ് കൊല്ലം എസ്.എന്‍ കോളേജിന്റെ എതിര്‍ വശത്തുള്ള ബേക്കറിയിലൊന്ന് കയറുന്നത്. അപ്പോഴാണ് കാഷ് കൗണ്ടറിലിരിക്കുന്ന പെണ്‍കുട്ടി ശശാങ്കന്റെ ആരാധികയാണെന്ന് അറിയുന്നത്. അങ്ങനെ പരിചയപ്പെട്ടു.

  പരിചയം പതിയെപ്പതിയെ പ്രണയമായതോടെ ശശാങ്കന്‍ കടയിലെ നിത്യസന്ദര്‍ശകനായി മാറി. സന്ദര്‍ശനം പതിവ് ആയതോടെ ആരാധിക തന്റെ ജീവിതത്തില്‍ ഒഴിച്ച് കൂടാന്‍ കഴിയാത്ത ആളാണെന്ന് ശശാങ്കന് മനസിലാക്കി. അങ്ങനെയാണ് മെര്‍ലിന്‍ എന്ന ആനി ശശാങ്കന്റെ ജീവിത പങ്കാളിയായി എത്തുന്നത്. ഇരുവരുടെയും വിവാഹത്തിന് ചില പ്രശ്‌നങ്ങളുണ്ടായിരുന്നു. ബന്ധുക്കളുടെയും കുടുംബക്കാരുടെയും പിന്തുണ ഇല്ലാതെയാണ് വിവാഹം നടത്തിയത്. വിവാഹശേഷമാണ് ആനിയുടെ കുടുംബത്തിന്റെ പിന്തുണ ലഭിച്ചത്.

  ഇരുവരും രണ്ട് മതത്തില്‍ ഉള്ളവര്‍ ആയതാണ് വിവാഹത്തിന് പ്രശ്‌നം ആയത്. വീട്ടുകാര്‍ സമ്മതിക്കില്ലെന്ന് മനസിലായതോടെ ഒളിച്ചോടാന്‍ തീരുമാനിച്ചു. അങ്ങനെ മണവാട്ടിയെയും കൊണ്ട് ശശാങ്കന്‍ നേരെ പോയത് കോമഡി സ്റ്റാര്‍സിലെ കലാകാരന്‍മാരും കല്‍പനയുമൊക്കെ പങ്കെടുക്കുന്ന സ്റ്റേജ് ഷോ യിലേക്ക് ആയിരുന്നു. കല്‍പ്പനയ്ക്ക് ഒപ്പം പങ്കെടുക്കുന്ന സ്‌കിറ്റാണ് അന്ന് ശശാങ്കന്‍ അവതരിപ്പിച്ചത്. ആ പരിപാടി കഴിഞ്ഞതിന് ശേഷമാണ് പ്രിയതമയെയും കൂട്ടി കൊണ്ട് സ്വന്തം വീട്ടിലേക്ക് പോവുന്നത്.

  സുമിത്രയുടെ സിദ്ധുവേട്ടൻ; റിയൽ ലൈഫിൽ ഭാര്യ എത്ര മാർക്ക് തരുമെന്ന ചോദ്യത്തിന് രസകരമായ മറുപടിയുമായി കൃഷ്ണ കുമാർ

  Exclusive interview with Malik fame Sanal Aman | A funny chat | Malayalam

  വീട്ടിലെത്തുമ്പോള്‍ അച്ഛന്‍ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയാണ്. അദ്ദേഹത്തോട് താന്‍ വിവാഹം കഴിച്ചുവെന്നും പറയുകയായിരുന്നു. പിന്നീട് തന്റെ വീട്ടുകാര്‍ ചേര്‍ന്നാണ് അമ്പലത്തില്‍ വച്ചുള്ള വിവാഹം നടത്തുന്നത്. വിവാഹശേഷം വാടക വീട്ടിലേക്ക് ഇരുവരും മാറി. വര്‍ഷങ്ങളോളം വാടക വീട്ടിലായിരുന്നു താമസിച്ചത്. ഏറെ കാലത്തിന് ശേഷമാണ് ആനിയുടെ വീട്ടുകാരുടെ പിണക്കവും മാറിയതും വീട്ടുകാര്‍ അംഗീകരിച്ചതും. ഇരുവര്‍ക്കും ഒരു മകള്‍ ആണുള്ളത്. ശിവാനി എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്.

  Read more about: television actor
  English summary
  Viral: Comedian Shashankan Mayyanad Opens Up His Love Story With Merlin
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X