യഥാർത്ഥത്തിൽ വിവാഹിതരായില്ലേ?, സ്വവർഗ വിവാഹം കണ്ടന്റിന് വേണ്ടി മാത്രം നടത്തി; പ്രാർത്ഥനയും അൻസിയയും!
കഴിഞ്ഞ ദിവസം ഏറ്റവും കൂടുതൽ വൈറലായ ഒരു വീഡിയോയായിരുന്നു മലയാളം സീരിയൽ നടി പ്രാർത്ഥനയും സുഹൃത്തും മോഡലുമായ അൻസിയയും തമ്മിലുള്ള വിവാഹം. ഇരുവരും ക്ഷേത്ര നടയിൽ വെച്ച് പരസ്പരം താലി ചാർത്തുന്നതും പുഷ്പഹാരം അണിയിക്കുന്നതും സിന്ദൂരം തൊടുവിക്കുന്നതുമെല്ലാം വൈറൽ വീഡിയോയിൽ കാണാമായിരുന്നു. വിത്ത് മൈ പൊണ്ടാട്ടി എന്നാണ് പ്രാർത്ഥനയ്ക്കൊപ്പമുള്ള വിവാഹ ചിത്രം പങ്കിട്ട് അൻസിയ കുറിച്ചത്.
ഞാൻ എന്റെ പ്രിയ സുഹൃത്തിനെ വിവാഹം ചെയ്തു. ടോക്സിക്കായുള്ള റിലേഷൻഷിപ്പിനേക്കാൾ പതിന്മടങ്ങ് നല്ലതാണ് അൻസിയ എന്നായിരുന്നു വിവാഹ വീഡിയോ പങ്കിട്ട് കുറിച്ചത്. ഇരുവരും സ്വവർഗാനുരാഗികളാണോ?, യഥാർത്ഥത്തിൽ നടന്ന വിവാഹമാണോ എന്നിങ്ങനെ നിരവധി ചോദ്യങ്ങൾ വീഡിയോ വൈറലായപ്പോൾ ഉയർന്നിരുന്നു.

ഇപ്പോഴിതാ ഇന്ത്യൻ സിനിമാ ഗാലറിക്ക് നൽകിയ അഭിമുഖത്തിൽ എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകിയിരിക്കുകയാണ് ഇരുവരും. വെഞ്ഞാറമൂട് ശ്രീ ധർമ്മ ശാസ്ത ക്ഷേത്രത്തിൽ പ്രാർത്ഥിക്കാൻ എത്തിയതായിരുന്നു ഇരുവരും. എയർ നിന്ന് പതുക്കെ ഇറങ്ങി വരുന്നതേയുള്ളു. ഞങ്ങൾ ഇട്ട ആ വീഡിയോയ്ക്ക് നെഗറ്റീവ് കമന്റ് വന്നിട്ടേയില്ല.
അത്രയ്ക്കും ആളുകൾ സപ്പോർട്ട് ചെയ്യുന്നുണ്ട്. മുമ്പ് പല റീലുകൾ ചെയ്തപ്പോഴും നെഗറ്റീവ് കമന്റ്സ് വന്നിരുന്നു. പക്ഷെ ഇതിന് മാത്രം അത്തരത്തിലുള്ള കമന്റുകൾ വന്നില്ല. നോർമലി നമ്മുടെ ഇഷ്ടത്തിന് എന്തെങ്കിലും ചെയ്ത് കൂട്ടി കഴിഞ്ഞാൽ അതിന് താഴെ മൊത്തം നെഗറ്റീവ് കമന്റ്സായിരിക്കും. ഇങ്ങനൊരു കണ്ടന്റിട്ടാൽ പ്രേക്ഷകർ എങ്ങനെ എടുക്കുമെന്നും കേരളത്തിലുള്ള ആളുകൾ സ്വീകരിക്കുമോ ഇല്ലയോയെന്ന് അറിയാൻ കൂടിയാണ് അങ്ങനൊരു കണ്ടന്റ് ചെയ്തത്.
അതിൽ സത്യമുണ്ടോ ഇല്ലയോ എന്നത് പിന്നത്തെ കാര്യം. സത്യമുണ്ടോയെന്നത് നമ്മൾ ഇപ്പോൾ പറയില്ല. ആ കണ്ടന്റ് പെട്ടന്ന് ചിന്തയിൽ വന്നപ്പോൾ ചെയ്തുവെന്ന് മാത്രം. നെഗറ്റീവ് വരുമോയെന്ന ഭയം ഉണ്ടായിരുന്നു. നെഗറ്റീവ് ഒന്നും വന്നില്ല. എല്ലാവരും നന്നായി സപ്പോർട്ട് ചെയ്തു. ഒരു സർപ്രൈസ് വീഡിയോ പ്ലാൻ ചെയ്ത് വെച്ചിട്ടുണ്ടെന്നും ഇരുവരും പറയുന്നു.
വ്ലോഗറായ മുകേഷ് എം നായർ ഇരുവരുടേയും അടുത്ത ചങ്ങാതിയാണ്. പ്രാർത്ഥന മുമ്പ് നിരവധി ഫോട്ടോഷൂട്ടുകളും റീൽ വീഡിയോകളും മുകേഷിനൊപ്പം ചെയ്തിട്ടുണ്ട്. വൈറൽ വിവാഹ വീഡിയോ കണ്ട് മുകേഷ് വിളിച്ചോയെന്ന് ചോദിച്ചപ്പോൾ മുകേഷേട്ടൻ ഇതുവരെ വിളിച്ചിട്ടില്ല. തെറി വിളിക്കാൻ മടിച്ചിട്ട് വിളിക്കാത്തതാണോയെന്ന് അറിയില്ല. പുള്ളി പോസിറ്റീവ് ആയതുകൊണ്ടായിരിക്കണം വിളിച്ച് ചോദിക്കാത്തത്. ഞങ്ങളെ ആരും വിളിച്ച് ചോദിച്ചില്ല.

ഞങ്ങൾ കണ്ടന്റ് വീഡിയോ ചെയ്യുന്നവരല്ലേ എന്നായിരുന്നു ഇരുവരുടേയും മറുപടി. ഇരുവരുടേയും പുതിയ അഭിമുഖത്തിൽ നിന്നും നടന്നത് ഒരു റീൽ കല്യാണം മാത്രമായിരുന്നുവെന്ന് വേണം മനസിലാക്കാൻ. പുതിയ അഭിമുഖം വൈറലായതോടെ നിരവധി പേരാണ് നെഗറ്റീവ് കമന്റുകളുമായി എത്തുന്നത്. നെഗറ്റീവ് കമന്റ് നിരവധി വന്നിട്ടുണ്ട്.
അങ്ങനെ നെഗറ്റീവ് കമന്റ് വന്നിട്ടില്ലെന്ന് തോന്നിയെങ്കിൽ അതിന് അർത്ഥം നിങ്ങൾക്ക് നെഗറ്റീവ് കമന്റ് ഏതാണ് പോസിറ്റീവ് ഏതാണെന്ന് തിരിച്ചറിയാനുള്ള കഴിവില്ലെന്നാണ് എന്നിങ്ങനെ എല്ലാമാണ് കമന്റുകൾ. സ്വർഗ വിവാഹത്തിന് ഇന്ത്യയിൽ നിയമപരമായി അംഗീകാരം ലഭിച്ചിട്ടില്ല. എന്നാൽ സ്വവർഗാനുരാഗികളായവർ പ്രണയിക്കുകയും ഒരുമിച്ച് താമസിക്കുകയും ചെയ്യുന്നതിന് വിലക്കില്ല. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന കൂടെവിടെ സീരിയലിലൂടെയാണ് പ്രാർത്ഥന ശ്രദ്ധിക്കപ്പെടുന്നത്.
നടി മാത്രമല്ല മോഡലും ഡാൻസറുമെല്ലാമാണ് പ്രാർത്ഥന. അൻസിയ നിരവധി പേജന്റുകളിൽ മത്സരിക്കുകയും കിരീടം ചൂടുകയും ചെയ്തിട്ടുണ്ട്. 2024ൽ മിസ് കേരള സെക്കന്റ് റണ്ണറപ്പായിരുന്നു അൻസിയ. ഫോളോവേഴ്സിനേയും സോഷ്യൽമീഡിയ പേജിന്റെ റീച്ചും കൂട്ടാനാണ് ഇരുവരും വിവാഹ നാടകം നടത്തിയതെന്നും കമന്റുകളുണ്ട്.
*ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം ഫിൽമിബീറ്റ് മലയാളത്തിന്റേത് അല്ല. ഇത് (https://www.instagram.com/itzzz__me__ansiii/, https://www.instagram.com/_actress_prarthanakrishnanair_/) നിന്ന് എടുത്തിട്ടുളളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്


Click it and Unblock the Notifications