ചിലപ്പോൾ ഞങ്ങൾ യൂട്യൂബ് ചാനൽ നിർത്തും, ജീവിതത്തിലെ പ്രധാന തീരുമാനം; കുറേയായി ആലോചിക്കുന്നു: ദീപ്തി
സോഷ്യൽമീഡിയയിലൂടെ വലിയ ജനപ്രീതി നേടിയ ദീപ്തി സീതത്തോട് പലർക്കും സ്വന്തം വീട്ടിലെ കുട്ടിയെ പോലെയാണ്. ജനലക്ഷങ്ങൾ വ്യൂവേഴ്സ് ഉള്ള യൂട്യൂബറാണെങ്കിലും ദീപ്തി ഇന്നും സാധാരണക്കാരിയായാണ് ജീവിക്കുന്നത്. നിരവധി പേരെ സാമ്പത്തികമായി സഹായിക്കുന്നുമുണ്ട്. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ഒരു പുതിയ തീരുമാനത്തെക്കുറിച്ച് പുതിയ വ്ലോഗിൽ ദീപ്തി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
കൊട്ടരമൊന്നും അല്ലെങ്കിൽ പോലും വീട് വെക്കാൻ തീരുമാനിച്ചു. യൂട്യൂബ് വരുമാനത്തിൽ നിന്നും മുട്ടയൊക്കെ വിറ്റ് കിട്ടുന്ന കുഞ്ഞ് കുഞ്ഞ് വരുമാനത്തിൽ നിന്നുമാണ് വീട് വെക്കുന്നത്. ലോൺ എടുക്കാൻ പേടിയാണ്. വീട് പണിയാൻ വേണ്ടി ലോണെടുത്ത് സമാധാനമില്ലാതെ നടക്കാൻ വയ്യ. അതുകൊണ്ട് രണ്ടോ മൂന്നോ നാലോ വർഷം എടുത്തോട്ടെ. കുഴപ്പമില്ല. തുടങ്ങിക്കഴിഞ്ഞാൽ നുള്ളിപ്പെറുക്കി എങ്ങനെയും ചെയ്യും.

സേവിംഗ്സൊന്നും ഇല്ല. കുറേ നാൾ കഴിഞ്ഞ് കയ്യിൽ വരുന്നതേയുള്ളൂ. സ്വന്തമായി വീട് വേണമെന്ന് എനിക്ക് തോന്നിത്തുടങ്ങിയത് ഇപ്പോഴാണ്. ഇപ്പോൾ സഹായിക്കുന്നവരിൽ ഒഴിവാക്കാൻ പറ്റാത്ത കുറച്ച് പേരുണ്ട്. പുതിയതായി ഒരു വള്ളിയും പിടിക്കുന്നില്ല. സഹായിക്കുന്നത് രക്തത്തിൽ അലിഞ്ഞ് ചേർന്നതായത് കൊണ്ട് രഹസ്യമായി അല്ലറ ചില്ലറ സഹായങ്ങളുണ്ടാകും.
വീടിന്റെ കാര്യത്തിൽ എനിക്കും ഭർത്താവിനും കരയും കടലും പോലെ വ്യത്യാസമുള്ള അഭിപ്രായങ്ങളായിരുന്നു. കുഞ്ഞാവ ( ഭർത്താവ്) ഒറ്റ മുറി വീട്ടിലാണ് വളർന്നത്. വലിയ വീട് വെക്കണമെന്നാണ് കുഞ്ഞാവയുടെ ആഗ്രഹം. എനിക്ക് സമാധാനമുള്ള, അത്യാവശ്യം സൗകര്യമുള്ള കുഞ്ഞ് വീട് വേണം. അതിന്റെ പേരിൽ ഞങ്ങൾ തമ്മിൽ നല്ല തർക്കമായിരുന്നെന്നും ദീപ്തി പറയുന്നു.
ഭാവിയിൽ സമാധാനമില്ലാതാകും, ബാധ്യതയാകും എന്ന് ചൂണ്ടിക്കാട്ടി ചെറിയ വീട് മതി എന്ന് മനസിലാക്കി കൊടുത്തു. ഇന്നല്ലെങ്കിൽ നാളെ ചാച്ചനും അമ്മയും വീട്ടിലേക്ക് വരേണ്ടതാണ്. അവർക്കൊരു റൂമുണ്ടാകും. അച്ചാച്ചിക്കും അമ്മയ്ക്കും ഒരു റൂം ഉണ്ടായിരിക്കും. പിന്നെ ഞങ്ങൾക്കും ഒരു റൂം ഉണ്ടായിരിക്കും. പിന്നെ ഞങ്ങൾക്ക് പിള്ളേരായാൽ അവർക്ക് ഒരു പ്രായം ആകുന്നത് വരെയും ചാച്ചന്റെയും അമ്മയുടെയും അച്ചാച്ചിയുടെ അമ്മയ്ക്കും ഒപ്പമായിരിക്കണമെന്നാണ് എന്റെയും കുഞ്ഞാവയുടെയും ആഗ്രഹം.
അവർ മുത്തശ്ശന്റെയും മുത്തശ്ശന്റെയും കൂടെ വളരണമെന്നാണ് ഞങ്ങൾക്ക്.
യൂട്യൂബ് വരുമാനത്തിലും കോഴിയുടെ വരുമാനത്തിലും വീടിന്റെ പണി ഒരുപാടങ്ങ് നീണ്ട് പോയാൽ പുറത്തേക്ക് ഒന്ന് രണ്ട് അവസരങ്ങളും സാധ്യതകളും വന്നിട്ടുണ്ട്. ചിലപ്പോൾ ഞങ്ങൾ യൂട്യൂബ് നിർത്തി പുറം രാജ്യത്ത് പോയി പണിയെടുക്കും. അത് കുറേയായി ആലോചിക്കുന്നുണ്ട്. പിന്നെ പിരിയാനുള്ള വിഷമം കൊണ്ടാണ് നിൽക്കുന്നത്. തീരെ പറ്റാത്ത അവസ്ഥ വന്നാൽ വിദേശത്തേക്ക് പോകാതെ വേറെ വഴിയില്ലെന്നും ദീപ്തി സീതത്തോട് പറയുന്നു.


Click it and Unblock the Notifications