For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കല്യാണം കഴിച്ചത് കൊണ്ടാണ് അന്ന് മാറി നിന്നത്; എന്തൊക്കെയോ ഒഴിഞ്ഞ് പോയത് പോലെ തോന്നുന്നുവെന്ന് ധന്യ

  |

  വളരെ മുന്‍പ് തന്നെ മലയാളത്തിലും തമിഴിലുമായി നിരവധി അവസരം കിട്ടിയിട്ടുള്ള നടിയാണ് ധന്യ മേരി വര്‍ഗീസ്. കരിയറില്‍ തിളങ്ങി നില്‍ക്കുന്ന കാലത്താണ് നടി ജോണ്‍ ജോക്കബുമായി ഇഷ്ടത്തിലാവുന്നതും വിവാഹം കഴിക്കുന്നതും. പിന്നീട് നടിയുടെ ജീവിതത്തില്‍ പ്രതീക്ഷിക്കാത്ത പല വിവാദങ്ങളുമാണ് ഉണ്ടായത്.

  സിനിമാ നടിയായത് കൊണ്ട് തന്നെ പോലീസ് കേസ് ഉണ്ടായതൊക്കെ വലിയ വിവാദമായി. എല്ലാ പ്രശ്‌നങ്ങളും അവസാനിച്ച് വീണ്ടും അഭിനയത്തില്‍ സജീവമായിരിക്കുകയാണ് നടി. ഇടയ്ക്ക് ബിഗ് ബോസ് ഷോ യിലേക്കും പോയിരുന്നു. എന്തുകൊണ്ടാണ് സിനിമയില്‍ നിന്നും മാറി നിന്നതെന്ന് ചോദിച്ചാല്‍ അത് കല്യാണം കൊണ്ടാണെന്നാണ് ധന്യ പറയുന്നത്.

  Also Read: അപ്പച്ചന്‍ ആഗ്രഹിച്ചത് റിമിയെ കൊണ്ട് കെട്ടിക്കാന്‍; ശരിക്കും കെട്ടാത്തത് തന്റെ ഭാഗ്യമാണെന്ന് കുഞ്ചാക്കോ ബോബന്‍

  ബിഗ് ബോസ് ഷോ യിലേക്ക് പോയതോട് കൂടി ധന്യയെ കുറിച്ചുള്ള ഓരോന്നും വാര്‍ത്തയാവാറുണ്ട്. ഏറ്റവും പുതിയതായി സീ മലയാളം ന്യൂസിന് നല്‍കിയ അഭിമുഖത്തിലൂടെ കല്യാണം കഴിച്ച പ്രായത്തെ കുറിച്ചും മറ്റുമൊക്കെ നടി പറഞ്ഞ കാര്യങ്ങളാണ് വൈറലായി കൊണ്ടിരിക്കുന്നത്.

  Also Read: വിജയ് ഭാര്യയെ ഉപേക്ഷിച്ച് നടിയുടെ കൂടെ ജീവിക്കുന്നു; 3 കുട്ടികളുമുണ്ട്, പ്രൊഫൈല്‍ എഡിറ്റ് ചെയ്ത് വിരോധികള്‍

  സിനിമയില്‍ നിന്നും ഇടവേള എടുക്കാന്‍ കാരണം കല്യാണം കഴിച്ചത് കൊണ്ടാണ്. കൃത്യമായ സമയത്ത് തന്നെ വിവാഹം കഴിച്ച ആളാണ് ഞാനെന്ന് തോന്നിയിട്ടുണ്ട്. ഇപ്പോഴത്തെ കുട്ടികള്‍ക്ക് ഇതാണോ കൃത്യ സമയമെന്ന് തോന്നി പോകും. എന്റെ ഇരുപത്തിനാലാമത്തെ വയസിലായിരുന്നു വിവാഹം. ഞങ്ങള്‍ പരിചയപ്പെട്ട് ഇഷ്ടത്തിലായതിന് ശേഷം വീട്ടുകാര്‍ തമ്മില്‍ ആലോചിച്ച് നടത്തിയതാണ്.

  ലവ് മ്യാരേജ് ആണെന്ന് ചോദിച്ചാല്‍ ഞങ്ങള്‍ തന്നെ ഇഷ്ടപ്പെട്ട് വിവാഹമെന്ന തീരുമാനത്തിലേക്ക് എത്തിയതാണ്. വളരെ നേരത്തെ വിവാഹം കഴിച്ചെന്ന് അപ്പോഴും തോന്നിയിട്ടില്ല, ഇപ്പോഴും അങ്ങനെ തോന്നുന്നില്ല. ജീവിതത്തില്‍ വരാന്‍ സാധ്യതയുണ്ടായിരുന്ന പ്രതിസന്ധികളൊക്കെ മാറി ഞാനിപ്പോള്‍ ഫ്രീയായത് പോലെ തോന്നുന്നുണ്ട്.

  വിവാഹത്തിന് മുന്‍പ് സിനിമയില്‍ ശക്തമായ കഥാപാത്രങ്ങള്‍ ചെയ്തതിനെ കുറിച്ചും ധന്യ സംസാരിച്ചിരുന്നു. തലപ്പാവ് എന്ന ചിത്രത്തില്‍ പ്രധാനപ്പെട്ട വേഷത്തില്‍ അഭിനയിച്ചിരുന്നു. പിന്നെ ഷാജി സാറിന്റെ കൂടെ രണ്ട് സിനിമകളില്‍ അഭിനയിച്ചത് വഴിയാണ് ദ്രോണ എന്ന ചിത്രത്തിലേക്ക് വിളിക്കുന്നത്. പഴയൊരു തറവാട്ടിലെ തമ്പുരാട്ടിക്കുട്ടിയായിരിക്കുമെന്ന് പറഞ്ഞു. ശരിക്കും ബോംബെയില്‍ നിന്നുള്ള ആരോ ആ വേഷം ചെയ്യാനിരുന്നത്. അവര്‍ക്ക് വരാന്‍ പറ്റാത്തത് കൊണ്ടാണ് എന്നെ വിളിക്കുന്നത്.

  ഷൂട്ടിങ്ങിന്റെ തലേ ദിവസമാണ് വിളിച്ച് കാര്യം പറയുന്നത്. അതുവരെ മമ്മൂക്കയുടെ സിനിമയില്‍ അഭിനയിക്കാത്തത് കൊണ്ട് അതൊരു അവസരമാണെന്ന് തോന്നി. പിന്നെ പാലേരി മാണിക്യത്തിലെ കഥാപാത്രത്തിനായി വിളിച്ചപ്പോള്‍ എന്തോ പ്രശ്‌നം കാരണം പോയിരുന്നില്ല.

  ഞാന്‍ മാത്രമല്ല പലര്‍ക്കും മാണിക്യം എന്ന കഥാപാത്രം ചെയ്യാന്‍ അവസരം കിട്ടിയെങ്കിലും അത് നഷ്ടപ്പെടുകയായിരുന്നു. ആ വിഷമം കൂടി ഉള്ളത് കൊണ്ടാണ് ഇത് ചെയ്യാമെന്ന് തന്നെ തീരുമാനിച്ചതെന്ന് ധന്യ പറയുന്നു.

  എല്ലാ തീരുമാനവും നമുക്ക് ശരിയായി വരണമെന്നില്ല. ചിലപ്പോള്‍ നമ്മള്‍ വേണ്ടെന്ന് കരുതി വിട്ട് കളയുന്ന പടങ്ങളായിരിക്കും ജീവിതത്തിലെ ഏറ്റവും മികച്ചതായി മാറാന്‍ സാധ്യത ഉണ്ടായിരുന്നത്. അങ്ങനെ കുറേ നഷ്ടങ്ങള്‍ തനിക്ക് ഉണ്ടായിട്ടുണ്ടെന്നാണ് ധന്യ മേരി വര്‍ഗീസ് വ്യക്തമാക്കുന്നത്.

  English summary
  Viral: Dhanya Mary Varghese Reveals Why She Quit The Movie After Her Marriage With John Jacob. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X