ബിഗ് ബോസില്‍ പോയാല്‍ മുണ്ട് പൊക്കി കാണിക്കുമെന്ന് അഖില്‍ മാരാര്‍; അങ്ങനെ വിളിച്ച് റോബിനെ പരിഹസിച്ചതാണ്

ബിഗ് ബോസ് ഷോ യുടെ അകത്ത് പലതരത്തിലും അടിയും വഴക്കുമൊക്കെ സാധാരണമാണ്. എന്നാല്‍ അതിനെ വെല്ലുന്ന കഥകളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. സംവിധായകരും നടന്മാരും ബിഗ് ബോസ് താരങ്ങളും ചില വളോഗര്‍മാരുമൊക്കെയാണ് ഈ കഥയിലെ നായകന്മാര്‍.

പരസ്പരം അങ്ങോട്ടുമിങ്ങോട്ടും ആരോപണങ്ങള്‍ ഉന്നയിച്ചും മറ്റുമായി പല പ്രശ്‌നങ്ങളും നടന്ന് കൊണ്ടിരിക്കുകയാണ്. ഇതിനിടയില്‍ റോബിനെ ശരിക്കും താന്‍ പരിഹസിച്ചതാണെന്ന് പറയുകയാണ് സംവിധായകന്‍ അഖില്‍ മാരാര്‍. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് അഖില്‍ റോബിനടക്കമുള്ളവരെ കുറിച്ച് സംസാരിച്ചത്.

ഉണ്ണി മുകുന്ദൻ കാശ് കുറേ ഉണ്ടാക്കി ജീവിക്കാന്‍ പഠിച്ച് കഴിഞ്ഞു

ഉണ്ണി മുകുന്ദൻ കാശ് കുറേ ഉണ്ടാക്കി ജീവിക്കാന്‍ പഠിച്ച് കഴിഞ്ഞു

റോബിന്‍ രാധാകൃഷ്ണന്‍, അഖില്‍ മാരാര്‍, ഉണ്ണി മുകുന്ദന്‍, സായി കൃഷ്ണ എന്നിവര്‍ക്കിടയിലെ പ്രശ്‌നങ്ങളെ കുറിച്ചുള്ള ചോദ്യത്തിന് ഇതൊരു ബിഗ് ബോസ് ആയി കണ്ടാല്‍ മതിയെന്നാണ് അഖില്‍ പറയുന്നത്. കേരളം ഒരു ബിഗ് ബോസാണ്. അതിനുള്ളില്‍ നടക്കുന്ന അടിയും പിടിയുമായി മാത്രം കണ്ടാല്‍ മതി. ഉണ്ണി മുകുന്ദനൊക്കെ കാശ് കുറേ ഉണ്ടാക്കി ജീവിക്കാന്‍ പഠിച്ച് കഴിഞ്ഞു. അഭിലാഷ് പിള്ളയും അത്യാവശ്യം കാശുണ്ടാക്കി.

അഖില്‍ മാരാര്‍ എന്ന എനിക്കും ബുദ്ധിമുട്ടുകളൊന്നുമില്ല. എന്നാല്‍ ഞങ്ങളെ കുറിച്ച് കമന്റിടുന്നവര്‍ ആദ്യം കഞ്ഞിയ്ക്കുള്ള വക പോയി ഉണ്ടാക്കാന്‍ നോക്ക് എന്നാണ് സംവിധായകന്‍ പറയുന്നത്. അതേ സമയം അഖിലിനെ ബിഗ് ബോസിലേക്ക് വിളിച്ചാല്‍ പോകുമോന്ന ചോദ്യത്തിന് പോയേക്കുമെന്നാണ് മറുപടി.

ബിഗ് ബോസിൽ പോയാൽ മുണ്ട് പൊക്കി കാണിച്ചേക്കും

ബിഗ് ബോസിൽ പോയാൽ മുണ്ട് പൊക്കി കാണിച്ചേക്കും

'മലയാളത്തില്‍ ബിഗ് ബോസിന്റെ നാല് സീസണുകള്‍ വന്നെങ്കിലും ഇതുവരെ താനത് കണ്ടിട്ടില്ല. പലരും എന്നോട് പോവാന്‍ പറയുന്നുണ്ട്. എനിക്ക് പറ്റിയ പരിപാടി ആണെന്നാണ് പറയുന്നത്. വിളിച്ചാല്‍ പോവാം. പക്ഷേ പ്രശ്‌നമെന്താണെന്ന് വെച്ചാല്‍ എനിക്ക് വീട്ടില്‍ നിന്നും മാറി നില്‍ക്കാന്‍ വലിയ പാടാണ്.

അവിടെ പോയാല്‍ പത്ത് ദിവസം പോലും നില്‍ക്കാന്‍ പറ്റിയെന്ന് വരില്ല. അവിടെ ഗെയിമാണ്. നമ്മള്‍ അവിടെ ചെന്ന് രണ്ടിന്റെ അന്ന് മുണ്ട് പൊക്കി കാണിക്കുന്നത് പോലെയല്ല. ഞാന്‍ ചിലപ്പോള്‍ അതൊക്കെ കാണിച്ചേക്കും. മൂന്നിന്റെ അന്ന് ഞാന്‍ പുറത്തായിരിക്കുമെന്ന്', അഖില്‍ പറയുന്നു.

അലറല്‍ വീരന്‍ എന്ന് വിളിച്ചത് പരിഹസിക്കാൻ തന്നെ

അലറല്‍ വീരന്‍ എന്ന് വിളിച്ചത് പരിഹസിക്കാൻ തന്നെ

'റോബിനെ ഗര്‍ജിക്കുന്ന സിംഹം എന്ന് വിളിക്കുന്നതിന് പകരം അലറല്‍ വീരന്‍ എന്ന് പറയുന്നതെന്തിനാണെന്ന ചോദ്യത്തിന് 'ശരിക്കും റോബിനെ പരിഹസിച്ച് കൊണ്ട് പറഞ്ഞത് തന്നെയാണെന്നാണ് അഖില്‍ പറയുന്നത്. പരിഹസിക്കുമ്പോള്‍ പിന്നെ അങ്ങനെയല്ലേ പറയൂ. ഒരു വേദിയില്‍ എത്തിയാല്‍ ഇന്ന് അലറണോ എന്ന് പുള്ളി തന്നെ ചോദിക്കുകയാണ്. യേശുദാസ് വേദിയിലെത്തുമ്പോള്‍ പാടുന്നില്ലേ എന്ന് ചോദിക്കുന്നത് പോലെയാണ് റോബിനോട് അലറുന്നില്ലേന്ന് ചോദിക്കുന്നത്.

റോബിൻ്റെ ആരാധകര്‍ എന്ന് പറയുന്നവര്‍ മരയൂളകളാണ്

റോബിൻ്റെ ആരാധകര്‍ എന്ന് പറയുന്നവര്‍ മരയൂളകളാണ്

മൈക്ക് കിട്ടി കഴിഞ്ഞാല്‍ ഞാന്‍ റോബിന്‍ രാധകൃഷ്ണന്‍ എന്ന് പറയും. അവന്‍ റോബിനാണെന്ന് നമുക്കെല്ലാവര്‍ക്കും അറിയാവുന്നതല്ലേ, അതിങ്ങനെ പറഞ്ഞോണ്ടിരിക്കുന്നത് എന്തിനാണ്? അതൊക്കെ അവന്‍ ചിന്തിക്കേണ്ടതാണ്. ശരിക്കും അവന്റെ ആരാധകര്‍ എന്ന് പറയുന്നവര്‍ മരയൂളകളാണ്.

ഒരു ചെറുപ്പക്കാരനെ എങ്ങനെ നശിപ്പിക്കാമെന്നാണ് ഇതില്‍ നിന്നും മനസിലാവുന്നത്. സിനിമയിലെ ചില ഡയലോഗുകള്‍ പറയുന്നത് അത്ര എളുപ്പല്ല. എന്നാല്‍ വീഡിയോ ഓണാക്കി വെച്ച് തെറി വിളിക്കുന്നത് എളുപ്പമുള്ള കാര്യമാണ്. അതൊക്കെയേ ഇവര്‍ക്ക് ചെയ്യാന്‍ പറ്റുകയുള്ളുവെന്ന്' അഖില്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X