ഇനി ദിയയെ വ്ലോ​ഗുകളിൽ കാണില്ലേ? കണ്ട് മടുത്തെന്ന് വ്യൂവേർസും; അമ്മയായ ശേഷം ദിയ നേരിടുന്ന പ്രശ്നം

സോഷ്യൽ മീഡിയയിൽ തന്റെ ജീവിതം തുറന്ന് കാണിച്ചയാളാണ് ഇൻഫ്ലുവൻസർ ദിയ കൃഷ്ണ. വലിയ വരുമാനം, പ്രശസ്തി, ബിസിനസിലെ വളർച്ച എന്നിങ്ങനെ ഒരുപാട് ​ഗുണങ്ങൾ സോഷ്യൽ മീഡിയ കാരണം ദിയക്കുണ്ടായി. എന്നാലിപ്പോൾ യൂട്യൂബ് ചാനലിനോട് ദിയക്കുള്ള താൽപര്യം കുറഞ്ഞിരിക്കുകയാണ്. തന്റെ സ്വകാര്യ ജീവിതത്തിൽ കയറി പലരും അഭിപ്രായ പ്രകടനങ്ങൾ നടത്തുന്നതാണ് ഇതിന് കാരണം. പ്രത്യേകിച്ചും ദിയ അമ്മയായ ശേഷം.

ഇക്കാര്യം പുതിയ വ്ലോ​ഗിൽ ദിയ തുറന്ന് പറയുന്നുമുണ്ട്. വ്ലോ​ഗിൽ ജീവിതം ഒരുപാട് തുറന്ന് കാണിക്കേണ്ട എന്ന ചിന്ത എനിക്കിടയ്ക്ക് വന്നു. കുഞ്ഞിനെ അങ്ങനെ ചെയ്യല്ലേ, ഇങ്ങനെ ചെയ്യല്ലേ എന്നിങ്ങനെ. ഓരോ വീടുകളിലും പല രീതിയിലാണ് കുഞ്ഞുങ്ങളെ വളർന്നത്. എന്റെ വയറ്റിൽ നിന്ന് വന്ന കുഞ്ഞാണ്. അവനെന്ത് വേണമെന്ന് ലോകത്തുള്ള മറ്റാരേക്കാളും എനിക്കറിയാമെന്നും ദിയ പറഞ്ഞു.

Diya Krishna

പുതിയ വ്ലോ​ഗിൽ തന്റെ ഷോപ്പിം​ഗ് വിശേഷങ്ങളാണ് ദിയ പങ്കുവെച്ചത്. വ്യൂവേർസിൽ നിന്ന് പല തരത്തിലുള്ള അഭിപ്രായങ്ങളാണ് വരുന്നത്.
ഇപ്പോൾ പഴയ താൽപര്യം ഇല്ല ഇവർ ആരുടെയും വീഡിയോ കാണാൻ. ബോറിം​ഗായ ദിവസങ്ങൾ വെറുതെ ഷൂട്ട് ചെയ്യുന്നു. എന്തെങ്കിലും രസകരമായത് കൊണ്ട് വരൂ എന്നാണ് ഒരു കമന്റ്. ആളുകളുടെ അഭിപ്രായങ്ങൾ ഇത്രയും ബാധിക്കുന്നുണ്ടെങ്കിൽ കുഞ്ഞിനെ സോഷ്യൽ മീഡിയയിൽ കാണിക്കാതിരുന്ന് കൂടേ എന്ന് കമന്റുകളുണ്ട്.

ഇയാൾക്ക് ഇഷ്ടമല്ലെങ്കിൽ ഒരു കാര്യം ചെയ്യ്. ചാനലിൽ ഒന്നും പങ്കുവെക്കാതിരിക്കുക. അല്ലെങ്കിൽ സബ്സ്ക്രെെബേർസിനെ എല്ലാം റിമൂവ് ആക്കിയിട്ട് ഒറ്റയ്ക്കിരുന്ന് അങ്ങ് പോസ്റ്റ് ഇടുക. ഈ അഭിപ്രായം പറയുന്നവർ കാരണം തന്നെയാണ് ഇയാൾ ഇത്രയും വളർന്നത്. പബ്ലിക് പ്ലാറ്റ്ഫോമിൽ ഇട്ടാൽ ഞങ്ങൾ കമന്റ് ചെയ്യും എന്നാണ് ഒരു കമന്റ്. ഫാമിലി മുഴുവൻ സോഷ്യൽ മീഡിയയിൽ കുട്ടിയെ കൊണ്ടുവരാതിരിക്കാൻ ശ്രദ്ധിക്കുന്നത് കണ്ടു.

നല്ല കാര്യം എന്ന കമന്റിന് ദിയ കൃഷ്ണ ലെെക്ക് ചെയ്തിട്ടുണ്ട്. വ്ലോ​ഗിം​ഗ് ദിയക്ക് മടുത്തോ എന്നാണ് പലരുടെയും ചോദ്യം. ഒരുകാലത്ത് പ്രധാന വരുമാന മാർ​ഗം യൂട്യൂബ് ചാനലായിരുന്നെങ്കിൽ ഇന്ന് ഇന്ന് ദിയക്ക് വിജയകരമായി മുന്നോട്ട് പോകുന്ന ബിസിനസുണ്ട്. ഇനിയൊരുപക്ഷെ പഴയത് പോലെ ദിയയെ വ്ലോ​ഗുകളിൽ കാണാൻ സാധ്യതയില്ല.

Read more about: diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X