എന്റെ അസ്വസ്ഥതകളിൽ പതിയെ ഞാൻ സുഖം കണ്ടെത്തി; ​ഗർഭകാലം ആറാം മാസത്തിൽ, ശ്രദ്ധനേടി ദിയ പങ്കുവെച്ച വീഡിയോ!

ഭർത്താവും കുഞ്ഞുങ്ങളുമെല്ലാമായി ഒരു കുടുംബജീവിതം വർഷങ്ങളായി ദിയ കൃഷ്ണയുടെ സ്വപ്നമായിരുന്നു. അതുകൊണ്ട് തന്നെയാണ് സ്വന്തം കാലിൽ നിന്ന് തുടങ്ങി വൈകാതെ തന്നെ പ്രണയം വീട്ടിൽ അറിയിച്ച് അവരുടെ സമ്മതത്തോടെ വിവാ​ഹിതയായതും. ഒരു പ്രണയ തകർച്ചയിലൂടെ കടന്ന് പോകുന്നതിനിടെയാണ് അശ്വിൻ ​ഗണേഷുമായി ദിയ പ്രണയത്തിലാകുന്നത്.

ഇരുവരും തമ്മിൽ വർഷങ്ങളായി സൗഹൃ​ദം ഉണ്ടായിരുന്നുവെങ്കിലും രണ്ടര വർഷം മുമ്പാണ് പ്രണയത്തിലായത്. അശ്വിനുമായുള്ള പ്രണയം വെളിപ്പെടുത്തിയശേഷം വൈകാതെ താൻ വിവാഹിതയാകുമെന്ന് ദിയ അറിയിച്ചിരുന്നു. നാട്ട് നടപ്പുപോലെ ചേച്ചി അഹാനയുടെ വിവാഹം കഴിയാൻ കാത്ത് നിൽക്കില്ലെന്നും ദിയ പറഞ്ഞിരുന്നു. ദിയയുടെ ആ​ഗ്രഹം പോലെ തന്നെ എല്ലാം ഭം​ഗിയായി നടന്നു.

Diya Krishna

ഇക്കഴിഞ്ഞ സെപ്റ്റംബറിൽ വളരെ ആഘോഷത്തോടെ തിരുവനന്തപുരത്ത് വെച്ചായിരുന്നു വിവാഹം. വിവാഹം കഴിഞ്ഞ് ആറ് മാസം പിന്നിടുമ്പോൾ ദിയ ആറ് മാസം ​ഗർഭിണിയാണ്. വിവാഹം കഴിഞ്ഞപ്പോൾ തന്നെ കുഞ്ഞിന് വേണ്ടിയുള്ള ശ്രമങ്ങൾ തുടങ്ങിയിരുന്നുവെന്ന് ദിയ തന്നെ വെളിപ്പെടുത്തിയിരുന്നു. കൃഷ്ണകുമാറും ദിയയുടെ അതേ പ്രായത്തിലാണ് സിന്ധുവിനെ പ്രണയിച്ച് വിവാ​ഹം ചെയ്തത്.

തന്റേയും അച്ഛന്റേയും ജീവിതത്തിൽ പലതും ഒരുപോലെ സംഭവിച്ചിട്ടുണ്ടെന്ന് ദിയ തന്നെ പറഞ്ഞിട്ടുണ്ട്. ​​ഗർഭിണിയായശേഷം ആദ്യത്തെ ട്രൈമെസ്റ്റർ ദിയയെ ഒരുപാട് ബുദ്ധിമുട്ടിച്ച ഒന്നായിരുന്നു. ഛർ‌ദ്ദിയും അസ്വസ്ഥതകളും മൂലം ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനോ നന്നായി ഉറങ്ങാനോ ഒന്നും സാധിച്ചിരുന്നില്ലെന്ന് ദിയ പറഞ്ഞിരുന്നു. തന്റെ വിശേഷങ്ങളെല്ലാം സോഷ്യൽ‌മീഡിയ വഴി ദിയ പങ്കിടാറുണ്ട്.

ഇപ്പോഴിതാ ദിയ പങ്കുവെച്ച ഇൻസ്റ്റ​ഗ്രാം സ്റ്റോറിയാണ് ശ്രദ്ധനേടുന്നത്. അമിതവണ്ണവുമായി കഴിഞ്ഞിരുന്ന ഒരു സ്ത്രീ തന്റെ നിശ്ചയദാർഢ്യത്തിലൂടെ രണ്ട് വർഷം കൊണ്ട് ശരീരഭാരം കുറച്ചതിനെ കുറിച്ചാണ് വീഡിയോ. തന്റെ അസ്വസ്ഥതകളിൽ താൻ സുഖം കണ്ടെത്തിയ കാലഘട്ടമുണ്ടായിരുന്നുവെന്നും യഥാർത്ഥ ജീവിതം അതല്ലെന്ന് തിരിച്ചറിഞ്ഞപ്പോഴാണ് ഫിറ്റ്നസിൽ ശ്രദ്ധ കൊടുത്ത് അമിത വണ്ണം കുറച്ച് ആരോ​ഗ്യം വീണ്ടെടുത്തതെന്നുമാണ് യുവതി വീഡിയോയിൽ പറയുന്നത്.

നാല് വർഷം മുമ്പ് വളരെ മെലിഞ്ഞിരുന്ന ദിയ ഭക്ഷണത്തിലും ഫിറ്റ്നസിലും ശ്രദ്ധ കൊടുത്താണ് ശരീരഭാരം ഉയർത്തി ഫിറ്റ്നസ് കൊണ്ടുവന്നത്. സഹോദരിമാരെപ്പോലെ ഫിറ്റ്നസ് ഫ്രീക്ക് അല്ലെങ്കിലും സമയം കിട്ടുമ്പോഴെല്ലാം ജിമ്മിൽ പോയി വർക്കൗട്ട് ചെയ്യാൻ ദിയ ശ്ര​​ദ്ധിച്ചിരുന്നു. വിവാഹ​ശേഷം ഭർത്താവ് അശ്വിനാണ് ജിമ്മിൽ ദിയയ്ക്ക് വർക്ക്ഔട്ട് പാട്നർ.

Diya Krishna

​അതേസമയം ​ഗർഭിണിയായശേഷം ദിയ കൂടുതൽ സുന്ദരിയായി എന്നാണ് ആരാധകരുടെ പക്ഷം. പ്ര​ഗ്നൻസി ​ഗ്ലോ ദിയയുടെ മുഖത്ത് അറിയാനുണ്ടെന്നത് ആരാധകർ നിരന്തരമായി പറയാറുള്ള ഒന്നാണ്. ദിയയുടെ മുഖത്തെ തിളക്കം കണ്ട് ജനിക്കാൻ പോകുന്നത് പെൺകുഞ്ഞായിരിക്കുമെന്ന് വരെ പ്രവചിച്ച ആരാധകരുണ്ട്. എന്നാൽ തനിക്ക് പിറക്കാൻ പോകുന്നത് ആൺകുഞ്ഞായിരിക്കുമെന്ന് ഒരു ​ഗട്ട് ഫീലുണ്ടെന്നാണ് ദിയ അടുത്തിടെ പറഞ്ഞത്.

കൃഷ്ണകുമാറിന്റെ കുടുംബത്തിലേക്ക് ആദ്യത്തെ പേരക്കുട്ടി ജൂലൈ മാസത്തോടെ എത്തും. ​ഗർഭിണിയായപ്പോൾ മുതൽ ഇഷ്ടമുള്ള ആംബിയൻസും ഭക്ഷണവും തേടി നിരന്തരം യാത്രകളിലാണ് ദിയയും അശ്വിനും. കഴിഞ്ഞ ദിവസം ബേബി മൂൺ മാലിദ്വീപിൽ വെച്ച് ആഘോഷിച്ചതിന്റെ ചിത്രങ്ങൾ ദിയ പങ്കുവെച്ചിരുന്നു. ബേബി മൂൺ മാത്രമല്ല അശ്വിന്റെ പിറന്നാൾ ആഘോഷിക്കാൻ കൂടി വേണ്ടിയായിരുന്നു മാലിദ്വീപ് യാത്ര.

നിറവയറിൽ കൈവച്ച് മെർമേഡ് ലുക്കിൽ ഭർത്താവിനൊപ്പം നിൽക്കുന്ന ദിയയുടെ ചിത്രങ്ങൾ വൈറലായിരുന്നു. അതേസമയം ദിയയുടെ സഹോദരിമാരും അമ്മയുമെല്ലാം ജപ്പാനിൽ അവധി ആഘോഷിക്കുകയാണ്. ​ഗർഭിണിയായതിനാലാവാം ദീർഘ ദൂര ഫ്ലൈറ്റ് യാത്ര ദിയ ഒഴിവാക്കിയത്.

Read more about: diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X