റിലേഷന്‍ഷിപ്പില്‍ ബോറടിക്കുന്നത് എങ്ങനെയാണ്! ഭര്‍ത്താവായിട്ടും അശ്വിനോടുള്ള ക്രഷ് ഇപ്പോഴുമുണ്ടെന്ന് ദിയ കൃഷ്ണ

ഗര്‍ഭകാലം ഏറെ ആസ്വദിക്കുകയാണ് താരപുത്രിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ ദിയ കൃഷ്ണ. കഴിഞ്ഞ ദിവസം ഭര്‍ത്താവിനൊപ്പം മാലിദ്വീപിലേക്ക് യാത്ര പോയ ദിയ അവിടെ നിന്നും നിറവയര്‍ വ്യക്തമാക്കുന്ന ചിത്രങ്ങള്‍ കാണിച്ച് രംഗത്ത് വന്നിരിക്കുകയാണ്. ഒപ്പം ഭര്‍ത്താവ് അശ്വിനെയും ചിത്രങ്ങളില്‍ കാണാം. ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലഘട്ടത്തിലൂടെ യാത്ര ചെയ്യുന്നതിന്റെ സന്തോഷത്തിലാണ് ഇരുവരും.

അതേ സമയം ഭര്‍ത്താവിന് യാതൊരു വിലയും കൊടുക്കാത്ത ആളാണെന്ന വിമര്‍ശനം പലപ്പോഴും ദിയയ്ക്ക് നേരിടേണ്ടി വന്നിരുന്നു. വ്‌ലോഗിലൂടെയുള്ള ഇരുവരുടെയും സംസാരങ്ങളും രീതികളുമാണ് ഇത്തരമൊരു പരിഹാസത്തിന് കാരണമായത്. ഭാര്യ എന്ത് പറയുന്നോ അതിൽ എതിരഭിപ്രായമൊന്നുമില്ലാതെ എല്ലാം കേട്ട് സമ്മതിക്കുന്ന സ്വഭാവമാണ് അശ്വിൻ്റേത്. മാത്രമല്ല ഭാര്യയ്ക്ക് വേണ്ടി എന്ത് അഡ്ജസ്റ്റ്മെൻ്റിനും തയ്യാറുമാണ്. ഇത്തരം സ്വഭാവഗുണങ്ങളാണ് അശ്വിന് ആരാധകരെ നേടി കൊടുത്തത്. എന്നാൽ സ്വന്തം നിലപാടിന് അനുസരിച്ച് ഉറച്ച് നിൽക്കുന്നതോടെ ദിയ വിമർശിക്കപ്പെടുകയും ചെയ്യുന്നു. എന്നാല്‍ താന്‍ ഭര്‍ത്താവിന് എത്രത്തോളം പ്രധാന്യം കൊടുക്കുന്നുണ്ടെന്ന കാര്യമാണ് താരപുത്രി ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്.

diya-krishna-

തന്റെ ഓരോ വിശേഷങ്ങള്‍ പങ്കുവെക്കുന്നതിനിടയില്‍ ദിയ ഇന്‍സ്റ്റാഗ്രാമില്‍ സ്റ്റോറിയായി കൊടുത്തിരിക്കുന്ന കാര്യങ്ങളാണ് ആരാധകര്‍ ഏറ്റുപിടിച്ചിരിക്കുന്നത്. സായി പല്ലവിയും ധനുഷും ഒരുമിച്ചഭിനയിച്ച സിനിമയിലെ ഒരു സീനാണ് ദിയ കൊടുത്തിരിക്കുന്നത്. വീഡിയോയില്‍ സായി പല്ലവി ഭര്‍ത്താവായ ധനുഷിന് ആരും കാണാതെ ഉമ്മ കൊടുക്കുകയും പരസ്പരമുള്ള നോട്ടത്തിലൂടെ പോലും അവരുടെ സ്‌നേഹം പങ്കുവെക്കുന്നതുമാണ് കാണിച്ചിരിക്കുന്നത്.

താനും ഭര്‍ത്താവും തമ്മിലുള്ള നിമിഷങ്ങളും ഇതുപോലൊക്കെയാണെന്നാണ് താരപുത്രി സൂചിപ്പിക്കുന്നത്. മാത്രമല്ല റിലേഷന്‍ഷിപ്പുകള്‍ തകര്‍ന്ന് പോകുന്നതിന്റെ കാരണമെന്താണെന്ന് കൂടി ദിയ ചോദിക്കുന്നു. 'റിലേഷന്‍ഷിപ്പില്‍ ആളുകള്‍ക്ക് പെട്ടെന്ന് ബോറടിക്കുന്നെന്ന് പറയുന്നത് എങ്ങനെയാണെന്ന് എനിക്ക് മനസിലാവുന്നില്ല. കാരണം എനിക്കിപ്പോഴും എന്റെ ആളോട് വല്ലാത്ത ക്രഷ്' ആണെന്നാണ് വീഡിയോയ്ക്ക് ക്യാപ്ഷനായി ദിയ കൊടുത്തിരിക്കുന്നത്.

വര്‍ഷങ്ങളോളം പ്രണയിച്ചു, ശേഷം വിവാഹിതരായി. ഇപ്പോള്‍ വിവാഹം കഴിഞ്ഞിട്ട് മാസങ്ങളുമായി. എന്നിട്ടും അശ്വിനോടുള്ള സ്‌നേഹത്തിലും ആരാധനയിലുമൊന്നും ഒരു മാറ്റവും വന്നിട്ടില്ലെന്നാണ് ദിയ ഉറപ്പിച്ച് പറയുന്നത്. അതായത് ഇപ്പോഴും തങ്ങളുടെ പ്രണയം അതുപോലെ ശക്തമായി മുന്നോട്ട് പോവുകയാണെന്നും താരം ഉറപ്പിക്കുന്നു. അശ്വിന്‍ ദിയയോട് കാണിക്കുന്ന സ്‌നേഹവും വാത്സല്യവും കണ്ടാല്‍ തന്നെ നിങ്ങളുടെ ബന്ധം എത്രത്തോളം ശക്തമാണെന്ന് വ്യക്തമാവുമെന്നാണ് ആരാധകരുടെ കമന്റുകള്‍.

diya-krishna-

ദിയയുടെ സുഹൃത്ത് ഗ്യാങ്ങില്‍ ഉണ്ടായിരുന്ന അശ്വിന്‍ ഗണേശാണ് താരത്തിന്റെ ഭര്‍ത്താവ്. ഇരുവരും ഒരുമിച്ചുള്ള റീല്‍സ് വീഡിയോ ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നിന്നിരുന്നു. അങ്ങനെയാണ് ഇഷ്ടത്തിലാണോ എന്ന സംശയം ഉയര്‍ന്ന് വന്നത്. ഏറെ കാലം ഇരുവരെയും കുറിച്ച് ഊഹാപോഹങ്ങളൊക്കെ വന്നെങ്കിലും അധികം വൈകാതെ അത് സത്യമാണെന്ന് വ്യക്തമാക്കി. അങ്ങനെ പ്രണയം ഉറപ്പിച്ച് ഇരുവരും വിവാഹിതരായി.

താരപുത്രിയാണെന്ന പ്രിവിലേജുകളൊന്നും ഉപയോഗിക്കാതെ തന്റെ ഇഷ്ടത്തിന് അനുസരിച്ചാണ് ദിയ ജീവിക്കുന്നത്. വിവാഹത്തിന് പിന്നാലെ അശ്വിനെയും കൂട്ടി ഒരു ഫ്‌ളാറ്റിലേക്ക് താമസം മാറിയ താരപുത്രി ഇപ്പോള്‍ ആറ് മാസം ഗര്‍ഭിണിയാണ്. ജൂലൈയില്‍ പുതിയൊരു അതിഥി വരുമെന്നാണ് ഇരുവരും പറഞ്ഞിരിക്കുന്നത്. ഗര്‍ഭിണിയായ ആദ്യ മാസങ്ങളില്‍ ഭയങ്കര ബുദ്ധിമുട്ടുകളും പ്രശ്‌നങ്ങളുമൊക്കെ ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ ഹാപ്പിയാണ്. കുഞ്ഞിന്റെ വരവിന് വേണ്ടി ആകാംഷയോടെ കാത്തിരിക്കുകയാണെന്നാണ് ദിയ പറഞ്ഞത്.

Read more about: diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X