മകനാണ് അമ്മയുടെ അവസാനത്തെ ട്രൂ ലൗ, മകനോടുള്ള സ്നേഹത്തെക്കുറിച്ച് ദിയ; പക്ഷെ ഭർത്താവിന്റെ കാര്യത്തിൽ...

By Desk

ജീവിതത്തിലെ സന്തോഷകരമായ നാളുകളിലൂടെയാണ് ഇൻഫ്ലുവൻസർ ദിയ കൃഷ്ണ ഇന്ന് കടന്ന് പോകുന്നത്. ദിയക്ക് ആദ്യത്തെ കുഞ്ഞ് പിറന്നിട്ട് മാസങ്ങൾ ആയതേയുള്ളൂ. വിവാഹത്തിന് ശേഷം പെട്ടെന്ന് അമ്മയാകണമെന്ന് ദിയയുടെ ആ​ഗ്രഹമായിരുന്നു. മകനാണ് ഇന്ന് ദിയയുടെ ലോകം. അമ്മയും മകനും തമ്മിലുള്ള സ്നേഹത്തെക്കുറിച്ച് ദിയ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിൽ പങ്കുവെച്ച വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

ഒരമ്മ മകന്റെ ആദ്യത്തെ യഥാർത്ഥ സ്നേഹമാണ്. മകൻ അമ്മയുടെ അവസാനത്തെ യഥാർത്ഥ സ്നേഹവും എന്ന് പറയുന്ന റീൽ ആണ് ദിയ കൃഷ്ണ പങ്കുവെച്ചത്. അതേസമയം ദിയക്ക് പലപ്പോഴും വിമർശനം വരാറുള്ളത് അശ്വിൻ അമ്മയോട് കാണിക്കുന്ന സ്നേഹത്തെ അം​ഗീകരിക്കുന്നില്ല എന്ന് പറഞ്ഞാണ്. അമ്മയേക്കാൾ ഒരു മകൻ പ്രാധാന്യം നൽകേണ്ടത് ഭാര്യക്കാണെന്ന് പറയുന്ന വീഡിയോകൾ ദിയ ഇടയ്ക്കിടെ പങ്കുവെക്കാറുണ്ട്.

Diya Krishna

നിങ്ങളുടെ ഭാര്യയെ വേദനിപ്പിച്ചാൽ പണം അപ്രത്യക്ഷമാകും. അത് ശാപമല്ല. കർമ്മയാണ്. ഒരു പുരുഷന്റെ ജീവിതത്തിൽ മാതാപിതാക്കളേക്കാളും സഹോദരങ്ങളേക്കാളും പ്രാധാന്യം നിങ്ങളുടെ ഭാര്യക്കാണ്. നിങ്ങളെ വളർത്തിയത് മാതാപിതാക്കളായിരിക്കും. പക്ഷെ അവർ ജീവിത പങ്കാളിയോ സോൾ മേറ്റോ അല്ല. സ​ഹോദരങ്ങൾ രക്തബന്ധമാണ്. പക്ഷെ അവർക്കും മറ്റൊരു ജീവിതമുണ്ട്. നിങ്ങളുടെ മക്കളെ പോലും എത്രയധികം സ്നേഹിച്ചാലും അവർക്ക് അവരുടേതായ ജീവിതവും ജീവിതപങ്കാളിയുമുണ്ടാകും. നിങ്ങളുടെ ഭാര്യ മാത്രമാണ് ജീവിതത്തിൽ തുടരുന്നതെന്നായിരുന്നു അന്ന് ദിയ പങ്കുവെച്ച വാക്കുകൾ.

ദിയയുടെ അഭിപ്രായങ്ങളിൽ വെെരുദ്ധ്യം പ്രകടമാണെന്ന് പല തവണ വിമർശനം വന്നിട്ടുണ്ട്. വിവാഹ ശേഷം തന്റെ ജീവിതത്തിൽ അശ്വിന്റെ വീട്ടുകാരുടെയും ​തന്റെ വീട്ടുകാരുടെയോ ഇടപെടൽ ഉണ്ടാകരുതെന്ന് പറഞ്ഞിരുന്ന ആളാണ് ദിയ. വിവാഹ ശേഷം സ്വന്തം ഫ്ലാറ്റിലേക്ക് മാറിയതുമാണ്. എന്നാൽ അശ്വിനും ദിയയും വിവാഹശേഷം ഭക്ഷണം കഴിക്കാനെത്തുന്നത് തൊട്ടടുത്തുള്ള ​ദിയയുടെ വീട്ടിലാണെന്ന് വിമർശകർ ചൂണ്ടിക്കാട്ടി. എന്ത് കൊണ്ട് ദിയയും അശ്വിനും ഇത്തരം കാര്യങ്ങളിൽ സ്വയം പര്യാപ്തരല്ലെന്ന ചോദ്യവും വന്നു. ​ഗർഭിണിയായ ശേഷവും കുഞ്ഞ് പിറന്ന ശേഷവും ദിയ മാതാപിതാക്കളുടെ വീട്ടിലാണ് കഴിയുന്നത്. കൂട്ടിന് അശ്വിനുമുണ്ട്.

Diya Krishna
Photo Credit: Instagram / Diya Krishna

സ്വന്തം ഫ്ലാറ്റിൽ കുക്ക് ചെയ്യാൻ തുടങ്ങിയതായിരുന്നു ദിയ. എന്നാൽ പിന്നീട് ഇവരെ എപ്പോഴും ദിയയുടെ മാതാപിതാക്കളുടെ വീട്ടിലാണ് ഭക്ഷണം കഴിക്കാൻ കണ്ടത്. സഹായത്തിന് ആരെങ്കിലും വേണം. തന്റെ വീട്ടിൽ പാചകത്തിനും മറ്റും സഹായിക്കാൻ രണ്ട് പേരുണ്ടായിരുന്നു. ഇവിടെ ഞാൻ ഒറ്റയ്ക്കായി പോയി. അശ്വിന് കുക്കിം​ഗിൽ സഹായിക്കാൻ പരിമിതിയുണ്ട്. എനിക്ക് അശ്വിനേക്കാൾ കുക്ക് ചെയ്ത് പരിചയമുണ്ട്. പക്ഷെ സഹായിക്കാനാളുണ്ടാകും. ഇപ്പോൾ ഒറ്റയ്ക്ക് ചെയ്യാൻ പറ്റുന്നില്ല. കുക്കിം​ഗും ക്ലീനിം​ഗും എല്ലാമാകുമ്പോഴേക്കും ഞാൻ ചത്ത് പോകും. ഇവിടെ മൊത്തത്തിൽ തൂത്ത് തുടയ്ക്കുന്നത് ഞാനാണ്. എല്ലാം കൂടെയായാൽ ജീവിതം വെറുക്കും. ജീവിതം വെറുത്ത് കുക്ക് ചെയ്യണം എന്നെനിക്കില്ല. ഒരാൾ സഹായത്തിന് വേണ്ടതുണ്ടെന്നും ദിയ അന്ന് പറഞ്ഞിരുന്നു.

കുഞ്ഞ് പിറന്ന ശേഷം ദിയക്ക് വന്ന മാറ്റത്തെക്കുറിച്ച് നേരത്തെ അശ്വിൻ സംസാരിച്ചിട്ടുണ്ട്. മുമ്പ് ദിയയിൽ നിന്നും തനിക്ക് കിട്ടിയിരുന്ന ശ്രദ്ധ ഇപ്പോൾ കുഞ്ഞിനാണ് കിട്ടുന്നതെന്ന് അശ്വിൻ അന്ന് പറഞ്ഞു. ഹേറ്റേഴ്സിനെ പോലെ ആരാധകരും ദിയ കൃഷ്ണയ്ക്കുണ്ട്. ദിയ എന്ത് ചെയ്താലും കുറ്റം കണ്ടുപി‌ടിക്കുന്നവർ സോഷ്യൽ മീഡിയയിൽ ഉണ്ട്.

More from Filmibeat

Read more about: diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X