അശ്വിന്റെ വീട്ടുകാരുമായി പ്രശ്നമില്ലെന്ന് കാണിക്കാൻ നോക്കി, എല്ലാം പാളി; മൊത്തത്തിൽ പ്രശ്നമാണല്ലോ; വിമർശനം
തൊട്ടതെല്ലാം പ്രശ്നമാകുന്ന കാലമാണ് ഇൻഫ്ലുവൻസർ ദിയ കൃഷ്ണയ്ക്ക് ഇത്. വാവിട്ട വാക്കാണ് ദിയക്ക് പലപ്പോഴും പ്രശ്നമാകുന്നത്. തുറന്നടിച്ചുള്ള സംസാരത്തിൽ വേദനിക്കുന്നത് ദിയയുടെ സ്വന്തം കുടുംബമാണെന്ന് നെറ്റിസൺസ് പറയുന്നു. ഭർത്താവിന്റെ വീട്ടുകാരോട് ഇത്രത്തോളം അനാദരവ് കാണിക്കുന്ന മറ്റൊരു ഇൻഫ്ലുവൻസർ കേരളത്തിൽ ഇല്ലെന്നാണ് വിമർശകർ പറയുന്നത്. ഭർത്താവിന്റെ വീട്ടുകാർ എന്നതിനപ്പുറം അശ്വിന്റെ മാതാപിതാക്കൾ വ്യക്തികളെന്ന നിലയിൽ ബഹുമാനം അർഹിക്കുന്നുണ്ട്. എന്നാൽ പരോക്ഷമായി ഇവരെ ഇടിച്ച് താഴ്ത്തി സംസാരിക്കാനേ ദിയക്ക് നേരമുള്ളൂ എന്നും നെറ്റിസൺസ് വിമർശിക്കുന്നു.
ദിയയുടെയും അശ്വിന്റെയും കുടുംബ ജീവിതത്തിൽ ഇടപെടാത്തവരാണ് അശ്വിന്റെ മാതാപിതാക്കൾ. ദിയക്ക് രാവിലെ കഴിക്കാനുള്ള ഭക്ഷണം ഉൾപ്പെടെ കൊടുത്ത് വിടുന്നത് ഇവരാണ്. എന്നിട്ടും എന്തിനാണ് അശ്വിന്റെ വീട്ടുകാർക്കെതിരെ ഇങ്ങനെ ഒളിയമ്പുകളെന്ന് വിമർശകർ ചോദിക്കുന്നു. ഭർതൃമാതാവിനെക്കുറിച്ച് ദിയ നടത്തിയ പരാമർശമാണിപ്പോൾ വിവാദ വിഷയം.

ഭർത്താവിന്റെ അമ്മയെ അമ്മ എന്ന് വിളിക്കാത്തതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു ദിയ കൃഷ്ണ. ഞാൻ അശ്വിന്റെ അമ്മ, ആന്റി എന്ന് വിളിക്കുന്നതിൽ ആന്റിക്ക് ഒരു കുഴപ്പവുമില്ല. എനിക്ക് അമ്മ എന്ന് വിളിക്കാൻ സിന്ധു കൃഷ്ണയുണ്ട്. അവരെയല്ലാതെ വഴിയിൽ നിൽക്കുന്നവരെയൊന്നും എനിക്ക് അമ്മയെന്ന് വിളിക്കാൻ പറ്റില്ല. എന്റെ അച്ഛൻ കൃഷ്ണകുമാറും അമ്മ സിന്ധു കൃഷ്ണയുമാണ്.
അശ്വിന്റെ അമ്മയാണ് മീനാക്ഷി. അശ്വിനൊരിക്കലും എന്റെ അമ്മയെയും അച്ഛനെയും അങ്ങനെ വിളിക്കില്ല. ആന്റി, അങ്കിൾ എന്നാണ് വിളിക്കാറെന്ന് ദിയ കൃഷ്ണ പറഞ്ഞു. വഴിയിൽ നിൽക്കുന്നവരെയൊന്നും എന്ന പരാമർശമാണ് വിമർശനങ്ങൾക്ക് കാരണം. ഭർത്താവിന്റെ വീട്ടുകാർ വഴിപോക്കരാണോ, കുറച്ചെങ്കിലും മാന്യത കാണിക്കാം എന്നെല്ലാം അഭിപ്രായങ്ങൾ വരുന്നുണ്ട്.
ചില നെഗറ്റീവ് കമന്റുകൾക്ക് ദിയ മറുപടി നൽകി. ഭർത്താവിനോട് ഇഷ്ടം കാണിക്കുന്നത് അവന്റെ വീട്ടുകാരെ തലയിൽ വെച്ചല്ല. അത് ഭർത്താവ് ചെയ്താേളും. ഞാൻ എന്റെ സ്വന്തം വീട്ടുകാരെ തലയിൽ വെച്ചോളാം എന്നാണ് ദിയ ഒരു കമന്റിന് നൽകിയ മറുപടി. ഭർത്താവിന്റെ അച്ഛനും അമ്മയ്ക്കുമൊപ്പം ഭക്ഷണം കഴിക്കാൻ പോയ വ്ലോഗിലാണ് ദിയ ഇക്കാര്യങ്ങൾ പറഞ്ഞത്. അശ്വിന്റെ അച്ഛനെ ദിയ കാറിന്റെ പിൻസിറ്റിലിരുത്തി. ഇതിലും വിമർശനമുണ്ട്.
ദിയയുടെ വ്ലോഗിന്റെ ഉദ്ദേശ്യം പാളിയെന്നും അഭിപ്രായങ്ങളുണ്ട്. അശ്വിന്റെ വീട്ടുകാരുമായി ദിയക്ക് അകൽച്ചയില്ലെന്ന് കാണിക്കാൻ പറ്റുന്നതായിരുന്നു ഈ വ്ലോഗ്. എന്നാൽ ദിയയുടെ വാക്കുകളും കമന്റുകളും കാരണം അത് നടന്നില്ല. വിമർശനം ഇരട്ടിയാകുന്ന സാഹചര്യമാണിപ്പോൾ. വ്ലോഗിന് വരുന്ന കമന്റുകളിൽ നിന്നും ഇക്കാര്യം വ്യക്തമാണ്. വഴിയെ പോകുന്നവർ എന്ന് ഭർത്താവിന്റെ വീട്ടുകാരെക്കുറിച്ച് പറഞ്ഞത് ശരിയായില്ലെന്നും ദിയ ഇനിയെങ്കിലും നന്നായി സംസാരിക്കാൻ പഠിക്കണമെന്നും വിമർശനങ്ങളുണ്ട്.
ഇത്രയും അപമാനങ്ങൾ അശ്വിൻ ഗണേശിന് എങ്ങനെ സഹിക്കാൻ പറ്റുന്നു എന്ന ചോദ്യങ്ങളുമുണ്ട്. ദിയ ഇങ്ങനെ സംസാരിക്കുമ്പോൾ അശ്വിൻ കാറിലിരിക്കുന്നുണ്ട്. ദിയ മുൻസീറ്റിലിരുന്നതും അച്ഛൻ പിൻസീറ്റിലിരിക്കുന്നതും അശ്വിൻ കാണുന്നുണ്ട്. എന്നാൽ ഇത്തരം കാര്യങ്ങളിലൊന്നും ഈഗോയില്ലാത്ത ആളാണ് അശ്വിൻ ഗണേശ്.


Click it and Unblock the Notifications

