ആനിയുടേയും വിധുബാലയുടേയും മക്കള്‍ക്ക് വിവാഹം ആലോചിക്കുമ്പോള്‍ ഇതുകൂടി എഴുതണം, കുറിപ്പ് വൈറല്‍

ഒരുകാലത്ത് സിനിമയില്‍ തിളങ്ങിനിന്നവരില്‍ പലരും ടെലിവിഷന്‍ പരിപാടികളുമായി സജീവമാണ് ഇപ്പോള്‍. ആനീസ് കിച്ചണുമായി സജീവമാണ് ആനി. കഥയല്ലിത് ജീവിതവുമായി വിധുബാലയും എത്തുന്നുണ്ട്. ആനീസ് കിച്ചണിലേക്ക് വിധുബാല എത്തിയപ്പോള്‍ നടത്തിയ സംഭാഷണത്തെക്കുറിച്ചുള്ള കുറിപ്പ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. രജിത് ലീല രവീന്ദ്രന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ തുടര്‍ന്നുവായിക്കാം.

കഥയല്ലിത് ജീവിതം' അവതാരക വിധുബാല പഴയ കാല സിനിമാതാരമായ ആനിയുമായി സംസാരിക്കുന്നു."എന്റെ അമ്മ ഞങ്ങളെ പഠിപ്പിച്ചിട്ടുണ്ട്, പെണ്ണായാൽ സ്വാദ് നോക്കാതെ ഭക്ഷണം കഴിക്കണം, പെണ്ണായാൽ അറപ്പ് പാടില്ല, പെണ്ണായാൽ കറിയിലെ കഷണങ്ങൾ നോക്കി എടുക്കരുത്, പെണ്ണായാൽ ഒരു ഭക്ഷണവും ഇഷ്ടമില്ല എന്നു പറയരുത്, എന്തും ഇഷ്ടപ്പെടണം. കാരണം നാളെ പെണ്ണ് മറ്റൊരു വീട്ടിൽ ചെന്നു കയറുമ്പോൾ അവിടെ ഫ്രസ്ട്രേറ്റഡ് ആകാതെ സന്തോഷത്തോടെ ജീവിക്കാൻ ഇത് ഉപകരിക്കും

'ഇതു കേട്ട ആനി ആവേശത്തോടെയും, സന്തോഷത്തോടെയും ചേച്ചിയുടെ അമ്മയുടെ ഉപദേശം എനിക്ക് ഒത്തിരി ഇഷ്ടമായെന്നും ഇത് ഈ തലമുറക്കും, മുൻ തലമുറയ്ക്കും പാഠമാണെന്നും പ്രസ്താവിച്ചു. ഇതു കേട്ടപ്പോൾ,ഈ ഉപദേശങ്ങളെല്ലാം ട്രൈഡ് ആൻഡ് പ്രൂവ്ഡ് റെസിപ്പി ആണെന്നും മറ്റൊരു വീട്ടിൽ പോകുന്ന സ്ത്രീ സന്തോഷമായിരിക്കാൻ ഇതെല്ലാം അത്യാവശ്യമാണെന്നും വിധുബാല ഒന്നു കൂടി പ്രസ്താവിക്കുകയുണ്ടായി.'

Annies Kitchen

കണ്ടപ്പോൾ എനിക്ക് തോന്നി ഇവർക്ക്‌ മക്കളായി പെൺകുട്ടികൾ ഉണ്ടാകാൻ സാധ്യത ഇല്ലെന്ന്.രുചി അറിയാതെ ഭക്ഷണം കഴിക്കണമെന്നൊക്കെ ഏത് അമ്മയാണ് മകളോട് ഇന്നത്തെ കാലത്ത് പറയുക. അതല്ല ഇവർക്ക് ആൺമക്കളാണ് ഉള്ളതെങ്കിൽ അവരുടെ വിവാഹാലോചന പരസ്യം കൊടുക്കുന്നെങ്കിൽ പതിനാറാം നൂറ്റാണ്ടിൽ നിന്നു ഇതുവരെ വണ്ടി കിട്ടിയിട്ടില്ലാത്ത അമ്മായി അമ്മ വീട്ടിലുണ്ട് എന്നു കൂടി എഴുതുന്നത് ആർക്കെങ്കിലുമൊക്കെ ഉപകാരമായിരിക്കുമെന്നുമായിരുന്നു രജിത് കുറിച്ചത്.

Recommended Video

Hima sankar Interview : കിടക്ക പങ്കിട്ടിട്ടല്ലാ.. ഞാൻ നേടിയത് | FilmiBeat Malayalam

ഷാജി കൈലാസുമായുള്ള പ്രണയ വിവാഹത്തിന് ശേഷമായാണ് ആനി സിനിമയില്‍ നിന്നും ഇടവേളയെടുത്തത്. സംവിധായകനെ വിവാഹം ചെയ്തിട്ടും സിനിമയിലേക്ക് തിരിച്ച് വരാത്തതിനെക്കുറിച്ച് ചോദിച്ച് ആരാധകരെത്തിയിരുന്നു. സിനിമയില്‍ നിന്നും സ്വയം ഇടവേളയെടുക്കുകയായിരുന്നു താനെന്നായിരുന്നു താരം പറഞ്ഞത്. ബിഗ് സ്‌ക്രീനിലില്ലെങ്കിലും മിനിസ്‌ക്രീനിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുകയായിരുന്നു താരം. ആനീസ് കിച്ചണിലേക്കുള്ള വരവിനെക്കുറിച്ച് തുറന്നുപറഞ്ഞ് നേരത്തെ താരമെത്തിയിരുന്നു. താരങ്ങളും രാഷ്ട്രീയനേതാക്കളുമൊക്കെയായി വ്യത്യസ്ത മേഖലയിലുള്ളവരാണ് ആനിയുടെ പരിപാടിയില്‍ അതിഥിയായെത്തിയത്.

More from Filmibeat

Read more about: annie ആനി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X