ബിഗ് ബോസ് ശരിക്കും ഗുണമാണോ? സാബുമോന്‍ ഒഴികെയുള്ളവര്‍ക്ക് എന്താണ് സംഭവിച്ചത്, വൈറല്‍ കുറിപ്പ്

വീണ്ടും ബിഗ് ബോസുമായി ബന്ധപ്പെട്ട വാര്‍ത്തകളും വിശേഷങ്ങളുമാണ് എല്ലായിടത്തും. ഈ സീസണിലെ മത്സരാര്‍ഥികളുടെ പ്രകടനം വിലയിരുത്തി വിന്നറാവാന്‍ സാധ്യതയുള്ളത് ആരായിരിക്കുമെന്ന പ്രവചനങ്ങള്‍ ഇതിനകം തുടങ്ങി കഴിഞ്ഞു. എന്നാല്‍ കഴിഞ്ഞ സീസണുകള്‍ എടുത്ത് നോക്കുമ്പോള്‍ ബിഗ് ബോസ് കാരണം ജീവിതം മാറിയ അപൂര്‍വ്വം പേരെയുളളു.

ഷോ കഴിയുന്നത് വരെ പലരും ചര്‍ച്ചയാവാറുണ്ടെങ്കിലും അടുത്ത സീസണ്‍ തുടങ്ങുന്നതോടെ ആ ഓളം തീരും. ഇത്തരത്തില്‍ മുന്‍ സീസണുകളിലെ മത്സരാര്‍ഥികളെ താരതമ്യം ചെയ്തുകൊണ്ട് ചില പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. സാബുമോന്‍ ഒഴികെ ഷോ യില്‍ വന്നവരുടെ പിന്നീടുള്ള ജീവിതത്തെ കുറിച്ചെഴുതിയ കുറിപ്പ് ശ്രദ്ദേയമാവുകയാണ്.

'ബിഗ് ബോസില്‍ വന്ന സാബുമോന്‍ ഒഴികേ. അന്ന് മുതല്‍ സീസണ്‍ ഫൈവില്‍ വന്ന അത്രയും മത്സരാര്‍ഥികള്‍ക്കും ബിഗ് ബോസ് ഒരു ശാപമോ? ചര്‍ച്ച അനിവാര്യമാണ്. മറ്റു ഭാഷയില്‍ ഉള്ള ബിഗ് ബോസിന്റെ കാര്യങ്ങള്‍ പറയുന്നില്ല. ഞാന്‍ ഇത് വരെ കണ്ടത് മലയാളം ബിഗ് ബോസ് മാത്രം ആണ്.

bb-stars

ബിഗ് ബോസില്‍ വരുന്നതിനു മുന്നേ എല്ലാവരും അവരുടെ മേഖലയില്‍ സ്റ്റാര്‍സ് ആയിരിക്കും. എന്നാല്‍ ബിഗ് ബോസില്‍ വന്ന് മത്സരിച്ചു ജയിച്ചാലും പുറത്ത് പോയാലും പോകുന്നത് ബിഗ് ബോസിലേക്ക് വരുന്നതിന് മുന്നേ അവര്‍ക്കുണ്ടായിരുന്ന ആ സ്റ്റാര്‍ തന്നെയാണ്. ആരും തിരിഞ്ഞു പോലും നോക്കില്ല.

സാബുമോന്‍, പുള്ളി മാത്രം ആണ് ഇതിന് നേര്‍ വിപരിതം ആയത്. ബിഗ് ബോസില്‍ വരുന്നതിനു മുന്നേ തരികിട സാബു ആയ സാബു അണ്ണന്‍ തിരികെ ഇറങ്ങിയത് ആ തരികിട എന്നാ പേര് മാറ്റി ഫാന്‍സും ആയിട്ടാണ്.

അഖില്‍ മാരാര്‍ സംവിധാനം ചെയ്തു അറിയപ്പെട്ട ഈ മനുഷ്യനെ ഇപ്പോള്‍ അങ്ങനെ കാണുന്നില്ല. പുതിയ സിനിമ ഒന്നും ഇല്ല.

മണിക്കുട്ടന്‍ഃ എന്റെ പൊന്നോ സിനിമ ഓക്കേ ആയി കറങ്ങി നടന്ന മനുഷ്യന്‍ ആണ്. ഇപ്പോ സിനിമയും ഇല്ല. ഒന്നും ഇല്ല.

ഫിറോസ്, രജിത് കുമാര്‍, അരിസ്റ്റോ സുരേഷ്, രഞ്ജിനി, പേളി, ഫക്രു, സാജു നവോദയ.. അങ്ങനെ അങ്ങനെ പോകുന്നു ലിസ്റ്റ്...'

bb-stars

എന്നാല്‍ ബിഗ് ബോസിന് ശേഷമാണ് അഖില്‍ മാരാരുടെ ലൈഫ് സെറ്റ് ആയതെന്നാണ് ആരാധകര്‍ പറയുന്നത്. പുതിയ മൂന്ന് കാര്‍ സ്വന്തമായി ഫ്‌ളാറ്റ് ഒക്കെ വാങ്ങി. സിനിമ ഡയറക്ഷന്‍ ഉടനെ ഇല്ല. വരുമ്പോള്‍ ആളുകള്‍ക്ക് ഇഷ്ടമാവുന്ന നല്ലൊരു സബ്‌ജെക്ട് ആയിട്ടേ വരൂ എന്ന് പറഞ്ഞിരുന്നതായിട്ടാണ് ചിലര്‍ ചൂണ്ടി കാണിക്കുന്നത്.

ബിഗ് ബോസിലേക്ക് വരുന്നവര്‍ പൊതുവേ രണ്ട് ലക്ഷ്യമാണ് മുന്നില്‍ കാണുന്നത്. ഒന്ന് പണവും രണ്ട് പ്രശസ്തിയുമാണ്. വീടിനകത്ത് നൂറ് ദിവസം ചിലവഴിക്കുന്നതിനായി മത്സരാര്‍ഥികള്‍ക്ക് പതിനായിരക്കണക്കിന് രൂപയാണ് പ്രതിഫലമായി കിട്ടുന്നത്. അങ്ങനെ ദിവസങ്ങള്‍ കൂടുതല്‍ നില്‍ക്കുന്നതിന് അനുസരിച്ച് താരങ്ങള്‍ ലക്ഷക്കണക്കിന് രൂപയുമായിട്ടാണ് പുറത്തേക്ക് പോകുന്നത്.

്അതുപോലെ വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ പ്രശസ്തിയും കിട്ടും. ഷോ തുടങ്ങിയ ആദ്യ ദിവസം മുതല്‍ ഓരോരുത്തരും കേരളത്തിലുള്ളവരുടെ ചര്‍ച്ചാവിഷയമായി മാറുകയാണ്. ഇത് പുതിയ അവസരങ്ങള്‍ക്ക് വഴിയൊരുക്കാറുണ്ടെങ്കിലും ഭൂരിഭാഗം പേര്‍ക്കും നെഗറ്റീവായി ബാധിക്കാറുണ്ട്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X