തെറ്റ് ആര് ചെയ്താലും മോഹന്‍ലാലിന് ഒരുപോലെയാണ്? ജാസ്മിനെതിരെ ശത്രുത പരത്തുന്നവരെ പറ്റി ആരാധകന്‍
ബിഗ് ബോസില്‍ വന്നതിന് ശേഷം ജാസ്മിന്‍ ജാഫറിന് വിമര്‍ശനപ്പെരുമഴയാണ്. സൗഹൃദത്തിന്റെ പേരിലും വൃത്തിയില്ലായ്മ ചൂണ്ടിക്കാണിച്ചുമൊക്കെ വളരെ മോശമായ രീതിയിലുള്ള പ്രതികരണമാണ് താരത്തിന് ലഭിച്ചത്. അവതാരകനായ മോഹന്‍ലാല്‍ ജാസ്മിനെ കുറിച്ച് എന്തെങ്കിലും നല്ലതായി പറഞ്ഞാല്‍ പോലും വിമര്‍ശിക്കപ്പെടുകയാണ്.
ഇക്കാര്യങ്ങളൊക്കെ ചൂണ്ടി കാണിച്ച് ഒരു ബിഗ് ബോസ് പ്രേക്ഷകന്‍ എഴുതിയ കുറിപ്പ് വൈറലാവുകയാണിപ്പോള്‍. ജാസ്മിന് കുറച്ച് പോസിറ്റീവ് വരുന്നത് കൊണ്ട് പലരും കരയുകയാണ്. മാത്രമല്ല അവള്‍ക്കെതിരെ നെഗറ്റിവിറ്റി പ്രചരിപ്പിക്കാനും ചിലര്‍ ശ്രമിക്കുന്നുണ്ടെന്ന് കുറിപ്പില്‍ പറയുന്നു.

'ജാസ്മിന്‍.. മലയാളം വിദഗ്ദ്ധര്‍ പറയുന്നത് പോലെ മുല്ലപ്പൂ, അതെ മുല്ലപ്പൂവിന്റെ സവിശേഷതകള്‍ തന്നെയാണ് ജാസ്മിനുള്ളത്. പലരും ഒന്നര ദിവസത്തില്‍ കുളിക്കുന്നതിനെ വളച്ചൊടിച്ചു ഒരിക്കലും കുളിക്കില്ലെന്ന രീതിയില്‍ ആക്കിയെങ്കിലും അവിടെ ഉള്ളതില്‍ നാച്ചുറല്‍ ബ്യൂട്ടി എന്ന് പറയാന്‍ കഴിയുന്നത് ജാസ്മിനെയാണ്.
നമ്മള്‍ നമ്മളായി നാച്ചുറലായി ഇരിക്കുന്നതിനെയാണ് നാച്ചുറല്‍ ബ്യൂട്ടി എന്ന് പറയുന്നത്. പിന്നെ പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പ്രത്യേകിച്ച് ഉറക്കംയില്ലായ്മ, ഉത്കണ്ഠ, പോലുള്ള പ്രശ്‌നങ്ങള്‍ക്ക് മുല്ലപ്പൂ സഹായം ചെയ്യുമെന്ന് പറയപ്പെടാറുണ്ട്. എന്നാല്‍ ഈ ഇടയായി ഇവിടെ പലരുടെയും ഉറക്കം ജാസ്മിന്‍ കളയുന്നുണ്ട്.
ജാസ്മിന് കുറച്ചു പോസിറ്റീവ് വരുന്നത് കണ്ട് പലരും പല ഡിസൈനിലും കരയുന്നത് കാണാം. പ്രത്യേകിച്ച് വൈരാഗ്യം പരത്തുന്ന കമന്റ് തൊഴിലാളികള്‍. ഇന്‍സ്റ്റാഗ്രാമില്‍ കണ്ടൊരു കമന്റ് ആണ്.. 'ജാസ്മിന്‍ പോസിറ്റീവ് ആയി വരുന്നുണ്ട്. പ്ലീസ് സ്‌പ്രെഡ് നെഗറ്റിവിറ്റി' എന്ന്.
ശത്രുത പരത്തുന്നവര്‍ ഇമ്പോസിഷന്‍ പോലെ എഴുതി പഠിച്ച ഒരു കമന്റ് ആണ് പി ആര്‍ വര്‍ക്ക്. 'നീ ജാസ്മിന്റെ പി ആര്‍ അല്ലേ' എന്ന് ഇമ്പോസിഷന്‍ എഴുതി നടന്നവര്‍ പുതിയ ഇമ്പോസിഷന്‍ ആയി ഇറങ്ങിയിട്ടുണ്ട് 'ജാസ്മിനെ വെളുപ്പിക്കാന്‍ ശ്രമിക്കുന്നു'. ഇവരുടെ ലോജിക് ഒക്കെ കോമഡിയാണ്, അവതാരകനായ മോഹന്‍ലാല്‍ എല്ലാ ആഴ്ച്ചയും വന്നു ജാസ്മിനെ വഴക്ക് പറഞ്ഞാല്‍ 'ലാലേട്ടന്‍ മാസ്സ്', 'ലാലേട്ടന്‍ ഒരു രക്ഷയും ഇല്ല..'

ഇതേ മോഹന്‍ലാല്‍ അവര്‍ക്ക് ഇഷ്ടമുള്ള ആരെയെങ്കിലും പറഞ്ഞാലോ. ഉടനെ 'ജാസ്മിന് ഫേവര്‍ ചെയുന്നു', 'ജാസ്മിന് കപ്പ് കൊടുക്കാന്‍ നോക്കുന്നു' 'മോഹന്‍ലാല്‍ ഏറ്റവും മോശം ഹോസ്റ്റ്' എന്ന് പറഞ്ഞു കരച്ചില്‍ തുടങ്ങും. മറ്റൊരു ലോജിക് ഇതാണ്, ഒരാള്‍ തെറ്റ് ചെയ്താല്‍ ഉടനെ പറയും. ഇതിലും വലിയ തെറ്റ് അവിടെ നടക്കുന്നുണ്ടല്ലോ. ജാസ്മിന്‍ ചെയ്യുന്നുണ്ടല്ലോ? അപ്പോ ഇത് ചോദിക്കാന്‍ പാടില്ലേ എന്ന്.
തെറ്റ് ആര് ചെയ്താലും അവതാരകനായ മോഹന്‍ലാലിന് ഒരുപോലെയാണ്, സാഡിസ്റ്റ് ഓഡിയന്‍സിനെ തൃപ്തിപ്പെടുത്താന്‍ വേണ്ടി എന്നും ഒരാളെ മാത്രം വഴക്ക് പറഞ്ഞുകൊണ്ടിരിക്കേണ്ട ആവശ്യം അദ്ദേഹത്തിന് ഇല്ല.
പിന്നെ ഫ്രസ്‌ട്രേറ്റഡ് പീപ്പിള്‍, തെറി പറയുന്നതൊക്കെ ജന്മസിദ്ധമായ ഒരു കഴിവൊന്നുമല്ല. ആര്‍ക്കും പറ്റുന്ന ഒരു കാര്യമാണ്. പലരും സോഷ്യല്‍ മീഡിയയില്‍ അങ്ങനെ കിടന്നു നാറാന്‍ ആഗ്രഹിക്കാറില്ല, അതുകൊണ്ട് അങ്ങനെ ഉപയോഗിക്കുന്നില്ല എന്ന് മാത്രം.
ചില കീടങ്ങള്‍ അത് എന്തോ മാസ്സ് എന്ന് കരുതി ഗ്രൂപ്പുകളിലും സെലിബ്രിറ്റിസിന്റെ പേജുകളിലും പോയി തെറി പറയാറുണ്ട്. അവരുടെ ജീവിത ലക്ഷ്യം, ജീവിതത്തില്‍ ആശ്വാസം കിട്ടുന്നത് ഇങ്ങനെയൊക്കെ ആയിരിക്കാം...' എന്നും പറഞ്ഞാണ് ആരാധകന്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.


Click it and Unblock the Notifications