കമിതാക്കളുടെ സ്വകാര്യതയിലേക്ക് എത്തി നോക്കിയതല്ല, ബിഗ് ബോസിനകത്ത് നടക്കുന്ന ഹണിമൂണ്‍ ആഘോഷമാണ്
ബിഗ് ബോസിലെ ലവ് ട്രാക്ക് കാണാന്‍ ആഗ്രഹിച്ച പ്രേക്ഷകര്‍ക്ക് വളരെ നിരാശയാണ് ഇപ്പോള്‍. ശക്തരായ രണ്ടു മത്സരാര്‍ത്ഥികള്‍ തമ്മില്‍ കാട്ടിക്കൂട്ടുന്നതിന് എതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്ന് വരുന്നത്. സൗഹൃദമാണെന്ന് പറഞ്ഞ് വീടിനകത്ത് ഒരുമിച്ചിരിക്കുന്നതും കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുന്നതുമൊക്കെ സഹമത്സരാര്‍ഥികളെയും അസ്വസ്ഥരാക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം ഉയര്‍ന്ന് വന്ന പ്രശ്‌നവും ഇരുവര്‍ക്കും ഒരുമിച്ച് കിടക്കാന്‍ പറ്റിയില്ലെന്നുള്ള പേരിലാണ്. രണ്ടാള്‍ക്കും അടുത്തടുത്ത് കിടക്കാന്‍ വേണ്ടി ഉറങ്ങി കിടന്ന ശ്രീരേഖയോട് മാറി കിടക്കാന്‍ ചോദിച്ചതടക്കം വീടിനകത്ത് പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. എന്നാല്‍ വീണ്ടും സമൂഹ മാധ്യമങ്ങളിലൂടെ താരങ്ങളുടെ പ്രവൃത്തികള്‍ ചോദ്യം ചെയ്യപ്പെടുകയാണ്.

ബിഗ് ബോസിനകത്ത് ചുറ്റോട് ചുറ്റും ക്യാമറകളാണ്. ഇതിന്റെ കണ്ണുവെട്ടിച്ച് ആര്‍ക്കും ഒന്നും ചെയ്യാന്‍ സാധിക്കില്ല. എന്നാല്‍ ബാത്ത്‌റൂമിനകത്തും ഡ്രസ്സിങ് റൂമിനകത്തും മാത്രമാണ് ക്യാമറകള്‍ ഇല്ലാത്തത്. അവിടെ കയറിയും ജാസ്മിനും ഗബ്രിയും കാണിച്ച് കൂട്ടിയതിനെതിരെയാണ് ഇപ്പോള്‍ വിമര്‍ശനം ഉയരുന്നത്. വസ്ത്രം മാറുന്നതിന് വേണ്ടിയല്ലാതെ ജാസ്മിന്‍ ഡ്രസിങ് റൂമിന് അകത്ത് കയറുകയും അവിടെ ഒളിച്ചിരിക്കുകയും ചെയ്തിരിക്കുകയാണ്.
ഇതിനോട് ചേര്‍ന്ന് ഗബ്രി വാതിലില്‍ ഇരിക്കുകയും ചെയ്തു. ഇരുവരും എന്തോ രഹസ്യ കാര്യങ്ങള്‍ സംസാരിച്ചതാണെന്ന കാര്യം വ്യക്തമാണ്. മാത്രമല്ല മൈക്ക് ഊരി വെച്ച് ഡ്രസിങ് റൂമിനകത്ത് നിന്നും സംസാരിച്ചതിനെതിരെ ബിഗ് ബോസ് സംസാരിച്ചിരുന്നു. ഇത്തരത്തില്‍ താരങ്ങളുടെ പ്രകടനത്തെ പറ്റി വ്യാപക വിമര്‍ശനമാണ് സമൂഹമാധ്യമങ്ങളിലൂടെ ഉയര്‍ന്ന് വരുന്നത്.

എനിക്ക് ഒരു കാര്യമേ പറയാനുള്ളു, വാപ്പയുടെ അടുത്ത കാള്‍ വരാനുള്ള സമയമായി. നല്ലവരായ കാണികളെ ഇനിയൊരു കാള്‍ വന്നാലും അവരുടെ സ്വകാര്യത മാനിച്ചു നമ്മളെ കേള്‍പ്പിക്കുന്നതല്ല. മുല്ലപ്പൂവിന്റെ ഫേമസ് കരച്ചിലും ഡയലോഗും ഓര്‍മ്മയില്‍ വരുന്നു. 'ഞാന്‍ കമ്മിറ്റെഡാണ് ഗയ്സ്'.. എന്ന് പറഞ്ഞാണ് ഒരു ബിഗ് ബോസ് ആരാധകന്‍ പങ്കുവെച്ച കുറിപ്പ് അവസാനിക്കുന്നത്.


Click it and Unblock the Notifications