ജാസ്മിന്‍ അങ്ങനെ ചെയ്ത് കൊടുത്തതിന്റെ കൂലി ആണെന്ന് പറയാന്‍ നാണമില്ലേ? രൂക്ഷപ്രതികരണവുമായി ആരാധകര്‍
ബിഗ് ബോസ് ഷോ ഫൈനലിലേക്ക് എത്താന്‍ ഇനി അധിക നാളുകളില്ല. ഒരു മാസം കൂടി കഴിഞ്ഞാല്‍ ഈ സീസണിന്റെ ഗ്രാന്‍ഡ് ഫിനാലെ നടക്കുമെന്നാണ് വിവരം. അതേസമയം വിന്നറവാന്‍ സാധ്യതയുള്ള മത്സരാര്‍ത്ഥി ആരാണെന്ന് അന്വേഷിക്കുകയാണ് പ്രേഷകര്‍. നിലവില്‍ വീടിനകത്ത് മത്സരിക്കുന്ന താരങ്ങളെ ചുറ്റിപ്പറ്റി വിമര്‍ശനങ്ങളാണ് ഉയര്‍ന്നുവരുന്നത്.
ഏറ്റവും അധികം വിമര്‍ശിക്കപ്പെടുന്നത് ജാസ്മിന്‍ ജാഫറാണ്. ഗബ്രിയുമായിട്ടുണ്ടായ സൗഹൃദമാണ് ജാസ്മിനെ പലരും വെറുക്കാന്‍ ഇടയായത്. മാത്രമല്ല, വിജയിക്കാന്‍ തീരെ യോഗ്യതയില്ലാത്ത ആളാണെന്ന് തരത്തില്‍ ജാസ്മിനെ മാറ്റിനിര്‍ത്താനും ചിലര്‍ ശ്രമിക്കുന്നുണ്ട്. ഇതിനെതിരെ ഒരു ആരാധിക പങ്കുവെച്ച കുറിപ്പാണ് വൈറലാകുന്നത്..
'അറിയാന്‍ പാടില്ലാത്തോണ്ട് ചോദിക്കുവാണ്. ഇന്ന് നമ്മുടെ സമൂഹത്തില്‍ ഉയര്‍ന്ന നിലയില്‍ വളരെ തന്റേടത്തോടെ അഭിമാനത്തോടെ ജീവിക്കുന്ന പെണ്‍കുട്ടികള്‍ / സ്ത്രീകള്‍ ഒക്കെ ആരുടെ ഒക്കെ എങ്കിലും മുന്നില്‍ തന്റെ മാനം പണയപ്പെടുത്തി ആണോ ആ നിലയില്‍ എത്തിയിരിക്കുന്നത്. ആ ഒരു വഴിയിലൂടെ അല്ലാതെ ഒരു സ്ത്രീക്ക് ഈ സമൂഹത്തില്‍ സാഹചര്യങ്ങളോട് പൊരുതിയും പടവേട്ടിയും എത്താന്‍ സാധിക്കില്ലേ?
ഇന്ത്യയില്‍ വിവിധ ഭാഷകളില്‍ ആയി നടന്നു വരുന്ന റിയാലിറ്റി സര്‍വൈവല്‍ ഗെയിം ഷോയുടെ മലയാളം പതിപ്പില്‍ സീസണ്‍ 6 ല്‍ മറ്റെല്ലാ മത്സരാര്‍ത്ഥികളെയും പോലെ കടന്നു വന്ന ഒരാള്‍ ആണ് ജാസ്മിന്‍. ഷോയുടെ തുടക്കത്തില്‍ തന്നെ എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റിയ ഗെയിമറാണ് ജാസ്മിന്‍. ജബ്രി കോംബോയും ജാസ്മിന്റെ ഹൈജീന്‍ ഇഷ്യൂവും എല്ലാം വീക്കെന്‍ഡ് എപ്പിസോഡില്‍ ചര്‍ച്ച ആകുകയും ഇതിന്റെ പേരില്‍ ഹോസ്റ്റിന്റെ റോസ്സ്റ്റിംഗ് ഏറ്റവും കൂടുതല്‍ തുടരെ തുടരെ ആയി കിട്ടിക്കൊണ്ട് ഇരുന്ന വ്യക്തിയാണ്.
സീസണ്‍ 6 ല്‍ ഏറ്റവും കൂടുതല്‍ നെഗറ്റീവ് ഷേഡ് വന്ന ആളും ജാസ്മിന്‍ തന്നെ. ഒരു നാണയത്തിന് രണ്ട് വശങ്ങള്‍ എന്നാ പോലെ ഒരു വ്യക്തിക്ക് നെഗറ്റീവ് സൈഡും പോസിറ്റീവ് സൈഡും ഉണ്ടാകും. ഗബ്രിയുടെ എവിക്ഷനോടെ ഹേറ്റേഴ്‌സിന് പറയാന്‍ ഉണ്ടായിയുന്ന നെഗറ്റീവ് കോംബോ മാറുകയും ഹൈജീന്‍ വിഷയത്തില്‍ ജാസ്മിന്‍ ശ്രദ്ധിച്ചു തുടങ്ങുകയും അതിന് പ്രകാരം കിട്ടിക്കൊണ്ട് ഇരുന്ന റോസ്റ്റിംഗ് വീക്കെന്‍ഡ് എപ്പിസോഡുകളില്‍ നിന്ന് ഒഴിവാകുകയും ചെയ്തു.
പിന്നീട് ഉള്ള എപ്പിസോഡുകളിലെല്ലാം ജാസ്മിന്റെ മറ്റൊരു മുഖം ആണ് കണ്ടത്. തീര്‍ത്തും പോസിറ്റീവ് ആയ ജാസ്മിന്‍. ജാസ്മിന് വീക്കെന്‍ഡ് എപ്പിസോഡുകളില്‍ അഭിനന്ദനം കിട്ടുന്നു. ജാസ്മിനെ പ്രൊവോക്ക് ചെയ്യാന്‍ വന്ന സ്വയം പ്രഖ്യാപിത രാജാവ് സിബിന്‍ ജാസ്മിന്റെ തിരിച്ചുള്ള പ്രൊവോക്കിങ്ങില്‍ എക്‌സ്‌പോസ്ഡ് ആയി പുറത്താകണം എന്ന് പറഞ്ഞു കരഞ്ഞു ഇറങ്ങി പോകുന്നു.
ഇതിന് ശേഷം കഴിഞ്ഞ സീസണ്‍ വിന്നറിന്റേതായും സ്വയം പുറത്ത് പോയ സിബിന്റെതയും വന്ന സോഷ്യല്‍ മീഡിയ ലൈവുകളില്‍ ബിഗ് ബോസില്‍ സ്ത്രീകള്‍ പങ്കെടുക്കുന്നത് അവര്‍ ക്രൂ മെംബേഴ്‌സിന് അഭിമാനം പണയം വയ്ക്കുന്നതിന്റെ കൂലി ആയിട്ട് ആണെന്ന്. സ്ത്രീകള്‍ക്ക് മാത്രമേ ഉള്ളോ ഈ ആനുകൂല്യം എന്ന് ചോദിക്കാതെ തരമില്ല.
ഇതിനു ശേഷം വന്ന ജാസ്മിനെ നിര്‍ത്തി പൊരിക്കാത്ത ജാസ്മിന്റെ ഗെയിമിനെ നല്ലത് എന്ന് പറയുന്ന, ജാസ്മിന് എതിരെ നിന്ന് കളിച്ച് തേഞ്ഞു ഒട്ടുന്ന എല്ലാവരെയും അവരുടെ ഗെയിമിന്റെ കാരണങ്ങള്‍ പറഞ്ഞു റോസ്റ്റ് ചെയ്യുന്ന എപ്പിസോഡിന് ശേഷം ജാസ്മിന്‍ ഹേറ്റേഴ്‌സ് പറയുന്നത് രാജാക്കന്മാരുടെ ലൈവുകളില്‍ കാര്യം ഉണ്ട്.

ജാസ്മിന്‍ അങ്ങനെ ചെയ്ത് കൊടുത്തതിന്റെ കൂലി ആയിട്ട് ആണേ അവളെ വാഴ്ത്തി പാടുന്നത് എന്ന്. അതും കഴിഞ്ഞ സീസണ്‍ ഇല്‍ ഇതേ രാജാവിനെ തന്നെ തെറി വിളിച്ചു നടന്നവര്‍ പോലും ഉണ്ട്. അതില്‍ സ്ത്രീകളും ഉണ്ട് എന്നതാണ് അത്ഭുതപ്പെടുത്തുന്ന വസ്തുത.
നിങ്ങള്‍ക്ക് വിമര്‍ശിക്കാം അതവളുടെ ബിഗ് ബോസ് ഗെയിമിന്റെ പേരില്‍ ആയിരിക്കണം. മൂക്കട്ട എന്നോ കുളിക്കാത്തവള്‍ എന്നോ ജബ്രി എന്നോ വിളിച്ചു അതിക്ഷേപിച്ചോളൂ.
പക്ഷെ ഇത്രയും ചെറിയ പ്രായത്തില്‍ തകര്‍ന്നു പോയ സ്വന്തം കുടുംബത്തെ നിശ്ചയ ദാര്‍ഢ്യവും ആത്മവിശ്വാസവും കൊണ്ട് ഉയര്‍ത്തിക്കൊണ്ട് വന്ന ഒരുവള്‍ക്ക് കിട്ടുന്ന അംഗീകാരങ്ങളെ കിടന്നു കൊടുത്തതിന്റെ കൂലി എന്ന് ഒരു തെളിവിന്റെയും പിന്‍ബലം ഇല്ലാതെ സ്വന്തം ജയത്തിന് വേണ്ടി ഉപയോഗിക്കുന്ന ഈ ചീപ്പ് പരിപാടി ഉണ്ടല്ലോ അത് വളരെ മോശം തന്നെ ആണ്
ഒരു ജാസ്മിന്‍ ഫാന്‍ ആയതില്‍ ഞാന്‍ ഇന്ന് അഭിമാനിക്കുന്നു. കാരണം ജാസ്മിന് എതിരെ ആരുടെ ഓക്കേയൊ അന്തങ്ങള്‍ ഉന്നയിക്കുന്ന പോലത്തെ വാക്കുകള്‍ മറ്റൊരാള്‍ക്ക് നേരെ (സ്ത്രീയോ പുരുഷനോ) പറയാത്തത്തില്‍. ഒന്നോര്‍ക്കുക തിരിച്ചു പറയാന്‍ വാക്കുകള്‍ പോരാതെ വരും. പറഞ്ഞതൊക്കെയും തിരിച്ചെടുക്കാന്‍ പറ്റാതെ വരും കാരണം അവള്‍ ഇവിടെ തന്നെ ഉണ്ടാകും. വെറുപ്പില്‍ നിന്നും ജാസ്മിന്‍ ഉദിച്ചുയരുക തന്നെ ചെയ്യും' എന്നും പറഞ്ഞാണ് ആരാധിക അവസാനിപ്പിക്കുന്നത്.


Click it and Unblock the Notifications