മറ്റൊരുത്തി ഭാര്യയാണെന്ന ബോധം വേണം; ഉപേക്ഷിച്ച് പോയ ഭർത്താവിന് താക്കീതുമായി കുടുംബവിളക്കിൽ സുമിത്ര
വീണ്ടും റേറ്റിങ്ങില്‍ ഒന്നാം സ്ഥാനത്തേക്ക് തിരിച്ച് എത്തിയിരിക്കുകയാണ് കുടുംബവിളക്ക് സീരിയല്‍. കഴിഞ്ഞ കുറച്ച് കാലങ്ങളായി സീരിയലിന് നെഗറ്റീവ് റിവ്യൂസ് വന്നിരുന്നെങ്കിലും കഴിഞ്ഞ ആഴ്ചയില്‍ മികവുറ്റ പ്രകടനം കാഴ്ച വെച്ചു. കുടുംബത്തിന്റെ ന്യൂയര്‍ ആഘോഷവും മുന്നാറിലേക്കുള്ള യാത്രയുമൊക്കെ ശ്രദ്ധേയമായിരുന്നു. എന്നാല്‍ സുമിത്രയെയും സിദ്ധാര്‍ഥിനെയും ഒന്നിപ്പിക്കാന്‍ വേണ്ടി ചിലര്‍ നടത്തുന്ന കളികളാണ് ഇപ്പോള്‍ കല്ലുകടിയായി മാറുന്നത്.
തന്നെ ചതിച്ച് മറ്റൊരുവളുടെ കൂടെ പോയ ഭര്‍ത്താവിനോട് ചില സാഹചര്യങ്ങളില്‍ സുമിത്ര അനുകമ്പ കാണിച്ചിരുന്നു. എന്നാല്‍ അദ്ദേഹമത് മുതലെടുക്കാന്‍ ശ്രമിക്കുന്നതോടെ സിദ്ധാര്‍ഥിന് താക്കീത് നല്‍കി കൊണ്ട് എത്തിയിരിക്കുകയാണ് സുമിത്ര. മറ്റൊരു സ്ത്രീയുടെ ഭര്‍ത്താവ് ആണെന്ന കാര്യം മറന്ന് പോവരുതെന്നും ആ ബോധ്യം എനിക്കുണ്ടെന്നും സുമിത്ര പറയുന്നു. ആ ബോധത്തോടെ വേണം നിങ്ങള്‍ തുടര്‍ന്നും ജീവിക്കാനെന്നും ഇല്ലെങ്കില്‍ നിരാശപ്പെടേണ്ടി വരുമെന്നുമുള്ള മുന്നറിയിപ്പ് സുമിത്ര സിദ്ധുവിന് കൊടുത്തു.

അതേ സമയം സുമിത്രയെ എങ്ങനെയും ഒതുക്കാന്‍ വേണ്ടിയുള്ള ശ്രമത്തിലാണ് വേദിക. ഡോക്ടര്‍ ഇന്ദ്രജയുമായി കൂടിചേര്‍ന്ന് മരുന്ന് കുത്തി വെച്ച് ഇനി ഒരിക്കലും എഴുന്നേല്‍ക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് ഇരുവരും. അതിനുള്ള പദ്ധതികള്‍ ഇരുവരും കൂടി ചെയ്യുകയാണ്. അതേ സമയം ബസിനുള്ളില്‍ നിന്നും സുമിത്രയുടെ മടിയിലേക്ക് മറിഞ്ഞ് വീഴുന്ന സിദ്ധാര്‍ഥിനെയും പുതിയ പ്രൊമോയില്‍ കാണിക്കുകയാണ്.

എന്നാല്‍ ഈ സുമിത്ര-സിദ്ധാര്‍ഥ് സീന്‍സ് ഒഴിവാക്കാന്‍ പറയുകയാണ് ആരാധകര്‍. എത്ര നാളായി ഇത് തന്നെ പറയുന്നു. അവരെ വീണ്ടും ഒന്നിപ്പിച്ച് ഈ സീരിയല്‍ കുളമാകരുത്. കുടുംബവിളക്കില്‍ ഇനിയും പ്രതീക്ഷ ഉണ്ട്. കുടുംബവിളക്ക് അവസാനം ഇങ്ങനെ കൊണ്ടുപ്പോയി തുലക്കും എന്നു ഒരിക്കലും വിചാരിച്ചില്ല. പ്രേക്ഷകരുടെ അഭ്യര്‍ത്ഥന മാനിച്ച് എങ്കിലും കഥ മാറ്റണം. അതൊരു അപേക്ഷയാണ്. ഉപേക്ഷിച്ച് പോയ ഭാര്യയെ തേടി സിദ്ധാര്‍ഥ് വന്നാലും അവരെ വീണ്ടും ഒന്നിപ്പിക്കരുത്.

സുമിത്ര സിദ്ധുവിനെ വീണ്ടും കെട്ടിയാല്‍ വേദികയും സുമിത്രയും തമ്മില്‍ എന്താണ് വ്യത്യാസം? ഇതൊന്നും മനസിലാക്കാന്‍ കഴിയാതെ ഒരു പൊട്ടനാണോ ഇതിന്റെ ഡയറക്ടര്‍. സിദ്ധു സുമിത്ര സീന്‍ ഭയങ്കര ബോര്‍ ആണ്. അവരെ ഒന്നിപ്പിക്കാന്‍ നോക്കരുത്. സുമിത്ര ഈ നിലപാടില്‍ തന്നെ തുടരണം. സുമിത്ര ഇനി ആരെയും വിവാഹം ചെയ്യാതെ ഒറ്റക്ക് ജീവിക്കട്ടെ. അതേ സമയം രോഹിതിനെ ഇപ്പോള്‍ നെഗറ്റീവ് ആക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്ത് സഹായത്തിനുമുള്ള ഒരു നല്ല സുഹൃത്തായി രോഹിത്തും കൂടെ വേണം.
Recommended Video

അതേ സമയം കുടുംബവിളക്കിന്റെ റീമേക്കില്‍ രോഹിത്തുമായിട്ടുള്ള വിവാഹം നടക്കുന്നുണ്ട്. മലയാളത്തിലും സുമിത്ര-രോഹിത് വിവാഹം വേണമെന്നാണ് ഒരു വിഭാഗം ആരാധകര്‍ പറയുന്നത്. അവര്‍ നന്നായിട്ട് ജീവിക്കട്ടെ. അല്ലാതെ ആ ചതിയാനുമായി ഒരു കൂടിച്ചേരല്‍ ഈ സീരിയലിന്റെ ഇതുവരെയുള്ള എല്ല കഥയും നശിപ്പിക്കും. പിന്നെ ഇനി രോഹിത്തുമായി ഒരു പ്രണയം വരുന്നതും ഒട്ടും യോജിക്കത്തില്ല. അങ്ങനെ എങ്കില്‍ സുമിത്രയെ ഒറ്റയ്ക്ക് വിടുന്നതായിരിക്കും നല്ലത്. അതിലൂടെ വലിയൊരു സന്ദേശം നല്‍കാന്‍ ഉണ്ടാവുമെന്നുമാണ് പ്രേക്ഷകര്‍ പറയുന്നത്.


Click it and Unblock the Notifications