ഉപ്പും മുളകില്‍ ആര്‍ക്കാണ് വിരസത, ശ്രീകണ്ഠന്‍ നായരുടെ മറുപടി പ്രഹസനം, വിമര്‍ശനപ്പൊങ്കാല തുടരുന്നു

ഉപ്പും മുളകും സംപ്രേഷണവുമായി ബന്ധപ്പെട്ട് ശ്രീകണ്ഠന്‍ നായര്‍ നടത്തിയ പ്രസ്താവന വൈറലായിരുന്നു. ഇതിന് പിന്നാലെയായാണ് പ്രതികരണങ്ങളുമായി ആരാധകരെത്തിയത്. ഫാന്‍സ് പേജുകളിലൂടെ വൈറലായിക്കൊണ്ടിരിക്കുന്ന കുറിപ്പുകളിലൂടെ തുടര്‍ന്നുവായിക്കാം.

ബാലുച്ചേട്ടനോ നീലു അമ്മയോ മുടിയനോ കേശുവോ ശിവയോ ഉപ്പും മുളകും മടുത്തു എന്ന് പറഞ്ഞു കേട്ടതായി അറിവില്ല. 'പാറുക്കുട്ടിയുടെ കല്യാണം വരെ (അത് ഒരുപക്ഷെ ഒരു അതിശയോക്തി പറഞ്ഞതാകാം!) ഉപ്പും മുളകും തുടരണം എന്നാണ് ആഗ്രഹമെന്നാണ് ബാലുച്ചേട്ടൻ പറഞ്ഞു കേട്ടിട്ടുള്ളത്. (ഇതിൽ നിന്നും അവർക്ക് ഇതുവരെ ഉപ്പും മുളകും മടുത്തിട്ടില്ല എന്നാണ് ഞാൻ മനസിലാക്കുന്നത്..)

ബാക്കിയുള്ള അണിയറ പ്രവർത്തകരുടെ കാര്യം അറിയില്ല. ചുരുക്കം ചില പ്രേക്ഷകർക്ക് മാത്രമാണ് മടുപ്പ് തോന്നിയിട്ടുള്ളത്. പക്ഷെ ഇനിയും മടുക്കാത്ത എന്നെപ്പോലെ ലക്ഷക്കണക്കിന് പ്രേക്ഷകർ ഇപ്പോഴും ഉണ്ട്. പിന്നെ... ശ്രീകണ്ഠൻ സാറിനോട് ഒരുകാര്യം പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്. ഉപ്പും മുളകും 3000 എപ്പിസോടൊന്നും ആയിട്ടില്ല. 1200 കഴിഞ്ഞിട്ടേ ഉള്ളു.

Uppum Mulakum

വിരസത തോന്നിയിട്ട് ഉപ്പും മുളകും നിർത്തരുത് എന്ന് പറഞ്ഞു "ഉപ്പും മുളകും മടുത്ത" പ്രേക്ഷകർ താങ്കളെ വിളിച്ചു ബുദ്ധിമുട്ടിച്ചതിൽ താങ്കളോട് ക്ഷമ ചോദിക്കുന്നുവെന്നുമായിരുന്നു കുറിപ്പ്. 9 വർഷമായ തട്ടീം മുട്ടീം താരങ്ങൾക്ക് വിരസത വന്നില്ല , ഇതൊക്കെ പറഞ്ഞ് ശ്രീകണ്ഠൻ നമ്മളെ പറ്റിക്കുകയാണെന്നുമായിരുന്നു ആരാധകര്‍ചൂണ്ടിക്കാണിച്ചത്.

Recommended Video

Pooja Jayaram Interview | FilmiBeat Malayalam

ഇതൊക്കെ ചാനലിന്‍റെ കളി ആണ്. നല്ല കലാകാരന്മാർക്ക് പ്രതിഫലം കൊടുക്കാൻ മടി ,ലാഭം മാത്രം മതി ചാനലിന്. പ്രേക്ഷകർക്ക് ഒരു വിലയും ഇല്ല .അയാൾക്ക് നമ്മളോട് ഒക്കെ പുച്ഛം ആണ് ഇത് ഇപ്പൊ ഒന്നും തുടങ്ങിയത് അല്ല .ഇതിനെതിരെ കൂട്ടായി പ്രതികരിക്കാൻ നമ്മൾ ഒറ്റക്കെട്ടായി നിൽക്കണമെന്നായിരുന്നു ആരാധകരുടെ കമന്‍റുകള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X