സുഹാന ഫാന്‍സിനോട് മഷൂറ, വിമര്‍ശനങ്ങള്‍ക്ക് ശേഷം താരപത്‌നിയുടെ വീഡിയോ
യൂടൂബില്‍ വിശേഷങ്ങള്‍ പങ്കുവെച്ച് ആക്ടീവാകാറുളള കുടുംബമാണ് ബിഗ് ബോസ് താരം ബഷീര്‍ ബഷിയുടെത്. ബഷീറിന് പുറമെ സുഹാനയും മഷൂറയും മക്കളുമെല്ലാം എല്ലാവര്‍ക്കും സുപരിചിതരാണ്. നിരവധി സബ്‌സ്‌ക്രൈബേഴ്‌സാണ് ഇവരുടെ യൂടൂബ് ചാനലിലുളളത്. ദിവസേനയുളള വ്‌ളോഗ് വീഡിയോകളുമായാണ് മഷൂറ എത്താറുളളത്. അതുകൊണ്ട് തന്നെ അടുത്തിടെ വണ്‍ മില്യണ്‍ സബ്‌സ്‌ക്രൈബേഴ്‌സിനെ മഷൂറയ്ക്ക് യൂടൂബില്‍ തികഞ്ഞു. അതേസമയം മഷൂറയുടെ കഴിഞ്ഞ ഒരു വീഡിയോയ്ക്ക് ശേഷം താരപത്‌നിക്ക് നേരെ നിരവധി വിമര്‍ശനങ്ങള്‍ വന്നിരുന്നു.

മഷൂറ കുറച്ച് ഓവറാണെന്നും സുഹാനയുടെ മനസ് കാണാതെ പോകരുതെന്നും എന്ന തരത്തിലുളള കമന്റുകളായിരുന്നു യൂടൂബ് വീഡിയോയ്ക്ക് താഴെ വന്നത്. ഇത്തവണ സുഹാനയെ കൂടുതല്‍ പരിഗണിച്ച് വിമര്‍ശകര്‍ക്കുളള മറുപടി നല്‍കിയാണ് മഷൂറ എത്തിയത്. ഫാദേഴ്‌സ് ഡേയെ കുറിച്ച് സംസാരിച്ചാണ് മഷൂറ തുടങ്ങിയത്. ഫാദേഴ്‌സ് ഡേയില്‍ തന്‌റെ ഉപ്പയെ വിളിച്ച് വിഷ് ചെയ്തിരുന്നു എന്ന് മഷൂറ പറഞ്ഞു. എന്നാല്‍ അവര്‍ക്ക് ഈ ഡേയെ കുറിച്ചൊന്നും അധികം അറിയില്ല.
തുടര്‍ന്ന് അച്ഛന്മാരെ കുറിച്ച് ബഷീര്‍ ബഷിയും മഷൂറയുടെ പുതിയ വീഡിയോയില്‍ സംസാരിച്ചു. ഇതിന് പിന്നാലെയാണ് സുഹാനയും മകനും എത്തിയത്. 'ഫാദേഴ്‌സ് ഡേയെ കുറിച്ച് എന്തെങ്കിലും പറയാനുണ്ടോ സുഹാനത്ത' എന്നാണ് മഷൂറ ചോദിച്ചത്. സുഹാനത്ത ഫാന്‍സ് ലൈക്കടി എന്ന് പറഞ്ഞപ്പോള്‍ സുഹാനയ്ക്ക് ചിരിപൊട്ടി.
നടി മഹേശ്വരിയുടെ ഗ്ലാമറസ് ചിത്രങ്ങള്‍ വൈറല്‍, കാണാം
'ഫാദറിനെ കുറിച്ച് സുഹാന ഇത്തയ്ക്ക് വളരെ അഭിമാനിക്കാം' എന്ന് മഷൂറ പറഞ്ഞു. 'നല്ല കഠിനാദ്ധ്വാനിയാണ് തന്‌റെ വാപ്പയെന്ന്' സുഹാന പറഞ്ഞു. 'എത്ര വയ്യായ്ക ഉണ്ടെങ്കിലും മരണം വരെ സ്വന്തമായിട്ട് അധ്വാനിച്ച് ജീവിക്കണം, ഒരാളുടെയും കീഴില്‍ പോയി നില്‍ക്കരുത്, ഒരാളെയും ആശ്രയിക്കരുത് എന്ന് ആഗ്രഹിക്കുന്ന ആളാണ്', സുഹാനയുടെ പിതാവിനെ കുറിച്ച് ബഷീറും പറഞ്ഞു.


Click it and Unblock the Notifications











