ശരീരഭാരം 75 കിലോയ്ക്ക് മുകളില്‍ അല്ലെയെന്ന് ആരാധകന്‍, കൃത്യമായ മറുപടി കൊടുത്ത് സൗഭാഗ്യ
ടിക്ക് ടോക്ക് ഡബ്‌സ്മാഷ് വീഡിയോകളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് സാഭാഗ്യ വെങ്കിടേഷ്. നടി താര കല്യാണിന്‌റെ മകളായ സൗഭാഗ്യ കോമഡി വീഡിയോകളിലൂടെ മില്യണ്‍ കണക്കിന് ഫോളോവേഴ്‌സിനെ നേടിയിരുന്നു. അര്‍ജുന്‍ സോമശഖേറുമായുളള വിവാഹത്തിന് പിന്നാലെയാണ് താരപുത്രി വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത്. ഇവരുടെ വിവാഹ ചിത്രങ്ങളും വീഡിയോസുമെല്ലാം സോഷ്യല്‍ മീഡിയയില്‍ അന്ന് ട്രെന്‍ഡിംഗായിരുന്നു. സൗഭാഗ്യയ്ക്ക് പിന്നാലെ ചക്കപ്പഴം പരമ്പരയിലൂടെ അര്‍ജുനും പ്രേക്ഷക പ്രശംസ നേടി. എന്നാല്‍ പിന്നീട് പരമ്പരയില്‍ നിന്നും പിന്മാറിയിരുന്നു താരം.
അനന്യ പാണ്ഡെയുടെ ഗ്ലാമറസ് ചിത്രങ്ങള്‍ വൈറല്‍, കാണാം
തങ്ങളുടെ പുതിയ വിശേഷങ്ങള്‍ പങ്കുവെച്ച് സോഷ്യല്‍ മീഡിയയില്‍ എപ്പോഴും ആക്ടീവാകാറുണ്ട് സൗഭാഗ്യയും അര്‍ജുനും. അതേസമയം ഇന്‍സ്റ്റഗ്രാമില്‍ നടന്ന ചോദ്യോത്തര വേളയില്‍ ശരീരഭാരം എത്രയാണെന്നുളള ചോദ്യത്തിന് സൗഭാഗ്യ നല്‍കിയ മറുപടി ശ്രദ്ധേയമായിരുന്നു. പലരും സാധാരണ തുറന്നുപറയാന്‍ മടിക്കുന്ന കാര്യം ധൈര്യത്തോടെ വെളിപ്പെടുത്തിയിരിക്കുകയാണ് താരം.

ഇപ്പോള്‍ 75 കിലോയ്ക്ക് മേലെ ഭാരമില്ലേ എന്നായിരുന്നു സൗഭാഗ്യയോടുളള ചോദ്യം. അതെ, ഇപ്പോള്‍ 84 കിലോയുണ്ട് എന്നായിരുന്നു ധൈര്യത്തോടെ താരപുത്രി മറുപടി നല്‍കിയത്. അടുത്തിടെ ചാനല്‍ പരിപാടിയില്‍ അര്‍ജുനും സൗഭാഗ്യയും ഒരുമിച്ചെത്തിയിരുന്നു. ഒരു ഗെയിം ഷോയിലാണ് ഇരുവരും മല്‍സരാര്‍ത്ഥികളായി പങ്കെടുത്തത്.

കഴിഞ്ഞ ദിവസം അര്‍ജുനും ഇന്‍സ്റ്റഗ്രാമില്‍ ആരാധകരുമായി സംവദിച്ചിരുന്നു. നൃത്ത പഠനത്തിനിടെ ആയിരുന്നു അര്‍ജുനും സൗഭാഗ്യയും പ്രണയത്തിലായത്. പിന്നാലെ ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ ഇരുവരും വിവാഹിതരാവുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് അര്‍ജുന്‌റെയും സൗഭാഗ്യയുടെയും വിവാഹ നടന്നത്. ഗുരുവായൂര്‍ അമ്പലത്തില്‍ വെച്ചായിരുന്നു സൗഭാഗ്യയുടെ കഴുത്തില്‍ അര്‍ജുന്‍ താലി ചാര്‍ത്തിയത്.

വിവാഹത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ നിന്നുളള ചിത്രങ്ങളും വീഡിയോസുമെല്ലാം ഇരുവരും സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. ചക്കപ്പഴം പരമ്പരയില്‍ ശിവന്‍ എന്ന കഥാപാത്രത്തെയായിരുന്നു അര്‍ജുന്‍ അവതരിപ്പിച്ചത്. മികച്ച പ്രതികരണങ്ങളാണ് നടന്‌റെ കഥാപാത്രത്തിന് ആദ്യം മുതല്‍ ലഭിച്ചത്. എന്നാല്‍ പിന്നീട് വ്യക്തിപരമായ കാരണങ്ങളാല്‍ നടന്‍ പരമ്പരയില്‍ നിന്നും പിന്മാറുകയായിരുന്നു.

വിവാഹത്തിന് മുന്‍പ് സൗഭാഗ്യയ്‌ക്കൊപ്പം ടിക്ക് ടോക്ക് വീഡിയോകളില്‍ അര്‍ജുനും ഉണ്ടായിരുന്നു. ഇരുവരും ഒരുമിച്ചുളള വീഡിയോകള്‍ക്കെല്ലാം മികച്ച പ്രതികരണമാണ് ലഭിച്ചത്. ടിക്ക് ടോക്ക് പോയതോടെ പിന്നീട് ഇന്‍സ്റ്റഗ്രാമില്‍ ഇരുവരും ആക്ടീവായി. വളര്‍ത്തുനായ്ക്കളോടും ഇരുവര്‍ക്കും വലിയ ഇഷ്ടമാണ്. കൂടാതെ ബൈക്കുകളോടുമുളള തന്‌റെ ഇഷ്ടം മുന്‍പ് അര്‍ജുന്‍ തുറന്നുപറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം ചക്കപ്പഴത്തിലേക്ക് മടങ്ങിവരുമോ എന്ന് ചോദിച്ചപ്പോള്‍ ഇനി ഉണ്ടാവില്ലെന്നും വേറെ ആള് വന്നു എന്നുമാണ് അര്‍ജുന്‍ മറുപടി നല്‍കിയത്.


Click it and Unblock the Notifications