ഞാനും ഭർത്താവും പ്രശ്നമില്ലാതെ പോകാനാണ് അങ്ങനെ പറഞ്ഞത്; ഇന്ന് അദ്ദേഹം ഒപ്പമില്ലെന്ന മിസ്സിംഗ് ഉണ്ട്: ജീജ
വർഷങ്ങളായി സീരിയൽ രംഗത്ത് തുടരുന്ന നടിയാണ് ജീജ സുരേന്ദ്രൻ. സീരിയൽ പ്രൊഡക്ഷൻ രംഗത്തും ജീജ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ചെറുതും വലുതുമായ റോളുകൾ സീരിയലുകളിൽ ജീജ ചെയ്തിട്ടുണ്ട്. സിനിമകളിലും സാന്നിധ്യം അറിയിച്ചു. സിനിമകളിൽ വലിയ കഥാപാത്രങ്ങൾ ജീജയ്ക്ക് ലഭിച്ചിട്ടില്ല. ജീജ സുരേന്ദ്രന്റെ മിക്ക അഭിമുഖങ്ങളും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുണ്ട്. അഭിപ്രായങ്ങൾ തുറന്ന് പറയുന്ന നടിയാണ് ജീജ. പല നടിമാരെക്കുറിച്ച ജീജ സുരേന്ദ്രൻ നടത്തിയ പരാമർശം ചർച്ചയായിരുന്നു. ഇപ്പോഴിതാ തന്റെ ജീവിതത്തക്കുറിച്ച് സംസാരിക്കുകയാണ് ജീജ സുരേന്ദ്രൻ.
അഭിനയ രംഗത്തേക്ക് വന്ന കാലത്തെക്കുറിച്ച് നടി ഓർത്തു. ബ്രേക്ക്ത്രൂവിന് നൽകിയ അഭിമുഖത്തിലാണ് ജീജ സുരേന്ദ്രൻ മനസ് തുറന്നത്. ഊട്ടിയിൽ ഹയർസെക്കന്ററി സ്കൂളിൽ ഓഫീസറായിരുന്നയാളാണ് ഞാൻ. അവിടത്തെ തണുപ്പ് എനിക്ക് ബുദ്ധിമുട്ടായിരുന്നു. അഭിനയിക്കണമെന്ന ആഗ്രഹം നേരത്തെ മനസിലുണ്ടായിരുന്നു. കുഞ്ഞും ജോലിയുമായപ്പോഴും ഈ ആഗ്രഹം മനസിൽ കിടന്നു. എന്റെ ആഗ്രഹം ഞാൻ ഭർത്താവിനോട് പറഞ്ഞു. അസുഖം വന്നപ്പോൾ ഊട്ടിയിലെ ക്ലെെമറ്റിൽ നിന്ന് മാറണമെന്ന് ഡോക്ടർ പറഞ്ഞു. തിരുവനന്തപുരത്തേക്ക് വന്ന് പിന്നീട് അഭിനയത്തിലേക്ക് തിരിഞ്ഞു. അന്തരിച്ച ഭർത്താവ് നൽകിയ പിന്തുണയെക്കുറിച്ചും നടി ഓർത്തു.

ഭർത്താവുള്ള സമയത്ത് പുള്ളി എന്നെ ഒരുപാട് സപ്പോർട്ട് ചെയ്തു. ഭർത്താവിന്റെ പിന്തുണ കൊണ്ടാണ് ഞാൻ ഈ രംഗത്തേക്ക് വരുന്നത്. അത് കഴിഞ്ഞ് മകനും. ആണും പെണ്ണുമായി ഒറ്റ മകനേ എനിക്കുള്ളൂ. അമ്മയെ ശരിക്കും മനസിലാക്കുന്ന പൊന്നുമോനെയാണ് എനിക്ക് കിട്ടിയത്. അതിൽ ദെെവത്തിന് പുണ്യം ചെയ്ത അമ്മയാണ് ഞാൻ. ഇന്നത്തെ കുട്ടികളുടെ ഒരു ചീത്ത സ്വഭാവവുമില്ല. അമ്മ എത്രത്തോളം കഷ്ടപ്പെടുന്നുണ്ടെന്ന് മനസിലാക്കുന്നു. കിച്ചണിലായാലും അവനെന്നെ സഹായിക്കും. ഷൂട്ട് കഴിഞ്ഞ് രാത്രി പത്ത് മണിക്കോ പത്തരയ്ക്കോ ആണ് ഞാൻ വരുന്നത്.
രാവിലെ ആറരയ്ക്ക് വണ്ടി വരും. വണ്ടി വന്നാൽ അഞ്ച് മിനുട്ട് പോലും അവരെ ഞാൻ കാത്തിരിപ്പിക്കില്ല. ഒരു പെൺകുട്ടി സഹായിക്കുന്നത് പോലെ മകൻ എന്നെ സഹായിക്കുമെന്നും ജീജ സുരേന്ദ്രൻ വ്യക്തമാക്കി. ഭർത്താവ് ഇല്ലായിരുന്നെങ്കിൽ ഞാൻ ഈ രംഗത്ത് വരില്ലായിരുന്നു. തിരുവനന്തപുരത്ത് ഞാൻ വീട് വെച്ചത് ഞാൻ അഭിനയിച്ച് കാെണ്ടുണ്ടാക്കിയ പെെസ കൊണ്ട് മാത്രമാണ്. ഞാൻ ജോലി ഉപേക്ഷിച്ച് അഭിനയ രംഗത്തേക്ക് വരുന്നത് വീട്ടുകാർക്ക് ഇഷ്ടമില്ലായിരുന്നു.

എന്തിനാണ് റിസ്കിന് പോകുന്നതെന്ന് ചോദിച്ചു. ഇൻഡസ്ട്രിയെ പറ്റി മോശം അഭിപ്രായമല്ലേ എല്ലാവരും പറയൂ. നല്ല കുടുംബ ജീവിതമാണ്, ഞാനും ഭർത്താവും തമ്മിൽ ഒരു പ്രശ്നവുമുണ്ടാകരുതെന്നാണ് അവർ ഉദ്ദേശിച്ചത്. പക്ഷെ ഭർത്താവ് എന്നെ പിന്തുണച്ചു. എല്ലാ കാര്യങ്ങളും ചെയ്ത് വീടും വെച്ച് തന്നു. ഹൗസിംഗ് ലോൺ ആണ്. ഇപ്പോഴും കെട്ടിക്കൊണ്ടിരിക്കുന്നു. പക്ഷെ സമാധാനപരമായ ജീവിതമാണ്. ഭർത്താവ് ഒപ്പം ഇല്ലെന്നുള്ള മിസിംഗ് ഉണ്ടെന്നും ജീജ വ്യക്തമാക്കി.
അഭിനയ രംഗത്ത് നിന്നും സാമ്പത്തിക സുരക്ഷിത്വം ഉണ്ടാകില്ലെന്നും ജീജ സുരേന്ദ്രൻ പറയുന്നുണ്ട്. അഭിനയിച്ച് ലഭിക്കുന്ന പ്രതിഫലത്തിന്റെ വലിയൊരു പങ്കും കോസ്റ്റ്യൂമുകൾ വാങ്ങാൻ ചെലവാകും. ഒരുപാട് വസ്ത്രങ്ങളുണ്ടാകും. പക്ഷെ സാമ്പത്തിക സുരക്ഷിതത്വം ഉണ്ടാവില്ല. ഇത് താനടക്കമുള്ള എല്ലാ ആർട്ടിസ്റ്റുകളും പറയാറുള്ള കാര്യമാണെന്നും ജീജ സുരേന്ദ്രൻ വ്യക്തമാക്കി.


Click it and Unblock the Notifications











