രണ്ടാം ക്ലാസില്‍ നിന്നാണ് ആദ്യ പ്രണയം; ഭാര്യയ്ക്കിതുവരെ സമ്മാനം വാങ്ങി കൊടുക്കാത്തതിനെ കുറിച്ച് സാജന്‍ സൂര്യ
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ നടനാണ് സാജന്‍ സൂര്യ. നായകനായും വില്ലനായിട്ടുമൊക്കെ തിളങ്ങി നില്‍ക്കുന്ന സാജന്‍ സിനിമയിലും അഭിനയിക്കാറുണ്ട്. സാജന്‍ അഭിനയത്തിലേക്ക് എത്തിയിട്ട് ഇരുപത്തിരണ്ട് വര്‍ഷത്തോളമായി. ഇപ്പോഴും സജീവമായി തുടരുകയാണ്. ഈ കാലയളവില്‍ തന്റെ കരിയറിനെ കുറിച്ചും വ്യക്തി ജീവിതത്തെ കുറിച്ചുമൊക്കെ പല തവണ സാജന്‍ തുറന്ന് സംസാരിച്ചിട്ടുമുണ്ട്.
ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരഭിമുഖത്തില്‍ കുടുംബത്തെ കുറിച്ച് സാജന്‍ പറഞ്ഞ കാര്യങ്ങളാണ് വൈറലാവുന്നത്. ഭാര്യ വിനീതയുടെ കൂടെയാണ് അന്ന് നടന്‍ അഭിമുഖത്തിനെത്തിയത്. പിറന്നാളിനോ വിവാഹ വാര്‍ഷികത്തിനോ ഒന്നും സമ്മാനങ്ങള്‍ വാങ്ങി തരാത്ത ആളാണ് സാജനെന്നാണ് താരപത്‌നി പറയുന്നത്. വിശദമായി വായിക്കാം..

സാജന്‍ അഭിനയത്തിലേക്ക് എത്തിയത് എപ്പോഴാണെന്നാണ് അവാതരകയായ ഭാഗ്യലക്ഷ്മി ചോദിച്ചത്. പിന്നാലെ ആദ്യ പ്രണയത്തെ കുറിച്ചും നടന്‍ പറഞ്ഞു. 'സ്‌കൂളില്‍ രണ്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യമായി പ്രണയം തുടങ്ങുന്നതെന്ന്' സാജന്‍ സൂര്യ പറയുന്നു. 2000 ത്തില്‍ ഞാന്‍ അഭിനയത്തിലേക്ക് എത്തി. അതിന് ശേഷമായിരുന്നു വിവാഹം. 2002 ലാണ് വിവാഹം നടന്നതെന്ന് സാജന്‍ പറയുമ്പോള്‍ 2003 ലാണെന്ന് ഭാര്യ പറഞ്ഞു. വിവാഹദിവസമേതാണെന്ന് കണ്‍ഫ്യൂഷനായതോടെ സാജന്‍ പരുങ്ങുന്ന അവസ്ഥയിലേക്ക് എത്തി.

2002 ല്‍ എനിക്ക് ജോലി കിട്ടി, 2003 ല്‍ വിവാഹം കഴിച്ചു, 2004 ല്‍ മകള്‍ ജനിച്ചു. ഇതിനിടയില്‍ ഭാര്യയുടെയും മക്കളുടെയും ജന്മദിനം എന്നാണെന്നുള്ള ചോദ്യം സാജനെ കുഴപ്പിച്ചു. മക്കളുടെ കാര്യം ഏകദേശം ഒപ്പിച്ച് പറഞ്ഞെങ്കിലും ഭാര്യയുടെ ജന്മദിനത്തെ കുറിച്ചുള്ള ചോദ്യത്തിന് അറിയില്ലെന്നായി ഉത്തരം. വിശേഷപ്പെട്ട ദിവസങ്ങള്‍ ഓര്‍ത്ത് വെക്കുന്ന കാര്യത്തില്‍ താന്‍ വളരെ വീക്കാണെന്നാണ് നടന്‍ പറയുന്നത്.

ഈ ദിവസങ്ങള്‍ ഓര്‍ത്ത് വെക്കുകയോ സമ്മാനം വാങ്ങി കൊടുക്കുകയോ ചെയ്യാന്‍ വളരെ മടിയുള്ള ആളാണ് സാജനെന്ന് ഭാര്യയും കൂട്ടിച്ചേര്‍ത്തു. വിവാഹ വാര്‍ഷികത്തിനോ ജന്മദിനങ്ങള്‍ക്കോ ഞാന്‍ സമ്മാനമൊന്നും വാങ്ങി കൊടുക്കാറില്ലെന്ന് സാജന്‍ പറയുന്നു. ദിവസം മറന്ന് പോവുന്നത് കൊണ്ടല്ല. അതിഷ്ടമില്ലാത്തത് കൊണ്ടാണ്. ഈ വര്‍ഷം വാങ്ങി കൊടുത്തിട്ട് അടുത്ത വര്‍ഷം വാങ്ങാന്‍ മറന്ന് പോയാല്‍ അതൊരു പ്രശ്‌നമാവുമെന്നാണ് സാജന്റെ അഭിപ്രായം.

പത്ത് വര്‍ഷം നിങ്ങള്‍ വാങ്ങി തന്നു, പതിനൊന്നാമത്തെ വര്‍ഷം നിങ്ങള്‍ മറന്നില്ലേ എന്ന് ചോദിച്ചാല്‍ പ്രശ്‌നമാവില്ലേ എന്നാണ് സാജന്‍ ചോദിക്കുന്നത്. എനിക്ക് ഈ സാധനങ്ങളൊക്കെ വേണമെന്ന് പറയുകയാണെങ്കില്‍ അതൊക്കെ വാങ്ങിച്ച് കൊടുക്കാന്‍ യാതൊരു കുഴപ്പവുമില്ലെന്നും നടന്‍ പറഞ്ഞു. ആദ്യമേ ഇക്കാര്യങ്ങളൊക്കെ തന്നോട് പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് സമ്മാനം വാങ്ങി തന്നില്ലെങ്കിലൊന്നും അതില്‍ പരാതി ഇല്ലെന്നും വിനീത കൂട്ടിച്ചേര്‍ത്തു.

ജീവിതനൗക എന്ന സീരിയലിലാണ് അവസാനം സാജന്‍ അഭിനയിച്ചത്. അതിന് ശേഷം എന്റെ മാതാവ് എന്ന സീരിയലിലാണ് ഇപ്പോള്‍ അഭിനയിച്ച് കൊണ്ടിരിക്കുന്നത്. ഒപ്പം മറ്റ് ടെലിവിഷന്‍ പരിപാടികൡലും സജീവ സാന്നിധ്യമാണ്. ചെറിയ റോളുകളിലാണെങ്കിലും സിനിമകളിലും സാജന്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.


Click it and Unblock the Notifications











