Don't Miss!
- Lifestyle
ധനലാഭം, മനശാന്തി, അപൂര്‍വ്വ സൗഭാഗ്യം ഒഴുകിയെത്തും; ഇന്നത്തെ രാശിഫലം
- News
നഴ്സിങ് ജീവനക്കാരനെ കൈയേറ്റം ചെയ്തെന്ന് പരാതി; പൊലിസ് അന്വേഷണമാരംഭിച്ചു
- Sports
IND vs NZ: ക്യാപ്റ്റന്‍ ഹര്‍ദിക്കിന്റെ മണ്ടത്തരം! മൂന്ന് പിഴവുകള്‍ ഇന്ത്യയെ തോല്‍പ്പിച്ചു-അറിയാം
- Finance
100 രൂപ ദിവസം മാറ്റിവെച്ചാൽ ഒരു ലക്ഷം സ്വന്തമാക്കാം; കീശയ്ക്ക് ഒതുങ്ങിയ മാസ അടവുള്ള ചിട്ടികളിതാ
- Travel
പാർവ്വതി വാലിയുടെ തീരത്തെ ചലാൽ! കസോളിനു പകരം പോകാൻ പറ്റിയ ഇടം
- Automobiles
മഹീന്ദ്ര XUV400 ബുക്കിംഗ് ആരംഭിച്ചു; ഇവി വിപണിയില്‍ അങ്കത്തട്ടുണര്‍ന്നു
- Technology
പാരമ്പര്യവും ആരാധകപിന്തുണയും കൈമുതൽ; മിഡ്റേഞ്ച് പിടിക്കാൻ ഐക്കൂവിന്റെ ഇളമുറത്തമ്പുരാൻ
റിയൽ ലൈഫിലും അനിരുദ്ധ് ചേട്ടനാണ്, ആനന്ദുമായുള്ള ആത്മബന്ധത്തെ കുറിച്ച് കുടുംബവിളക്കിലെ ശീതൾ
മലയാള പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്. ബംഗാളി സീരിയലായ ശ്രീമോയീയുടെ മലയാളം പതിപ്പാണ് പരമ്പര. 2020 ജനുവരി 27ന് ആരംഭിച്ച സീരിയൽ സംഭവബഹുലമായി മുന്നോട്ട് പോവുകയാണ്. മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായ മീര വാസുദേവാണ് സീരിയലിൽ പ്രധാന കഥാപാത്രമായ സുമിത്രയെ അവതരിപ്പിക്കുന്നത്. മീരയ്ക്കൊപ്പം പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളും അണിനിരക്കുന്നുണ്ട്. റേറ്റിംഗിൽ ആദ്യ സ്ഥാനത്താണ് കുടുംബവിളക്ക്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് സീരിയലിന് ലഭിക്കുന്നത്.

ശരീരം വലിഞ്ഞു മുറുകുന്ന പോലെ, ചങ്ക് തകരുന്ന ചുമ, ഉദ്ദേശിക്കുന്നതിലും വലുതാണിത്, കണ്ണൻ സാഗർ പറയുന്നു
കുടുംബവിളക്ക് പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ടവരായി മാറിയ താരങ്ങളാണ് ആനന്ദ് നാരായണനും അമൃത നായരും. സ്വന്തം പേരിനെക്കാളും ഡോ. അനിരുദ്ധ് എന്നും ശീതൾ എന്നിങ്ങനെയാണ് താരങ്ങളെ പ്രേക്ഷകരുടെ ഇടയിൽ അറിയപ്പെടുന്നത്. അമൃതയുടെ ഓൺസ്ക്രീൻ സഹേദരനാണ് ആനന്ദ്. സീരിയലിൽ മാത്രമല്ല യഥാർത്ഥജീവിതത്തിലും ആനന്ദ് തന്റെ സഹോദരൻ ആണെന്നാണ് അമൃത പറയുന്നത്. ആനന്ദിന്റെ യുട്യൂബ് ചാനലൂടെയാണ് ഇരുവരും തമ്മിലുള്ള അത്മബന്ധത്തെ കുറിച്ച് പറഞ്ഞത്. ഓണം സ്പെഷ്യലായിട്ടാണ് ഏട്ടനും അനിയത്തിയും എത്തിയത്.
ആനന്ദ് മാത്രമല്ല ഒരു സഹോദരൻ കൂടി തനിക്കുണ്ടെന്നും അമൃത പറയുന്നുണ്ട്. സീരിയലിലെ സഹേദരനായ നൂപിനു ചേട്ടനെ പോലെയാണെന്നാണ് അമൃത പറയുന്നത്. കുടുംബവിളക്ക് സ്വന്തം കുടുംബം പോലെയാണെന്നും നടി പറയുന്നുണ്ട്. കുടുംബവിളക്ക് ഫാമിലിയെ കുറിച്ച് ചോദിച്ചപ്പോഴാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്. അമൃതയുടെ വാക്കുകൾ ഇങ്ങനെ...'' തനിക്ക് ജീവിതത്തിൽ ഏറ്റവും മറക്കാൻ പറ്റാത്ത ലൊക്കേഷനാണ് കുടുംബവിളക്കിന്റേതെന്നാണ് നടി പറയുന്നത്. തനിക്ക് സീരിയലിലൂടെ രണ്ട് ചേട്ടന്മാരെയാണ് കിട്ടിയിരിക്കുന്നത്. സീരിയലിലേത് പോലെ തന്നെയാണ് യഥാർത്ഥജീവിതത്തിലും. ചേട്ടനും അനിയത്തി ബന്ധമാണുള്ളത്. റിയൽ ഫാമിലി പോലെയാണ് കുടുംബവിളക്കെന്നും അമൃത പറയുന്നു. പരസ്പരം ഈഗോ പ്രശ്നങ്ങളോ വഴക്കോ ഇല്ലെന്നും താരങ്ങൾ പറയുന്നു. ഫുൾ ഫൺ ഫാമിലിയാണ് കുടുംബവിളക്കെന്നും ആനന്ദ് കൂട്ടിച്ചേർത്തു.
ശിവനോട് വീട്ടിൽ പോകാൻ അനുവാദം ചോദിച്ച് അഞ്ജു, ഇരുവരും പിരിയുന്നത് ഇങ്ങനേയോ, സാന്ത്വനം എപ്പിസോഡ്
താരങ്ങളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. മികച്ച കമന്റുകളാണ് ഇതിന് ലഭിക്കുന്നത്. സീരിയലിൽ അൽപം നെഗറ്റീവ് ടച്ചുള്ള കഥാപാത്രമാണ് നടന്റേത്. എന്നൽ റിയൽ ക്യാരക്ടർ ഇഷ്ടമാണെന്നാണ് ആരാധകർ പറയുന്നത്. സീരിയൽ അനിരുദ്ധനെക്കാൾ ഈ ആനന്ദ് ഏട്ടനെ ആണ് കൂടുതൽ ഇഷ്ടം.... ഈ സംസാരം ആണ് മറ്റുള്ളവരെ ആകർഷിക്കുന്നത്,കുടുംബവിളകിലെ അനി ചേട്ടൻ ഇത്ര കോമഡിയായിരുന്നോ അടിപൊളി,സീരിയലിൽ ക്യാരക്ടർ ഇഷ്ടമല്ലാത്ത വ്യക്തി പക്ഷെ ഇപ്പോൾ ഒത്തിരി ഇഷ്ടമായി. ആനന്ദ് ചേട്ടൻ അടിപൊളിയ. ശരിക്കും നമ്മുടെ വീട്ടിൽ ഉള്ള ഒരു ചേട്ടന്റെ സംസാരം കേൾക്കണ പോലെ, അനി ചേട്ടൻ ഇത്ര സിമ്പിൾ ആയിരുന്നോ ചേട്ടൻ നല്ല കോമഡി ആണ് സൂപ്പർ,ആനന്ദ് ഏട്ടൻ ആൾ രസികനാണല്ലോ, സീരിയലിൽ ഭയങ്കര സീരിയസ് ആണല്ലോ,ചേട്ടൻ ഒറിജിനൽ ലൈഫിൽ സൂപ്പർ ആണല്ലോ ഈ വീഡിയോ ഒരുപാട് ഇഷ്ടപ്പെട്ടു ഇനിയും ഇതുപോലുളള വീഡിയോസ് പ്രതീക്ഷിക്കുന്നു,രുദ്ധ് ഇത്രയും സൗമ്യനായ പച്ചയായ മനുഷ്യൻ .. സൂപ്പർ,ചിരിക്കാതെ തമാശ പറയുന്ന ആനന്ദേട്ടൻ , അനിരുദ്ധ ഇത്ര കോമഡി ആണോ ചിരിച്ചു. ചിരിച്ചു ഒരു വഴി ആയിഎന്നിങ്ങനെയുള്ള പോസിറ്റീവ് കമന്റുകളാണ് ലഭിക്കുന്നത്. അമൃതയേയും ഒരുപാട് ഇഷ്ടമാണെന്നാണ് ആരാധകർ പറയുന്നത്.
Recommended Video
സംഭവ ബഹുലമായി മുന്നോട്ട് പോവുകയാണ് കുടുംബവിളക്ക്. നടി അതിര മാധവാണ് സീരിയലിൽ ആനന്ദിന്റെ ഭാര്യയായി അഭിനയിക്കുന്നത്. ഡോ. അനന്യ അനിരുദ്ധ് എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്. അനിരുദ്ധും ഇന്ദ്രജയുമായുള്ള ബന്ധം മനസ്സിലാക്കുകയാണ് അനന്യ. ഇരുവരേയും ഒരു സ്ഥലത്ത് വെച്ച അനന്യ ഒന്നിച്ച് കാണുന്നതോടെയാണ് ഇവരുടെ ബന്ധം മനസ്സിലാവുന്നത്.
-
'സൂര്യയുടെ അടുത്ത പത്ത് സിനിമയുടെ കഥയും രാജുവേട്ടൻ അറിഞ്ഞ് കഴിഞ്ഞൂ മക്കളെ'; വൈറലായി താരദമ്പതികളുടെ ചിത്രം!
-
'ഉണ്ണി മുകുന്ദൻ നന്നായി ഇരിക്കട്ടെ, ഉണ്ണി ടെൻഷനിൽ പറഞ്ഞതായിരിക്കാം, പക്ഷെ കൺട്രോൾ പോകാൻ പാടില്ല'; ബാല
-
'ഹണി റോസിനെക്കാളും മമ്മൂട്ടിയേക്കാളും ഉദ്ഘാടനം ചെയ്ത ആളാണ് ഞാൻ, 5000ത്തോളം വരും എണ്ണം'; ഊർമിള ഉണ്ണി