twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അമ്മയാവാന്‍ പോവുകയാണ്; കുടുംബവിളക്ക് താരം ആതിര മാധവ് അമ്മയാവുന്നു, വിവാഹ വാര്‍ഷികത്തിൽ സന്തോഷം പങ്കുവെച്ച് നടി

    |

    കുടുംബവിളക്ക് സീരിയലിലെ കഥാപാത്രങ്ങളെ പോലെ അതില്‍ അഭിനയിക്കുന്ന താരങ്ങളും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാണ്. യൂട്യൂബ് ചാനലിലൂടെ പങ്കുവെക്കുന്ന വീഡിയോയിലൂടെ തങ്ങളുടെ വിശേഷങ്ങള്‍ ഓരോരുത്തരും ആരാധകരെ അറിയിക്കുകയും ചെയ്യാറുണ്ട്. ഏറ്റവും പുതിയതായി നടി ആതിര മാധവ് തന്റെ ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിച്ചിരിക്കുകയാണ്. ഭര്‍ത്താവ് രാജീവിനൊപ്പം ഒരു റസ്റ്റോറന്റില്‍ നിന്നും വിപുലമായി തന്നെ ആനിവേഴ്‌സറിയുടെ ആഘോഷങ്ങള്‍ ദമ്പതിമാര്‍ ചേര്‍ന്ന് നടത്തി.

    ഇന്‍സ്റ്റാഗ്രാം പേജില്‍ ഒരു വര്‍ഷത്തെ ദാമ്പത്യ ജീവിതത്തെ കുറിച്ച് സൂചിപ്പിച്ചും ആതിര എത്തിയിരുന്നു. അതേ സമയം ഇരുവരുടെയും ജീവിതത്തില്‍ മറ്റൊരു സന്തോഷം കൂടി ഉണ്ടായതിനെ കുറിച്ചാണ് പുതിയ വീഡിയോയില്‍ ആതിര സൂചിപ്പിക്കുന്നത്. താനൊരു അമ്മയാവാന്‍ പോവുകയാണെന്ന കാര്യം ഇത്രയും നാള്‍ മറച്ച് വെച്ചതാണ്. ഈ നല്ല ദിവസത്തില്‍ പ്രിയപ്പെട്ട എല്ലാവരോടുമായി തുറന്ന് പറയുകയാണെന്നും വീഡിയോയില്‍ ആതിര പറയുന്നു. ഒപ്പം മറ്റ് ചില വിശേഷങ്ങള്‍ കൂടി നടി പങ്കുവെച്ചിരിക്കുകയാണ്.

    ഒന്നാം വിവാഹ വാർഷികം ആഘോഷിച്ച് ആതിര

    എന്റെ ജീവിതത്തിലെ സ്‌നേഹത്തിന്റെയും അടി കൂടലിന്റെയും 365 ദിവസങ്ങള്‍ നിന്റെ കൂടെ ഞാനും വളര്‍ന്നു. ഞാന്‍ നല്ലൊരു ഭാര്യയല്ലെന്ന് എനിക്കറിയാം. എങ്കിലും ഞാന്‍ അതിന് ശ്രമിച്ച് കൊണ്ടേ ഇരിക്കുകയാണ്. ഇത്രയും സഹിഷ്ണുതയ്ക്കും ക്ഷമയ്ക്കും നന്ദി. നമുക്കൊന്നിച്ച് പോരാടുകയും വളരുകയും ചെയ്യാം. ഇന്ന് ഏറെ സന്തോഷത്തോടെ ഞങ്ങള്‍ മാതാപിതാക്കള്‍ ആവാന്‍ പോവുകയാണെന്ന കാര്യം കൂടി അനൗണ്‍സ് ചെയ്യുകയാണ് എന്നും ഇന്‍സ്റ്റാഗ്രാമിലൂടെ ആതിര പങ്കുവെച്ച വീഡിയോയ്ക്ക് ക്യാപ്ഷനായി കൊടുത്തിരിക്കുന്നു.

    അമ്മയാവാൻ പോവുകയാണെന്ന് നടി

    ഒരുപാട് പേര്‍ ചോദിച്ച് കൊണ്ടിരുന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഈ വീഡിയോയിലൂടെ ഞങ്ങള്‍ തരാന്‍ പോവുന്നത്. നവംബര്‍ ഒന്‍പതിന് ഞങ്ങളുടെ വിവാഹ വാര്‍ഷികമാണെന്ന് ഓര്‍ത്ത് വെച്ച ഒരുപാട് ആളുകള്‍ ഉണ്ട്. ഇന്‍സ്റ്റാഗ്രാമിലൂടെ നിറയെ മെസേജുകള്‍ വന്നു. എല്ലാവരോടും സ്‌നേഹം പങ്കുവെക്കുകയാണ് ആതിര. ഒപ്പം നിങ്ങളെല്ലാവരും ഞങ്ങളുടെ കുടുംബാംഗങ്ങളെ പോലെയാണ്. അതുകൊണ്ട് ഈ നല്ല ദിവസത്തില്‍ ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം നിങ്ങളുമായി പങ്കുവെക്കുകയാണ്.

     നടി ചന്ദ്ര ലക്ഷ്മണ്‍ വിവാഹിതയായി; സീരിയലിലെ നായകന്‍ തന്നെ ജീവിതത്തിലും നായകനായി, വിവാഹ ചിത്രങ്ങള്‍ കാണാം നടി ചന്ദ്ര ലക്ഷ്മണ്‍ വിവാഹിതയായി; സീരിയലിലെ നായകന്‍ തന്നെ ജീവിതത്തിലും നായകനായി, വിവാഹ ചിത്രങ്ങള്‍ കാണാം

    Recommended Video

    Dulquer Salmaan about Andhadhun film
    അഞ്ച് മാസത്തെ വളർച്ചയായി

    ഞങ്ങള്‍ മാതാപിതാക്കള്‍ ആവാന്‍ പോവുകയാണ്. അഞ്ച് മാസത്തിന്റെ അടുത്ത് ആയി. ഇപ്പോള്‍ കുഞ്ഞ് വയറൊക്കെ വന്ന് തുടങ്ങി. ഇത്രയും നാള്‍ ഒളിപ്പിച്ച് നടക്കുകയായിരുന്നു. ഓരോ ദിവസവും കഷ്ടപ്പെട്ടാണ് മുന്നോട്ട് പോയത്. ഷൂട്ടിങ്ങിനൊക്കെ പോകുമ്പോള്‍ അനുഭവിക്കാറുണ്ട്. നല്ല വൊമിറ്റിങ് ഉള്ളത് കൊണ്ട് ട്രിപ്പ്-ഹോസ്പിറ്റല്‍ മാത്രമായി നടക്കുകയായിരുന്നു. അതേ സമയം എന്റെ ശബ്ദത്തിന് എന്താണ് കുഴപ്പമെന്ന് പലരും ചോദിച്ചു. അത് വാള് വെച്ച് വാള് വെച്ച് പോയതാണ്. എനിക്ക് ചേച്ചിമാരാണ് ഉള്ളത്. അവരുടെ പ്രൊഗ്നന്‍സി ഒക്കെ ഞാന്‍ കണ്ടിട്ടുണ്ടെങ്കിലും ഇത്രയും ബുദ്ധിമുട്ടുകള്‍ വരുമെന്ന് സ്വന്തം അനുഭവം വന്നപ്പോഴാണ് മനസിലായത്.

      സീരിയലിൽ പ്രതിശ്രുത വരൻ്റെ വിവാഹം കൂടേണ്ടി വന്നു; തൊട്ട് പിന്നാലെ യഥാർഥ ജീവിതത്തിലുമെന്ന് ചന്ദ്ര ലക്ഷ്മൺ സീരിയലിൽ പ്രതിശ്രുത വരൻ്റെ വിവാഹം കൂടേണ്ടി വന്നു; തൊട്ട് പിന്നാലെ യഥാർഥ ജീവിതത്തിലുമെന്ന് ചന്ദ്ര ലക്ഷ്മൺ

    Read more about: serial
    English summary
    Viral: Kudumbavilakku Fame Athira Madhav Announces Her Pregnancy On Her First Wedding Anniversary
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X