സാന്ത്വനത്തിലെ ശിവനും അഞ്ജലിയും പോരടിച്ചത് ഇങ്ങനെ, രസകരമായ വീഡിയോ വൈറലാവുന്നു

ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയലുകളിലൊന്നായി മാറിയിരിക്കുകയാണ് സാന്ത്വനം. കുടുംബകഥയുമായാണ് ഈ പരമ്പരയെത്തിയത്. ചിപ്പിയും രാജീവ് പരമേശ്വറുമാണ് പ്രധാന വേഷത്തില്‍. ബാലേട്ടന്റേയും ശ്രീദേവിയുടേയും സഹോദരന്‍മാരുടേയും വിശേഷങ്ങള്‍ അറിയാനായി പ്രേക്ഷകര്‍ കാത്തിരിക്കുന്ന സ്ഥിതി വിശേഷമാണ്. സാന്ത്വനം വീട്ടില്‍ അപ്രതീക്ഷിതമായി നടന്ന സംഭവവികാസങ്ങളിലൂടെയായാണ് പരമ്പര മുന്നേറുന്നത്.

അമ്മാവന്റെ മകളായ അഞ്ജലിയെ വിവാഹം ചെയ്യാനിരുന്നത് ഹരികൃഷ്ണനായിരുന്നു. ഹരിയെ പ്രാണനായി സ്‌നേഹിച്ചിരുന്നു അഞ്ജലി. ഹരിക്ക് തന്നോടും ഇഷ്ടമുണ്ടെന്നായിരുന്നു അഞ്ജലി കരുതിയത്. വിവാഹത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാവുന്നതിനിടയിലായിരുന്നു ഹരിയുടെ മനസ്സില്‍ മറ്റൊരു പെണ്‍കുട്ടിയാണെന്ന് കുടുംബാംഗങ്ങള്‍ അറിഞ്ഞത്. അപര്‍ണ്ണയെ മറന്ന് അഞ്ജലിയെ വിവാഹം ചെയ്യാനായി ഹരിയെ നിര്‍ബന്ധിക്കുകയായിരുന്നു എല്ലാവരും. അതിനിടയിലായിരുന്നു അപ്രതീക്ഷിത ട്വിസ്റ്റ് നടന്നത്. അപര്‍ണ്ണയെ ഹരി വിവാഹം ചെയ്തതോടെ ശിവന്‍ അഞ്ജലിയെ വിവാഹം ചെയ്യാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു.

നേരില്‍ കാണുമ്പോഴെല്ലാം പരസ്പരം പോരടിക്കുന്നവരാണ് അഞ്ജലിയും ശിവനും. വിവാഹ ശേഷവും ഇരുവരും അത് തുടരുകയാണ്. ശിവന്‍ നല്ലവനാണെന്ന് എല്ലാവരും അഞ്ജലിയോട് ആവര്‍ത്തിച്ചെങ്കിലും അതൊന്നും ഉള്‍ക്കൊള്ളാന്‍ അവള്‍ തയ്യാറായിരുന്നില്ല. ശിവന്റെ വസത്രധാരണത്തെക്കുറിച്ച് അപര്‍ണ്ണ മോശം പറഞ്ഞതോടെയായിരുന്നു വസ്ത്രങ്ങളെല്ലാമെടുത്ത് അഞ്ജലി പുറത്തേക്ക് എറിഞ്ഞത്. പുതിയ വസ്ത്രങ്ങളുമായി ബാലന്‍ ശിവന് അരികില്‍ എത്തിയെങ്കിലും ഞാനിങ്ങനെയാണ്, ജോലി ചെയ്യുമ്പോള്‍ ദേഹത്ത് പൊടിയാവുമെന്നായിരുന്നു ശിവന്‍ പറഞ്ഞത്.

anjaly

തലയണ കൊണ്ട് പരസ്പരം പോരടിക്കുന്ന ശിവാഞ്ജലി ദമ്പതികളെയായിരുന്നു കഴിഞ്ഞ ദിവസം കണ്ടത്. ഈ രംഗം ചിത്രീകരിക്കുന്നതിനിടയിലെ സംഭവങ്ങള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. അഞ്ജലിയെ അവതരിപ്പിക്കുന്ന കീര്‍ത്തനയും ശിവനായെത്തുന്ന സജിനും രസകരമായ വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്. ഇവരുടെ ഫൈറ്റ് കാണാനായാണ് സീരിയല്‍ കാണുന്നതെന്നായിരുന്നു എല്ലാവരും പറഞ്ഞത്.

Recommended Video

മലയാളികളുടെ പ്രീയ ഹാസ്യ പരമ്പരകളിലൊന്നാണ് ചക്കപ്പഴം | FilmiBeat Malayalam

ഇത് കാണുമ്പോള്‍ നമുക്ക് ഇത്രയും ചിരു വന്നുവെങ്കില്‍ അവരുടെ അവസ്ഥ എന്തായിരിക്കുമെന്നായിരുന്നു ഒരാള്‍ ചോദിച്ചത്. ചിത്രീകരണത്തിനിടയിലെ രംഗങ്ങള്‍ ഇടാനായിരുന്നു ശിവാഞ്ജലി ഫാന്‍സ് ആവശ്യപ്പെട്ടത്. ചിരിച്ച് മറിയുന്ന അഞ്ജലിയേയും വീഡിയോയില്‍ കാണാം. ഇവരുടെ ഫൈറ്റ് കാണാന്‍ തന്നെ രസമാണ്, ഇവരുള്ളതോണ്ടാണ് ഈ സീരിയല്‍ കാണുന്നതെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്.

Read more about: television
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X