ഗര്‍ഭിണിയായപ്പോള്‍ ഞാനിത് കളയുമെന്ന് എല്ലാവരും കരുതി; പിള്ളേരെ ഇഷ്ടമില്ലാത്തതിനെ കുറിച്ച് നടി അര്‍ച്ചന മനോജ്
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയങ്കരിയായ നടിയാണ് അര്‍ച്ചന മനോജ്. കൂടുതലും വില്ലത്തി വേഷം അവതരിപ്പിക്കാറുള്ള നടി സിനിമകൡും സജീവമാണ്. വളരെ ചെറിയ പ്രായത്തില്‍ അഭിനയത്തിലേക്ക് വന്ന് ഇപ്പോഴും സജീവമായി തുടരുകയാണ്. അടുത്തിടെ അഭിനയ രംഗത്ത് നിന്നും തനിക്ക് നേരിടേണ്ടി വന്ന അനുഭവങ്ങളെ പറ്റി അര്‍ച്ചന തുറന്ന് സംസാരിച്ചിരുന്നു.
ഇപ്പോഴിതാ പ്രണയവിവാഹം കഴിച്ചതിന്റെ പേരില്‍ വീട്ടില്‍ നിന്നുണ്ടായ എതിര്‍പ്പുകളെ പറ്റിയാണ് നടി സംസാരിക്കുന്നത്. ഭര്‍ത്താവ് മനോജുമായി ആദ്യം രഹസ്യമായി വിവാഹം കഴിക്കുകയായിരുന്നു. ഇക്കാര്യം തന്റെ വീട്ടില്‍ പറഞ്ഞതോടെ അച്ഛനും അമ്മയും എതിര്‍ത്തു. ഒടുവില്‍ താലിപ്പൊട്ടിച്ചെറിയുന്ന അവസ്ഥ വരെ ഉണ്ടായെന്നാണ് നടി പറയുന്നത്.

ശ്രീകണ്ഠന്‍ നായര്‍ അവതാരകനായിട്ടെത്തുന്ന ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന പരിപാടിയില്‍ അതിഥിയായി എത്തിയതായിരുന്നു നടി അര്‍ച്ചന മനോജ്. പ്രണയവിവാഹത്തെ കുറിച്ചും അതറിഞ്ഞ വീട്ടുകാരുടെ പ്രതികരണത്തെ പറ്റിയും അവതാരകന്‍ ചോദിച്ചതോടെയാണ് ഈ കഥകള്‍ നടി വെളിപ്പെടുത്തിയത്. 'ഒരിക്കല്‍ മനോജ് വീട്ടില്‍ വന്നിട്ട് അച്ഛനോടും അമ്മയോടും ഞങ്ങളുടെ കാര്യങ്ങള്‍ അവതരിപ്പിച്ചു. എന്നിട്ട് മ്യാരേജ് സര്‍ട്ടിഫിക്കറ്റും അവര്‍ക്ക് കാണിച്ച് കൊടുത്തു.

അവരത് കണ്ടതും ഞെട്ടിപ്പോയി. എന്നിട്ട് ഇറങ്ങിപ്പോടാ എന്ന് പറഞ്ഞ് മനോജിന്റെ കവിളിനിട്ട് അടിച്ചു. എന്റെ ശവത്തില്‍ ചവിട്ടിയിട്ടേ നീ ഇവിടുന്ന് ഇറങ്ങി പോവുകയുള്ളു എന്നാണ് എന്റെ താലിപ്പൊട്ടിച്ചിട്ട് പറഞ്ഞതെന്ന്', അര്‍ച്ചന വ്യക്തമാക്കുന്നു.

'രഹസ്യമായി വിവാഹം കഴിച്ചതിനാല്‍ താലിച്ചരട് താന്‍ ഒളിപ്പിച്ച് വെച്ചിരിക്കുകയായിരുന്നു. ആ കഥയും അര്‍ച്ചന പങ്കുവെച്ചു. എന്റെ ദേഹത്ത് തന്നെ ആ താലി ഉണ്ടായിരുന്നു. പലപ്പോഴും ഞാനത് ഒളിപ്പിച്ച് വച്ചു. സത്യത്തില്‍ അമ്മ പറഞ്ഞ ഒരോന്നിനും കാരണങ്ങള്‍ ഉണ്ടായിരുന്നു എന്നത് മനസിലാക്കാന്‍ കഴിഞ്ഞത് കാലങ്ങള്‍ക്ക് ശേഷമാണെന്നാണ്', നടി പറയുന്നത്. നിറക്കണ്ണുകളോടെയാണ് അമ്മയെ കുറിച്ചുള്ള ഓര്‍മ്മകള്‍ അര്‍ച്ചന പങ്കുവെച്ചത്.

അതേ സമയം പിള്ളേരെ തനിക്ക് ഇഷ്ടമല്ലെന്ന തരത്തില്‍ പറഞ്ഞ് ഞെട്ടിക്കുന്ന ചില വെളിപ്പെടുത്തലും നടത്തിയിരിക്കുകയാണ് നടി. 'പിള്ളേര്‍ ഉണ്ടായി കഴിഞ്ഞാല്‍ നമ്മളോടുള്ള സ്‌നേഹം അങ്ങ് പോവും. എനിക്കൊരു കൊച്ച് ജനിച്ചാല്‍ എല്ലാവരുടെയും സ്‌നേഹം അതിനോടാവും. അങ്ങനെയാണ് എനിക്ക് പിള്ളേരെ ഇഷ്ടമല്ലാതായത്. ഗര്‍ഭിണിയായപ്പോള്‍ ഞാനിതെങ്ങനെയും കളയുമെന്ന് എല്ലാവര്‍ക്കും മനസിലായി.
അന്നേരം അച്ഛന്‍ എന്നോട് പറഞ്ഞത് വീട്ടില്‍ കയറണമെങ്കില്‍ ഇത് മുന്നോട്ട് കൊണ്ട് പോവണമെന്നാണ്. അതല്ലെങ്കില്‍ നിന്നെ കൊണ്ട് കാശുണ്ടാക്കാന്‍ അവന്‍ കളഞ്ഞതാണെന്ന് അമ്മയടക്കമുള്ളവര്‍ പറയുമെന്ന്', അങ്ങനെ താനത് കൊണ്ട് പോയെന്ന് അര്‍ച്ചന വ്യക്തമാക്കുന്നു. .


Click it and Unblock the Notifications











